Saturday, May 15, 2021

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനാല് കോടി എഴുപത് ലക്ഷം പിന്നിട്ടു

Must Read

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനാല് കോടി എഴുപത് ലക്ഷം പിന്നിട്ടു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ എട്ട് ലക്ഷത്തിലധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ മുപ്പത്തിയൊന്ന് ലക്ഷം കടന്നു. പന്ത്രണ്ട് കോടിയിലധികം പേർ രോഗമുക്തി നേടി.കൊവിഡ് ബാധിതനായ മോഷണക്കേസ് പ്രതി ആശുപത്രിയിൽ നിന്ന് ഓടി രക്ഷപ്പെട്ടു, പതിനേഴുകാരനായി തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്
ഇന്ത്യയിൽ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. പ്രതിദിന കൊവിഡ് കേസുകൾ മൂന്നര ലക്ഷത്തോട് അടുത്തു. തുടർച്ചയായ നാലാം ദിവസമാണ് പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടക്കുന്നത്. 2500ലധികം മരണങ്ങളും കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തു. നിലവിൽ ഇരുപത്തിയഞ്ച് ലക്ഷത്തിലധികം പേർ ചികിത്സയിലുണ്ട്.

ഇന്ത്യയുടെ അവസ്ഥയിൽ ലോകാരോഗ്യ സംഘടന ആശങ്ക രേഖപ്പെടുത്തി. വൈറസിന് എന്തൊക്കെ ചെയ്യാൻ കഴിയുമെന്നതിന്റെ വിനാശകരമായ ഓർമ്മപ്പെടുത്തലാണ് ഇന്ത്യയിലെ ഇപ്പോഴത്തെ സ്ഥിതിയെന്ന് ലോകാരോഗ്യ സംഘടന തലവൻ ട്രെഡോസ് അഥാനോം പറഞ്ഞു.

രോഗികളുടെ എണ്ണത്തിൽ അമേരിക്ക മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. യുഎസിൽ ഇന്നലെ അരലക്ഷത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്.ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി ഇരുപത്തിയേഴ് ലക്ഷം പിന്നിട്ടു. മരണസംഖ്യ 5.85 ലക്ഷമായി ഉയർന്നു. കൊവിഡ് രോഗികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ള ബ്രസീലിലും രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. രാജ്യത്ത് 70,000ത്തിലധികം പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി നാൽപത്തിമൂന്ന് ലക്ഷം പിന്നിട്ടു. മരണസംഖ്യ 3.89 ലക്ഷമായി ഉയർന്നു.

English summery

The number of Kovid victims in the world has crossed 14 crore and 70 lakhs

Leave a Reply

Latest News

കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി പ്രഖ്യാപിച്ചു

കോഴിക്കോട്: കോവിഡ് രോഗബാധ വർധിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി ജില്ലാ കലക്ടർ എസ്. സാംബശിവറാവു പ്രഖ്യാപിച്ചു. ടെസ്റ്റ്...

More News