Monday, April 12, 2021

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒൻപത് കോടി കടന്നു; ഇന്ത്യയിൽ 1,04,31,639

Must Read

തലച്ചോറിലെ രക്തസ്രാവത്തിന് ആശുപത്രിയിൽ പ്രവേശിപ്പിച്ചയാൾ മരിച്ചെന്ന് വിധിയെഴുതി പട്ന മെഡിക്കൽ കോളജ് അധികൃതർ

പട്ന∙ തലച്ചോറിലെ രക്തസ്രാവത്തിന് ആശുപത്രിയിൽ പ്രവേശിപ്പിച്ചയാൾ മരിച്ചെന്ന് വിധിയെഴുതി പട്ന മെഡിക്കൽ കോളജ് അധികൃതർ. ഇയാളുടെ മരണസർട്ടിഫിക്കറ്റ് കുടുംബത്തിന് കൈമാറുകയും ചെയ്തു. എന്നാൽ സംസ്കാരത്തിന് ശ്മശാനത്തിലെത്തിച്ച...

രതീഷിനൊപ്പം ഒളിവിലായ മറ്റ് രണ്ട് പേര്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി; ഇവര്‍ വളയത്തെത്തന്നെ പാര്‍ട്ടിഗ്രാമത്തില്‍ ഒളിവില്‍ കഴിയുന്നതായി സൂചന

കോഴിക്കോട്: പാനൂര്‍ മന്‍സൂര്‍ വധക്കേസിലെ പ്രതിയായ രതീഷിന്റെ മരണത്തില്‍ ദുരൂഹത തുടരുന്നതിനാല്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പ്രദേശത്ത് വീണ്ടും പരിശോധന നടത്താനൊരുങ്ങുകയാണ് പൊലീസ്. വടകര റൂറല്‍...

ഉത്തരാഖണ്ഡലിലെ ഹരിദ്വാറിൽ കുംഭമേള നടക്കാനിരിക്കെ കോവിഡ് വർധിക്കുന്നത് ആശങ്ക ഉയർത്തുന്നു

ഹരിദ്വാർ: ഉത്തരാഖണ്ഡലിലെ ഹരിദ്വാറിൽ കുംഭമേള നടക്കാനിരിക്കെ കോവിഡ് വർധിക്കുന്നത് ആശങ്ക ഉയർത്തുന്നു. കുംഭമേള കോവിഡിന്‍റെ സൂപ്പർ സ്‌പ്രെഡിന് കാരണമാകുമെന്ന ആശങ്കയിലാണ് അധികൃതർ. ഞായറാഴ്ച ഹരിദ്വാറിൽ 372...

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒൻപത് കോടി കടന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം ഏഴ് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മരണസംഖ്യ 19,33,457 ആയി ഉയർന്നു. രോഗമുക്തി നേടിയവരുടെ എണ്ണം ആറ് കോടി നാൽപത്തി നാല് ലക്ഷം പിന്നിട്ടു. അമേരിക്ക, ഇന്ത്യ, ബ്രസീൽ, റഷ്യ, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്.

ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 1,04,31,639 ആയി. 1,50,798 പേർ മരിച്ചു. ഇതുവരെ 1,00,56,651 പേർ രോഗമുക്തി നേടി. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2,24,190 ആയി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രതിദിന രോഗികൾ 20,000ത്തിൽ താഴെയും മരണം 300ന് താഴെയുമാണ്.കഴിഞ്ഞ ദിവസം 18,222 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 228 പേർ മരിച്ചു.
രോഗബാധിതരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തുളള അമേരിക്കയിൽ രണ്ട് കോടി ഇരുപത്തിയാറ് ലക്ഷത്തിലധികം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 3.81 ലക്ഷം പേർ മരിച്ചു. രണ്ട് ലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഒരു കോടി മുപ്പത്തിമൂന്ന് ലക്ഷം പേർ സുഖം പ്രാപിച്ചു.
ബ്രസീലിൽ എൺപത് ലക്ഷത്തിലധികം രോഗബാധിതരാണ് ഉള്ളത്. രണ്ട് ലക്ഷം പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം എഴുപത്തിയൊന്ന് ലക്ഷം കടന്നു. റഷ്യയിൽ മുപ്പത്തിമൂന്ന് ലക്ഷം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ബ്രിട്ടനിലും സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് അമ്പതിനായിരത്തിലധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം മുപ്പത് ലക്ഷം പിന്നിട്ടു. 80,868 പേർ മരണമടഞ്ഞു.

English summary

The number of Kovid victims in the world has crossed nine crore

Leave a Reply

Latest News

സംസ്ഥാനത്ത് നാളെ മുതല്‍ റമദാന്‍ നോമ്പുകാലം ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ റമദാന്‍ നോമ്പുകാലം ആരംഭിക്കും. കോഴിക്കോട് കാപ്പാട് തീരത്ത് പിറ കണ്ടതോടെയാണ് നാളെ റംസാൻ ഒന്നായിരിക്കുമെന്ന് പ്രഖ്യാപിച്ചത്. പതിനൊന്ന് മാസത്തെ കാത്തിരിപ്പിനൊടുവിലാണ്...

More News