രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. 24 മണിക്കൂറിനിടെ 13, 313 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്

0

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. 24 മണിക്കൂറിനിടെ 13, 313 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 10,978 പേര്‍ രോഗമുക്തി നേടി. 28 പേര്‍ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്തെ സജീവകേസുകള്‍ 83,990 ആയി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.94 ശതമാനത്തില്‍ നിന്ന് 2.03 ശതമാനമായി കുറഞ്ഞു. ഇതുവരെ 42736027 പേര്‍ രോഗമുക്തരായപ്പോള്‍ മരണസംഖ്യ 524941 ആയി.
കോവിഡ് കേസുകളിലെ വര്‍ധന വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും. വിദഗ്ധരുമായി ആരോഗ്യമന്ത്രി കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തും. പ്രതിദിന രോഗികളില്‍ ചൊവ്വാഴ്ച നേരിയ കുറവുണ്ടായെങ്കിലും ബുധനാഴ്ച രോഗികളുടെ എണ്ണം പന്ത്രണ്ടായിരം കടന്നു

ഡല്‍ഹിയില്‍ ഇന്നലെ 928 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3 പേര്‍ മരിച്ചു. ജൂണ്‍ പതിമൂന്നിന് ശേഷം പ്രതിദിന കോവിഡ് രോഗികളില്‍ ഏറ്റുവും കുറവ് രേഖപ്പെടുത്തിയത് ഇന്നലെയാണ്. നിലവില്‍ ഡല്‍ഹിയില്‍ 5,054 സജീവ കേസുകളാണുള്ളത്, നഗരത്തിലെ പോസിറ്റിവിറ്റി നിരക്ക് 7.08 ശതമാനമാണ്. അതേസമയം, മുംബൈയില്‍ മാത്രം 1,648 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. നഗരത്തിലെ മൊത്തം സജീവ കേസുകള്‍ 13,501 ആണ്.

കേരളത്തില്‍ ഇന്നലെ 3886 പേര്‍ക്കാണ് കോവിഡ്. കഴിഞ്ഞ മണിക്കൂറുകളില്‍ നാലുപേര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here