ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി പതിമൂന്ന് ലക്ഷം പിന്നിട്ടു. 21,000ത്തിലധികം പേർക്കാണ് കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവിൽ രണ്ട് ലക്ഷം പേരാണ് ചികിത്സയിലുളളത്. 1.58 ലക്ഷം പേർ മരണമടഞ്ഞു. 1.09 കോടി പേർ രോഗമുക്തി നേടി.
രോഗബാധിതരുടെ എണ്ണത്തിൽ അമേരിക്ക മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. യു എസിൽ രണ്ട് കോടി തൊണ്ണൂറ്റിയൊമ്പത് ലക്ഷം രോഗബാധിതരാണ് ഉളളത്.അരലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. മരണസംഖ്യ 5.43 ലക്ഷമായി ഉയർന്നു.
അതേസമയം,ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനൊന്ന് കോടി തൊണ്ണൂറ് ലക്ഷം പിന്നിട്ടു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം നാലര ലക്ഷത്തിനടുത്ത് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 26.40 ലക്ഷം പേർ മരിച്ചു. ഒമ്പത് കോടിയിലധികം പേർ സുഖം പ്രാപിച്ചു
English summary
The number of Kovid victims in India has crossed one crore and thirteen lakhs