Monday, April 12, 2021

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനൊന്ന് കോടി എഴുപത് ലക്ഷം കടന്നു

Must Read

മേയ് രണ്ടിനകം രാജ്യസഭ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഹൈകോടതി

കൊച്ചി: മേയ് രണ്ടിനകം രാജ്യസഭ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഹൈകോടതി. കേന്ദ്ര നിയമ മന്ത്രാലയത്തിന്‍റെ ഇടപെടലിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് മാറ്റിയതെന്നായിരുന്നു തെരഞ്ഞെടുപ്പ് കമീഷൻ കോടതിയെ അറിയിച്ചിരുന്നത്. ഏപ്രിൽ...

വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്കെതിരെ ഫേസ്ബുക്കിൽ അപകീർത്തികരമായി പോസ്റ്റിട്ടതിനെതിരെ അഡ്വ. ഹരീഷ് വാസുദേവന്‍റെ ഓഫീസിലേക്ക് ദളിത് സംഘടനകൾ പ്രതിഷേധ പ്രകടനം നടത്തി

കൊച്ചി: വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്കെതിരെ ഫേസ്ബുക്കിൽ അപകീർത്തികരമായി പോസ്റ്റിട്ടതിനെതിരെ അഡ്വ. ഹരീഷ് വാസുദേവന്‍റെ ഓഫീസിലേക്ക് ദളിത് സംഘടനകൾ പ്രതിഷേധ പ്രകടനം നടത്തി. വിവിധ ദളിത് സംഘടനകളുടെ...

സൗദിയിൽ റമദാൻ മാസപ്പിറവി ദൃശ്യമായില്ല

സൗദിയിൽ റമദാൻ മാസപ്പിറവി ദൃശ്യമായില്ല. റമദാൻ വ്രതം ചൊവ്വാഴ്ച ആരംഭിക്കുമെന്ന് സൗദി സ്ഥിരീകരിച്ചു. മാസപ്പിറവി കാണാത്ത സാഹചര്യത്തിൽ ഏപ്രിൽ 12 തിങ്കളാഴ്ച്ച ശഅബാൻ പൂർത്തിയാക്കി ചൊവ്വ...

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനൊന്ന് കോടി എഴുപത് ലക്ഷം കടന്നു. മൂന്ന് ലക്ഷത്തിലധികം പുതിയ കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുളളത്. വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 25.98 ലക്ഷം പിന്നിട്ടു. ഒമ്പത് കോടി ഇരുപത്തിയാറ് ലക്ഷം പേർ രോഗമുക്തി നേടി.

ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി പന്ത്രണ്ട് ലക്ഷം പിന്നിട്ടു.18,000ത്തിലധികം പേർക്കാണ് കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവിൽ 1.86 ലക്ഷം പേർ മാത്രമേ ചികിത്സയിലുളളൂ. രോഗമുക്തി നേടിയവരുടെ എണ്ണം 1.08 കോടി ആയി ഉയർന്നു. 1.57 ലക്ഷം പേർ മരിച്ചു.രോഗികളുടെ എണ്ണത്തിൽ അമേരിക്ക മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. രണ്ട് കോടി തൊണ്ണൂറ്റിയാറ് ലക്ഷം പേർക്കാണ് അമേരിക്കയിൽ കൊവിഡ് ബാധിച്ചത്. 5.37 ലക്ഷം പേർ മരിച്ചു. രണ്ട് കോടി പേർ സുഖം പ്രാപിച്ചു.

രോഗബാധിതരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്ത് ബ്രസീലാണ്. രാജ്യത്ത് ഒരു കോടി ഒമ്പത് ലക്ഷം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 67,000ത്തോളം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 2.64 ലക്ഷം പേർ മരിച്ചു. റഷ്യ (43 ലക്ഷം രോഗികൾ),ബ്രിട്ടൻ (42 ലക്ഷം രോഗികൾ), ഫ്രാൻസ്(38 ലക്ഷം രോഗികൾ) എന്നീ രാജ്യങ്ങളിലും രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്.

English summary

The number of Kovid victims in the world has crossed 11 crore and 70 lakhs

Leave a Reply

Latest News

മെത്തകളിൽ പഞ്ഞിക്ക് പകരം ഉപയോഗിച്ച് ഉപേക്ഷിച്ച മാസ്കുകൾ;രഹസ്യവിവരത്തെ തുടർന്ന് ട്രയിലെ മെത്ത നിർമാണശാലയിൽ പരിശോധന നടത്തിയ പൊലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകൾ

മുംബൈ: രഹസ്യവിവരത്തെ തുടർന്ന്​ മഹാരാഷ്​ട്രയിലെ മെത്ത നിർമാണശാലയിൽ പരിശോധന നടത്തിയ പൊലീസ്​ കണ്ടത്​ ഞെട്ടിക്കുന്ന കാഴ്ചകൾ. മെത്തകളിൽ പഞ്ഞിക്ക്​ പകരം ഉപയോഗിച്ച്​ ഉപേക്ഷിച്ച മാസ്​കുകൾ. നിർമാണശാലക്കുള്ളിലും...

More News