Sunday, September 26, 2021

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്തൊൻപത് കോടി അൻപത്തിയൊൻപത് ലക്ഷം പിന്നിട്ടു

Must Read

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്തൊൻപത് കോടി അൻപത്തിയൊൻപത് ലക്ഷം പിന്നിട്ടു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ അഞ്ചര ലക്ഷത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം 41.92 ലക്ഷം പേർ മരിച്ചു. പതിനേഴ് കോടി എഴുപത്തിയാറ് ലക്ഷം പേർ രോഗമുക്തി നേടി.

ഒരിടവേളയ്ക്ക് ശേഷം വീണ്ടും പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തിൽ അമേരിക്ക ഒന്നാം സ്ഥാനത്തെത്തി. അരലക്ഷത്തിലധികം പേർക്കാണ് ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി അൻപത്തിമൂന്ന് ലക്ഷം കടന്നു. 6.27 ലക്ഷം പേർ മരിച്ചു. രണ്ട് കോടി തൊണ്ണൂറ്റിയഞ്ച് ലക്ഷം പേർ രോഗമുക്തി നേടി.

ഇന്ത്യയിൽ കഴിഞ്ഞ ദിവസം 29,689 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി പതിനാല് ലക്ഷം പിന്നിട്ടു. നിലവിൽ 3.89 ലക്ഷം സജീവ കേസുകളാണ് രാജ്യത്തുള്ളത്.1.73 ശതമാനമാണ് രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 4.22 ലക്ഷം പേർ മരിച്ചു.

English Summary

The number of Kovid victims in the world has crossed 19 crore and 59 lakh

Leave a Reply

Latest News

പയ്യന്നൂരിലെ ടയർ വ്യാപാരിയായ യുവാവിനെതിരെ വ്യാജ പോക്സോ കേസ് ചുമത്തിയെന്ന് പരാതി

പയ്യന്നൂർ: പയ്യന്നൂരിലെ ടയർ വ്യാപാരിയായ യുവാവിനെതിരെ വ്യാജ പോക്സോ കേസ് ചുമത്തിയെന്ന് പരാതി. പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തിവൈരാഗ്യം തീർക്കാൻ വ്യാപാരി ഷമീമിനെ കള്ളക്കേസിൽ കുടുക്കിയെന്നാണ് ആരോപണം.ആഗസ്​ത്​...

More News