Tuesday, May 18, 2021

രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം തുടർച്ചയായ മൂന്നാം ദിനവും രണ്ട് ലക്ഷം കവിഞ്ഞു

Must Read

ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം തുടർച്ചയായ മൂന്നാം ദിനവും രണ്ട് ലക്ഷം കവിഞ്ഞു. 2,34,692 പേർക്കാണ് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത്. ഇതോടെ രാജ്യത്താകമാനം നിലവിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 16,79,740 ആയി.

24 മണിക്കൂറിനിടെ കോവിഡ് മൂലം 1,341 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1,23,354 പേർ രോഗമുക്തരാകുകയും ചെയ്തിട്ടുണ്ട്.

ഇതോടെ, രോഗമുക്തി നേടിയവരുടെ എണ്ണം 1,26,71,220 ആയി. മരണ സംഖ്യ 1,75,649 ആയും ഉയർന്നു. 1,45,26,609 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചത്.

11,99,37,641 പേർക്ക് ഇതുവരെ വാക്സിൻ നൽകിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

English summary

The number of Kovid patients per day in the country has crossed two lakh for the third day in a row

Leave a Reply

Latest News

മൂന്നു പേർ ഉറപ്പിച്ചു;സി പി ഐ മന്ത്രിമാരിൽ നാലാമനെ ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: സി പി ഐ മന്ത്രിമാരിൽ നാലാമനെ ഇന്ന് പ്രഖ്യാപിക്കും.പി.എസ്. സുപാൽ, ജി.എസ്. ജയലാൽ, ഇ. ചന്ദ്രശേഖരൻ എന്നിവർ മൂന്നാംതവണ എം.എൽ.എ.മാരായവരാണ്. സി.പി.ഐ. മാനദണ്ഡപ്രകാരം ഇവർക്കും...

More News