Saturday, May 15, 2021

ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 15 കോടിയിലേക്ക് കുതിക്കുന്നു

Must Read

വാഷിംഗ്ടൺ ഡിസി: ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 15 കോടിയിലേക്ക് കുതിക്കുന്നു. ഇതുവരെ 14.92 കോടിയിലധികം പേർക്കാണ് രോഗം ബാധിച്ചത്. 149,239,251 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചതെന്നാണ് കണക്ക്. ജോൺസ് ഹോപ്കിൻസ് സർവകലാശാലയും വേൾഡോ മീറ്ററും ചേർന്ന് പുറത്തുവിട്ട കണക്കുകൾ പ്രകാരമാണിത്.

3,146,069 പേ​ർ ഇ​തു​വ​രെ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​പ്പോ​ൾ 126,801,589 രോ​ഗ​മു​ക്തി നേ​ടു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 750,906 പേ​ർ​ക്കാ​ണ് ആ​ഗോ​ള വ്യാ​പ​ക​മാ​യി കോ​വി​ഡ് ബാ​ധി​ച്ച​ത്. ഇ​തേ​സ​മ​യ​ത്ത് 12,745 പേ​ർ രോ​ഗം ബാ​ധി​ച്ച് മ​രി​ച്ചു.

18,807,731 പേ​രാ​ണ് നി​ല​വി​ൽ രോ​ഗം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ൽ 110,929 പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മെ​ന്നാ​ണ് വി​വ​രം. അ​മേ​രി​ക്ക, ഇ​ന്ത്യ, ബ്ര​സീ​ൽ, ഫ്രാ​ൻ​സ്, റ​ഷ്യ, ബ്രി​ട്ട​ൻ, തു​ർ​ക്കി, ഇ​റ്റ​ലി, സ്പെ​യി​ൻ, ജ​ർ​മ​നി എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ ആ​ദ്യ പ​ത്തി​ലു​ള്ള​ത്.

ആ​ഗോ​ള വ്യാ​പ​ക​മാ​യി 25 രാ​ജ്യ​ങ്ങ​ളി​ൽ കോ​വി​ഡ് ബാ​ധി​ത​ർ ഒ​രു ല​ക്ഷ​ത്തി​നും മു​ക​ളി​ലാ​ണെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ

Leave a Reply

Latest News

മുൻ കേരള ഗവർണർ ആർ.എൽ. ഭാട്ടിയ കോവിഡ് ബാധിച്ച് മരിച്ചു

ന്യൂഡൽഹി: മുൻ കേന്ദ്ര​മന്ത്രിയും കേരള ഗവർണറുമായിരുന്ന ആർ.എൽ. ഭാട്ടിയ അന്തരിച്ചു. 100 വയസായിരുന്നു. കോവിഡ്​ ബാധിച്ചതിനെ തുടർന്ന്​ അമൃത്​സറിലെ ഫോർട്ടിസ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. 2004 മുതൽ...

More News