Tuesday, July 27, 2021

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടി അൻപത്തിയെട്ട് ലക്ഷം പിന്നിട്ടു

Must Read

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടി അൻപത്തിയെട്ട് ലക്ഷം പിന്നിട്ടു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 4.45 ലക്ഷം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 8,000ത്തിലധികം പേരാണ് ഇന്നലെ മരിച്ചത്. ഇതോടെ ആകെ മരണം 40,17,002 ആയി ഉയർന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനേഴ് കോടി കടന്നു.

ഇന്നലെ റിപ്പോർട്ട് ചെയ്ത പ്രതിദിന കൊവിഡ് കേസുകളിലും മരണത്തിലും ബ്രസീലാണ് ഒന്നാമത്. രാജ്യത്ത് അരലക്ഷത്തിലധികം പേർക്കാണ് ഇരുപത്തിനാല് മണിക്കൂറിനിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 1595 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 5.28 ലക്ഷം പിന്നിട്ടു. ഒരു കോടി എൺപത്തിയൊൻപത് ലക്ഷം രോഗബാധിതരാണ് രാജ്യത്തുള്ളത്.

ഇന്ത്യയിൽ കഴിഞ്ഞ ദിവസം 43,733 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 4.4 ലക്ഷം പിന്നിട്ടു. നിലവിൽ 4.59 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. രണ്ട് കോടി തൊണ്ണൂറ്റിയേഴ് ലക്ഷം പേർ രോഗമുക്തി നേടി.97.18 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. ഇതുവരെ 36.13 കോടി വാക്‌സിൻ ഡോസുകൾ വിതരണം ചെയ്തു.

Leave a Reply

Latest News

തിരുവനന്തപുരത്ത് അമ്പത് കോവിഡ് ആശുപത്രികളിൽ അഗ്നിശമന സംവിധാനങ്ങളില്ല;പതിനാല് ആശുപത്രികള്‍ക്ക് എന്‍ഒസി ഇല്ല; ഗുരുതര വീഴ്ച

തിരുവനന്തപുരം: ജില്ലയിലെഅമ്പത് കോവിഡ് ആശുപത്രികളിൽ അഗ്നിശമന സംവിധാനങ്ങള്‍ ഇല്ലെന്ന് റിപ്പോർട്ട്. കൊവിഡ് വര്‍ധനവിടെ ആശുപത്രികളിലെ തിരക്ക് വര്‍ധിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് തിരുവനന്തപുരത്തെ വിവിധ ആശുപത്രികളില്‍ ഫയര്‍ഫോഴ്‌സ്...

More News