Thursday, January 27, 2022

ഭർത്താവുമായി വേർപിരിഞ്ഞ നഴ്സ് ലൈംഗിക ബന്ധം പുലർത്തിയിരുന്നത് 150ഓളം പുരുഷന്മാരുമായി; വീട്ടിൽ നിന്നും കണ്ടെടുത്തത് അഞ്ഞൂറിലധികം ഗർഭനിരോധന ഉറകളും; ക്രൂര കൊലപാതകത്തിന് പിന്നിലെ കാരണം തേടിയ പൊലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ

Must Read

അതിദാരുണമായി കൊല്ലപ്പെട്ട നഴ്സിന്റെ വീട്ടിൽ നിന്നും പൊലീസ് കണ്ടെടുത്തത് അഞ്ഞൂറിലധികം ​ഗർഭനിരോധന ഉറകൾ. തുടർന്ന് നടത്തിയ പരിശോധനയിൽ യുവതി ഒരേസമയം 150ഓളം പുരുഷന്മാരുമായി ഇവർ വിവാഹേതര ബന്ധം പുലർത്തിയിരുന്നെന്നും പൊലീസ് കണ്ടെത്തി. തമിഴ്നാട്ടിലെ ആണ്ടിപ്പെട്ടി സർക്കാർ ആശുപത്രിയിലെ സീനിയർ നഴ്സായ സെൽവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് പുതിയ കണ്ടെത്തലുകൾ. കഴിഞ്ഞ മാസം 24നാണ് സെൽവിയെ വാടകക്ക് താമസിച്ചിരുന്ന വീട്ടിൽ ക്രൂരമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ ആണ്ടിപ്പട്ടിക്ക് സമീപം പാപ്പമ്മാൾപുരം സ്വദേശിയും ദിണ്ടിഗലിൽ കാറ്ററിംഗ് ജോലിക്കാരനുമാണ് സുരേഷിന്റെ ഭാര്യയാണ് സെൽവി (43). ആണ്ടിപ്പട്ടി സർക്കാർ ആശുപത്രിയിലെ സീനിയർ നഴ്‌സായിരുന്നു ഇവർ. അവർക്ക് ഒരു കുട്ടിയുണ്ട്. ഏകദേശം 17 വർഷമായി സെൽവി നഴ്‌സാണ്. ഇതിനിടെ അഭിപ്രായവ്യത്യാസത്തെ തുടർന്ന് സുരേഷും സെൽവിയും വിവാഹമോചിതരായി. ഇതിനു ശേഷമാണ് ഇവരുടെ ജീവിതം മാറിമറിയുന്നത്.

ദിണ്ടിഗലിൽ കാറ്ററിംഗ് ജോലി ചെയ്യുന്ന സുരേഷ് അവിടെ മക്കളോടൊപ്പം താമസിക്കുന്നു. ആണ്ടിപ്പട്ടിയിൽ ഒരു വീട് വാടകയ്‌ക്കെടുത്ത് സെൽവി തനിച്ചാണ് താമസിച്ചത്. വിവാഹ ബന്ധം വേർപിരിഞ്ഞെങ്കിലും കുട്ടിയുടെ കാര്യത്തിനായി ഇരുവരും തമ്മിൽ ഫോണിൽ പതിവായി സംസാരിക്കുമായിരുന്നു. നവംബർ 24ന് ഇതേ വീട്ടിൽ സെൽവി ക്രൂരമായി കൊല്ലപ്പെട്ടിരുന്നു. സുരേഷ് യുവതിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും സാധിക്കാതെ വന്നതോടെ ബന്ധുക്കളെയും അയൽക്കാരെയും വിവരം അറിയിച്ചു. ഇവർ എത്തിയതോടെയാണ് കൊലപാതകം പുറംലോകം അറിയുന്നത്. രക്തത്തിൽ കുളിച്ചുകിടക്കുന്ന യുവതിയെ കണ്ട നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചു.

മൃതദേഹം ഉടൻ തന്നെ പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. തെളിവുകൾക്കായി പോലീസ് അവരുടെ വീട്ടിൽ പരിശോധന നടത്തി ഉയർന്ന നിലവാരമുള്ള 500ലധികം കോണ്ടം കണ്ടെത്തി. ശേഷം ഇവരുടെ മൊബൈൽ ഫോൺ പരിശോധിച്ച് ലഭിച്ച വിവരങ്ങൾ കണ്ട് പോലീസ് ഞെട്ടിയിരിക്കുകയാണ് 150ഓളം പുരുഷന്മാരുമായി ഇവർ വിവാഹേതര ബന്ധം തുടർന്നിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ഇവരുടെ മൊബൈൽ ഫോണിൽ നിന്ന് 300-ലധികം കോൺടാക്റ്റ് നമ്പറുകൾ പോലീസ് കണ്ടെത്തി. സെൽവിയുമായുള്ള ബന്ധത്തിൽ നിരവധി പ്രമുഖർ ഉൾപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

കഴിഞ്ഞ വർഷം ഡിസംബർ ഒമ്പതിന് കമ്പം സർക്കാർ ആശുപത്രിയിലെ രാമചന്ദ്ര പ്രഭു (34) വിനെ കൊലക്കേസിൽ പങ്കുണ്ടെന്ന് സംശയിച്ച് പോലീസ് വിളിപ്പിച്ചിരുന്നു. എന്നാൽ, ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന്റെ പിറ്റേന്ന് ഡിസംബർ 10ന് രാമചന്ദ്ര പ്രഭു ആത്മഹത്യ ചെയ്തു. രാമചന്ദ്രപ്രഭുവിന്റെ ആത്മഹത്യയും സെൽവിയുടെ കൊലപാതകവുമായി ഇതിന് എന്തെങ്കിലും ബന്ധമുണ്ടെന്ന് പോലീസ് സംശയിക്കുന്നു.

Leave a Reply

Latest News

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും ആറ് പെണ്‍കുട്ടികളെ കാണാതായി

കോ​ഴി​ക്കോ​ട്: വെ​ള്ളി​മാ​ടു​കു​ന്നി​ലെ ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ നി​ന്നും സ​ഹോ​ദ​രി​മാ​ർ ഉ​ൾ​പ്പ​ടെ ആ​റ് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യി. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മു​ത​ലാ​ണ് കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത്. ചി​ൽ​ഡ്ര​ൻ​സ് ഹോം ​അ​ധി​കൃ​ത​ർ ന​ൽ​കി​യ...

More News