കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വയോധികന്‍ മരിച്ചു

0

കണ്ണൂര്‍: കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വയോധികന്‍ മരിച്ചു. കൊമ്മേരി കറ്റ്യാടിനു സമീപം പുത്തലത്ത്‌ ഗോവിന്ദന്‍ (98) ആണു മരിച്ചത്‌. ഇന്നലെ പുലര്‍ച്ചെ 6.30 ഓടെ വീടിനു സമീപത്തെ കോണ്‍ക്രീറ്റ്‌ റോഡിലൂടെ പ്രഭാത നടത്തത്തിനിടെയാണു സംഭവം.
പരുക്കേറ്റ ഇദ്ദേഹത്തെ അതുവഴി വന്ന വാഹനയാത്രക്കാരും പോലീസും ചേര്‍ന്നു തലശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്‌റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക്‌ വിട്ടു നല്‍കി. കണ്ണവം വനത്തില്‍ നിന്നാണു കാട്ടുപോത്തിറങ്ങിയതെന്ന്‌ വനംവകുപ്പ്‌ സംശയിക്കുന്നു. ഇതിനെ പിടികൂടാന്‍ വകുപ്പ്‌ തെരച്ചില്‍ ആരംഭിച്ചു. കണ്ണൂരിന്റെ വനാതിര്‍ത്തിയാല്‍ കാട്ടുപോത്തിന്റെയും കാട്ടാനയുടെയും ശല്യം അതിരൂക്ഷമാകുകയാണ്‌.
ആറളം ഫാമില്‍ ഒരു മാസം മുമ്പ്‌ തെങ്ങുകയറ്റ തൊഴിലാളിയെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു. ആറളം മേഖലയില്‍ ഇതുവരെയായി 12 പേര്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്‌. കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പ്രഭാത സവാരിക്കിറങ്ങിയ വയോധികന്‍ കൊല്ലപ്പെട്ടത്‌ മലയോര മേഖലയിലെ ജനങ്ങളെ ഭീതിയിലാഴ്‌ത്തിയിരിക്കുകയാണ്‌.

Leave a Reply