Monday, April 12, 2021

പ്രചാരണത്തിന് പോകുമ്പോൾ രാവിലെ ഒപ്പം കൂട്ടുന്നവരുടെ എണ്ണം നിയന്ത്രിക്കേണ്ടിവരും

Must Read

മേയ് രണ്ടിനകം രാജ്യസഭ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഹൈകോടതി

കൊച്ചി: മേയ് രണ്ടിനകം രാജ്യസഭ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഹൈകോടതി. കേന്ദ്ര നിയമ മന്ത്രാലയത്തിന്‍റെ ഇടപെടലിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് മാറ്റിയതെന്നായിരുന്നു തെരഞ്ഞെടുപ്പ് കമീഷൻ കോടതിയെ അറിയിച്ചിരുന്നത്. ഏപ്രിൽ...

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശബരിമലയിൽ നിർമാല്യ ദർശനം നടത്തി

പത്തനംതിട്ട: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശബരിമലയിൽ നിർമാല്യ ദർശനം നടത്തി. ഇന്ന് സന്നിധാനത്ത് തങ്ങുന്ന ഗവർണർ നാളെ രാവിലെത്തെ ദർശനത്തിനുശേഷം സന്ദർശനത്തിന്റെ ഓർമയ്ക്കായി മാളികപ്പുറം...

വിഷുക്കണി എങ്ങനെ ഒരുക്കാം

വിഷു എന്ന ആഘോഷത്തെ ഓര്‍ക്കുമ്പോള്‍ മനസിലേക്ക് ആദ്യം എത്തുന്നത് വിഷുക്കണിയാണ്. കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകള്‍ക്കാണ് വിഷുക്കണി ഒരുക്കാനും അത് കാണിക്കാനുമുള്ള ചുമതല. വിഷുദിനപ്പുലരിയിൽ വീട്ടിലെ പ്രായം...

കോട്ടയം: പ്രചാരണത്തിന് പോകുമ്പോൾ രാവിലെ ഒപ്പം കൂട്ടുന്നവരുടെ എണ്ണം നിയന്ത്രിക്കേണ്ടിവരും. രാവിലെ ഇറങ്ങുന്ന 10 പേർ പ്രഭാതഭക്ഷണം കഴിച്ചാൽ 500 രൂപ സ്ഥാനാർഥിയുടെ ചെലവിലേക്ക് കയറിക്കൂടും. ഇങ്ങനെ പ്രചാരണത്തിനിറങ്ങുന്ന സംഘത്തെ നിരീക്ഷകൻ പിടികൂടിയാൽ സ്ഥാനാർഥിയുടെ ചെലവും കൂടും. വോട്ടുചോദിച്ച് എസ്.എം.എസ്. അയക്കുന്നതും സൂക്ഷിച്ച് വേണം. ഒരു എസ്.എം.എസിന് രണ്ട് പൈസ വീതം കണക്കിൽകേറും.

തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ചെലവ് ചെയ്യുമ്പോഴും എഴുതിസൂക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വം കൂടുകയാണ്. ചെലവുകൾക്ക് നിശ്ചിതമായൊരു കണക്കുപട്ടികയുണ്ട്. അതിനുള്ളിൽ ചെലവ് പരിമിതപ്പെടുത്തണം. കൂടുതൽ ചെലവ് വന്നാൽ പിടിക്കപ്പെടും. തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിക്കുന്ന സ്ക്വാഡുകൾ നടത്തുന്ന പരിശോധനയിലും കണക്കെടുപ്പിലും ഈ നിരക്കിലാവും ചെലവ് കണക്കാക്കുക.

ചെലവ് പട്ടിക ഇങ്ങനെ

പ്രഭാതഭക്ഷണം (ആളൊന്നിന്)- 50 രൂപ ഊണ്- 70 രൂപ പ്രചാരണത്തിനുള്ള പാട്ട് റെക്കോഡിങ് പരമാവധി- 7000 രൂപ 500 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം- 5000 രൂപ ടാക്സി ദിവസവാടക- 1500 രൂപ ബാൻഡ് സെറ്റ് ടീം- 3000 രൂപ ബസ് നിരക്ക് (50 കിലോ മീറ്റർ വരെ)- 4000 രൂപ ബസ് ഒരുദിവത്തേക്ക്- 8000 രൂപ കസേരവാടക ഒന്നിന്- 5 രൂപ ഡ്രൈവർ ശമ്പളം- 700 രൂപ തുണി ബാനർ (ചതുരശ്രയടി)- 50 രൂപ കൊടി- 12 രൂപ ചുവരെഴുത്ത് ചതുരശ്രയടി- 12 രൂപ

എസ്.എം.എസ്.- രണ്ടുപൈസ മുത്തുക്കുട- 50 രൂപ നെറ്റിപ്പട്ടം- 2000 രൂപ ചിഹ്നം പതിച്ച ടീഷർട്ട്- 100 രൂപ കടലാസ് തൊപ്പി- 5 രൂപ തുണിത്തൊപ്പി- 30 രൂപ നോട്ടീസ് (എ4) 1000 എണ്ണം- 500 രൂപ നോട്ടീസ് കളർ-1500 രൂപ പോസ്റ്റർ 1000 എണ്ണം ഡമ്മി- 2000 രൂപ തുണി കട്ടൗട്ട് (ചതുരശ്രയടി)- 20 രൂപ തടി കട്ടൗട്ട് (ചതുരശ്രയടി)- 100 രൂപ ഡ്രോൺ ക്യാമറ- മണിക്കൂറിന് 3000 രൂപ ഡ്രോൺ ദിവസവാടക- 8000 രൂപ ഇലക്ഷൻ കമ്മിറ്റി ബൂത്ത്- 300 രൂപ ഇലക്ഷൻ കിയോസ്ക്- 3850 രൂപ പെഡസ്ട്രിയൽ ഫാൻ ദിവസവാടക- 50 രൂപ ലൗഡ്സ്പീക്കർ, ആംപ്ലിഫയർ ദിവസവാടക- 2750 രൂപ എൽ.ഇ.ഡി. ടി.വി. ഡിസ്പ്ലേ ദിവസച്ചെലവ്- 1000 രൂപ വെബ്സൈറ്റ്- 3000 രൂപ

നീക്കം ചെയ്യാനും ചെലവ്

അനധികൃതമായി സ്ഥാപിച്ച തിരഞ്ഞെടുപ്പ് പ്രചാരണ വസ്തുക്കൾ തിരഞ്ഞെടുപ്പ് സ്ക്വാഡ് എടുത്തുമാറ്റിയാലും ചെലവ് സ്ഥാനാർഥിയുടെ കണക്കിൽപ്പെടുത്തും. പോസ്റ്റർ ഒന്നിന് 10 രൂപ, ബോർഡ് ഒന്നിന് 30 രൂപ, തോരണം മീറ്ററിന് മൂന്നുരൂപ, ചുവരെഴുത്ത് സ്ക്വയർഫീറ്റിന് എട്ടുരൂപ എന്നിങ്ങനെയാണ് നീക്കംചെയ്യൽ ചെലവ്. സ്ഥാനാർഥിയിൽ നിന്നോ പാർട്ടിയിൽ നിന്നോ ആകും ഈടാക്കുക.

English summary

The number of people who gather in the morning when going to campaign will have to be controlled

Leave a Reply

Latest News

മെത്തകളിൽ പഞ്ഞിക്ക് പകരം ഉപയോഗിച്ച് ഉപേക്ഷിച്ച മാസ്കുകൾ;രഹസ്യവിവരത്തെ തുടർന്ന് ട്രയിലെ മെത്ത നിർമാണശാലയിൽ പരിശോധന നടത്തിയ പൊലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകൾ

മുംബൈ: രഹസ്യവിവരത്തെ തുടർന്ന്​ മഹാരാഷ്​ട്രയിലെ മെത്ത നിർമാണശാലയിൽ പരിശോധന നടത്തിയ പൊലീസ്​ കണ്ടത്​ ഞെട്ടിക്കുന്ന കാഴ്ചകൾ. മെത്തകളിൽ പഞ്ഞിക്ക്​ പകരം ഉപയോഗിച്ച്​ ഉപേക്ഷിച്ച മാസ്​കുകൾ. നിർമാണശാലക്കുള്ളിലും...

More News