Tuesday, July 27, 2021

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടി അറുപത്തിമൂന്ന് ലക്ഷം പിന്നിട്ടു;
ഇന്ത്യയിൽ 24 മണിക്കൂറിനിടെ 34,443 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്; മരണസംഖ്യ നാലരലക്ഷം പിന്നിട്ടു

Must Read

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടി അറുപത്തിമൂന്ന് ലക്ഷം പിന്നിട്ടു. വേൾഡോമീറ്ററിന്‍റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ നാലര ലക്ഷത്തോളം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആകെ മരണം 40,025,670 ആയി ഉയർന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനേഴ് കോടി കടന്നു.

24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്‌ത പ്രതിദിന കൊവിഡ് കേസുകളിലും മരണത്തിലും ബ്രസീലാണ് ഒന്നാമത്. രാജ്യത്ത് അരലക്ഷത്തിലധികം പേർക്കാണ് ഇരുപത്തിനാല് മണിക്കൂറിനിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 1,733 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 5.30 ലക്ഷം പിന്നിട്ടു. ഒരു കോടി എൺപത്തിയൊമ്പത് ലക്ഷം രോഗബാധിതരാണ് രാജ്യത്തുള്ളത്.

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 34,443 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ നാലരലക്ഷം പിന്നിട്ടു. നിലവിൽ 4.65 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. രണ്ട് കോടി തൊണ്ണൂറ്റിയെട്ട് ലക്ഷം പേർ രോഗമുക്തി നേടി.

Leave a Reply

Latest News

ടീമില്‍ സ്ഥാനം നിലനിര്‍ത്തണം എങ്കില്‍ സഞ്ജുവിന് ഇന്ന് മികച്ച പ്രകടനം പുറത്തെടുക്കണം;ടി20 പരമ്പരയും സ്വന്തമാക്കുക ലക്ഷ്യമിട്ട് ശ്രീലങ്കക്കെതിരെ രണ്ടാം മത്സരത്തിന് ഇന്ത്യ ഇന്ന് ഇറങ്ങും

കൊളംബോ: ടീമില്‍ സ്ഥാനം നിലനിര്‍ത്തണം എങ്കില്‍ സഞ്ജുവിന് ഇന്ന് മികച്ച പ്രകടനം പുറത്തെടുക്കണം. ആദ്യ ടി20യില്‍ മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാന്‍ സഞ്ജുവിന് കഴിഞ്ഞില്ല....

More News