Wednesday, June 16, 2021

മഹാമാരിയിൽ മാതാപിതാക്കളിൽ ഒരാളെ നഷ്ടമായ കുട്ടികളുടെ എണ്ണം 9346, രണ്ടുപേരെയും നഷ്ടമായ കുട്ടികളുടെ എണ്ണം 1700;കോവിഡ് കെടുതികൾ അനുഭവിക്കുന്ന കുട്ടികളെ സംരക്ഷിക്കാൻ മാർഗനിർദേശങ്ങളുമായി കേന്ദ്രം

Must Read

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ്​ കെ​ടു​തി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന കു​ട്ടി​ക​ളെ സം​ര​ക്ഷി​ക്കാ​ൻ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി കേ​ന്ദ്രം. മ​ഹാ​മാ​രി​യി​ൽ മാ​താ​പി​താ​ക്ക​ളി​ൽ ഒ​രാ​ളെ ന​ഷ്​​ട​മാ​യ കു​ട്ടി​ക​ളു​ടെ എ​ണ്ണം 9346ഉം ​ര​ണ്ടു​പേ​രെ​യും ന​ഷ്​​ട​മാ​യ കു​ട്ടി​ക​ളു​ടെ എ​ണ്ണം 1700ലും ​എ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ന്​ പ്ര​ത്യേ​ക ന​ട​പ​ടി നി​ർ​ദേ​ശി​ച്ച​ത്. സം​സ്​​ഥാ​ന​ങ്ങ​ൾ, ജി​ല്ല മ​ജി​സ്​​ട്രേ​റ്റു​മാ​ർ, പൊ​ലീ​സ്, പ​ഞ്ചാ​യ​ത്തീ​രാ​ജ്​ സ്​​ഥാ​പ​ന​ങ്ങ​ൾ, കോ​ർ​പ​റേ​ഷ​ൻ, ന​ഗ​ര​സ​ഭ​ക​ൾ എ​ന്നി​വ​രു​ടെ​ ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ലാ​ണ്​ ന​ട​പ​ടി​ക​ൾ വേ​ണ്ട​തെ​ന്ന്​ വ​നി​ത- ശി​ശു വി​ക​സ​ന മ​ന്ത്രാ​ല​യം സെ​ക്ര​ട്ട​റി രാം ​മോ​ഹ​ൻ മി​ശ്ര സം​സ്​​ഥാ​ന ചീ​ഫ്​ സെ​ക്ര​ട്ട​റി​മാ​ർ​ക്ക്​ അ​യ​ച്ച ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

പ്ര​ധാ​ന നി​ർ​ദേ​ശ​ങ്ങ​ൾ:

  1. കോ​വി​ഡി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി ട്രാ​ക്​ ചൈ​ൽ​ഡ്​ പോ​ർ​ട്ട​ലി​ൽ വി​വ​ര​ങ്ങ​ൾ അ​പ്​​ലോ​ഡ്​ ചെ​യ്യ​ണം. അ​ത​ത്​ സം​സ്​​ഥാ​ന സ​ർ​ക്കാ​റു​ക​ളാ​ണ്​ ഇ​ത്​ ചെ​യ്യേ​ണ്ട​ത്.
  2. കോ​വി​ഡ്​ ബാ​ധി​ച്ച മാ​താ​പി​താ​ക്ക​ളു​ടെ​ കു​ട്ടി​ക​ളെ പ​രി​പാ​ലി​ക്കാ​ൻ അ​ടു​ത്ത ബ​ന്ധു​ക്ക​ൾ ഇ​ല്ലെ​ങ്കി​ൽ ഇ​വ​രെ കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക്​ മാ​റ്റ​ണം.
  3. ആ​ശു​പ​ത്രി​ക​ളി​ലെ​ത്തു​ന്ന രോ​ഗി​ക​ളോ​ട്​ കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ന്​ ആ​രാ​ണ്​ ഉ​ള്ള​തെ​ന്ന വി​വ​രം കൂ​ടി എ​ഴു​തി​വാ​ങ്ങ​ണം. എ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചാ​ൽ മു​ൻ​ക​രു​ത​ൽ എ​ടു​ക്കാ​നാ​ണി​ത്. ​
  4. കോ​വി​ഡ്​ പി​ടി​പെ​ടു​ന്ന കു​ട്ടി​ക​ൾ​ക്ക്​ ശി​ശു സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ പ്ര​ത്യേ​കം സൗ​ക​ര്യ​മൊ​രു​ക്ക​ണം.

അ​വ​രു​ടെ ര​ജി​സ്​​റ്റ​ർ ത​യാ​റാ​ക്ക​ണം. മ​നഃ​ശാ​സ്​​ത്ര​ജ്​​ഞ​ർ, കൗ​ൺ​സ​ല​ർ​മാ​ർ എ​ന്നി​വ​രു​ടെ സേ​വ​ന​വും ഏ​ർ​പ്പെ​ടു​ത്ത​ണം.

  1. കു​ട്ടി​ക​ളു​ടെ​ മാ​ന​സി​ക ബു​ദ്ധി​മു​ട്ടു​ക​ൾ കു​റ​ക്കാ​ൻ പ്രാ​ദേ​ശി​ക ഹെ​ൽ​പ്​​ലൈ​ൻ ന​മ്പ​ർ വ​ഴി മ​നഃ​ശാ​സ്​​ത്ര വി​ദ​ഗ്​​ധ​രു​ടെ സേ​വ​നം ന​ൽ​ക​ണം.
  2. ജി​ല്ല മ​ജി​സ്​​ട്രേ​റ്റി​​‍െൻറ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ത​ല​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ദൗ​ത്യ സം​ഘ​ങ്ങ​ൾ രൂ​പ​വ​ത്​​ക​രി​ക്ക​ണം.
  3. കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ, അ​ന​ധി​കൃ​ത ദ​ത്തെ​ടു​ക്ക​ൽ, ശൈ​ശ​വ വി​വാ​ഹം, ബാ​ല​വേ​ല തു​ട​ങ്ങി എ​ല്ലാ​വി​ധ നി​യ​മ​ലം​ഘ​ന​ങ്ങ​ളും ത​ട​യാ​ൻ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.
  4. മ​ഹാ​മാ​രി അ​നാ​ഥ​രാ​ക്കി​യ എ​ല്ലാ കു​ട്ടി​ക​ൾ​ക്കും സ​ർ​ക്കാ​ർ സ്​​കൂ​ളു​ക​ൾ വ​ഴി സൗ​ജ​ന്യ വി​ദ്യാ​ഭ്യാ​സം ഉ​റ​പ്പാ​ക്ക​ണം. കു​ട്ടി​യു​ടെ പ്ര​ത്യേ​ക ആ​വ​ശ്യം ക​ണ​ക്കി​ലെ​ടു​ത്ത്​ ഏ​റ്റ​വും അ​ടു​ത്തു​ള്ള സ്വ​കാ​ര്യ സ്​​കൂ​ളി​ലും പ്ര​വേ​ശ​നം ന​ൽ​കാം. അ​ർ​ഹ​ത​യു​ള്ള സ്​​കോ​ള​ർ​ഷി​പ്​ പ​ദ്ധ​തി​ക​ളി​ലും ഇ​വ​രെ ഉ​ൾ​പ്പെ​ടു​ത്താ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണം.

Leave a Reply

Latest News

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗിക ചൂഷണത്തിന് വിധേനയാക്കിയെന്ന കേസില്‍ ആള്‍ദൈവം ശിവശങ്കര്‍ ബാബ അറസ്റ്റില്‍

ചെന്നൈ : സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗിക ചൂഷണത്തിന് വിധേനയാക്കിയെന്ന കേസില്‍ ആള്‍ദൈവം ശിവശങ്കര്‍ ബാബ അറസ്റ്റില്‍. ഡല്‍ഹിയില്‍ നിന്നാണ് ബാബയെ തമിഴ്‌നാട് സിബിസിഐഡി അറസ്റ്റ് ചെയ്തത്....

More News