Saturday, May 15, 2021

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു

Must Read

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ഒൻപത് ലക്ഷത്തോളം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പതിനാല് കോടി അറുപത്തിരണ്ട് ലക്ഷം കടന്നു. മരണസംഖ്യ മുപ്പത് ലക്ഷം പിന്നിട്ടു.

പ്രതിദിന കൊവിഡ് കേസുകളിൽ ഇന്ത്യയാണ് ഇപ്പോൾ ഒന്നാം സ്ഥാനത്ത്. മൂന്ന് ലക്ഷത്തിലധികം പേർക്കാണ് രാജ്യത്ത് ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവിൽ ഇരുപത്തിയഞ്ച് ലക്ഷത്തോളം പേരാണ് ചികിത്സയിലുള്ളത്. മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, കർണാടകം, കേരളം, ഉത്തർപ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് ചികിത്സയിലുള്ള രോഗികളുടെ 60 ശതമാനത്തോളവും ഉള്ളത്. രാജ്യത്ത് ഇതുവരെ 1,36,48,159 പേർ രോഗമുക്തരായി. 83.92 ശതമാനമാണ് രോഗമുക്തി നിരക്ക്. മരണസംഖ്യ 1.88 ലക്ഷം പിന്നിട്ടു.

രോഗികളുടെ എണ്ണത്തിൽ അമേരിക്ക മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്.യുഎസിൽ അരലക്ഷത്തിലധികം പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി ഇരുപത്തിയേഴ് ലക്ഷം കടന്നു.5.85 ലക്ഷം പേർ മരിച്ചു

English summery

The number of Kovid victims in the world is rising sharply

Leave a Reply

Latest News

കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി പ്രഖ്യാപിച്ചു

കോഴിക്കോട്: കോവിഡ് രോഗബാധ വർധിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി ജില്ലാ കലക്ടർ എസ്. സാംബശിവറാവു പ്രഖ്യാപിച്ചു. ടെസ്റ്റ്...

More News