ന്യൂയോർക്ക്: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. നാല് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പത്ത് കോടി എൺപത്തിയേഴ് ലക്ഷം പിന്നിട്ടു. 23.92 ലക്ഷം പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം എട്ട് കോടി പിന്നിട്ടു.
ഇന്ത്യയിൽ വൈറസ് ബാധിതരുടെ എണ്ണം 1,08,92,550 ആയി ഉയർന്നു. 12,000ത്തിലധികം പേർക്കാണ് കഴിഞ്ഞദിവസം രോഗം സ്ഥിരകരിച്ചത്. നിലവിൽ 1.33 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. മരണസംഖ്യ 1.55 ലക്ഷമായി. 1,05,98,709 പേർ രോഗമുക്തി നേടി.
രോഗബാധിതരുടെ എണ്ണത്തിൽ അമേരിക്കയാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. രണ്ട് കോടി എൺപത് ലക്ഷം പേർക്കാണ് യുഎസിൽ രോഗം സ്ഥിരീകരിച്ചത്. 90,000ത്തിൽ കൂടുതൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 4.92 ലക്ഷം പേർ മരിച്ചു. ഒരു കോടി എൺപത് ലക്ഷം പേർ സുഖം പ്രാപിച്ചു.
ബ്രസീലിലും രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. രാജ്യത്ത് തൊണ്ണൂറ്റിയേഴ് ലക്ഷം രോഗബാധിതരാണ് ഉള്ളത്. 2.37 ലക്ഷം പേർ മരിച്ചു. എൺപത്തിയാറ് ലക്ഷം പേർ സുഖം പ്രാപിച്ചു.രോഗികളുടെ എണ്ണത്തിൽ ബ്രിട്ടനും, റഷ്യയുമാണ് തൊട്ടുപിന്നിലുള്ളത്. ഇരു രാജ്യങ്ങളിലും നാൽപത് ലക്ഷം വീതം കൊവിഡ് ബാധിതരാണ് ഉള്ളത്.
English summary
The number of Kovid patients in the world is increasing. More than four lakh new cases were reported. With this, the total number of cases has crossed 10 crore and 87 lakhs