താജ്മഹലിന്‍റെ രാത്രികളും സന്ദർശകർക്കായി തുറന്നു നൽകുന്നു

0

ന്യൂഡൽഹി: താജ്മഹലിന്‍റെ രാത്രികളും സന്ദർശകർക്കായി തുറന്നു നൽകുന്നു. ശനിയാഴ്ച മുതൽ രാത്രിയിലും താജ്മഹലിൽ സന്ദർശകരെ പ്രവേശിപ്പിച്ച് തുടങ്ങും.

കോ​വി​ഡ് പ്ര​തി​സ​ന്ധി കാ​ര​ണം ഒ​രു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി അ​ട​ച്ചി​ട്ട ശേ​ഷ​മാ​ണ് സ​ന്ദ​ർ​ശ​ക​ർ​ക്ക് രാ​ത്രി​യി​ൽ താ​ജ്മ​ഹ​ൽ സ​ന്ദ​ർ​ശി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ങ്ങു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ച് 17 മു​ത​ലാ​ണ് താ​ജ്മ​ഹ​ലി​ലെ രാ​ത്രി സ​ന്ദ​ർ​ശ​ന​ത്തി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ത്.

ഓ​ഗ​സ്റ്റ് 21, 23, 24 തി​യ​തി​ക​ളി​ൽ രാ​ത്രി​യി​ൽ താ​ജ്മ​ഹ​ൽ സ​ന്ദ​ർ​ശി​ക്കാ​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. വെ​ള്ളി​യാ​ഴ്ച ദി​വ​സ​ങ്ങ​ളി​ൽ താ​ജ്മ​ഹ​ൽ അ​വ​ധി ആ​യ​തി​നാ​ലും ഞാ​യ​റാ​ഴ്ച​യി​ൽ ലോ​ക്ക്ഡൗ​ണ്‍ നി​ല​വു​ലു​ള്ള​തു​കൊ​ണ്ടും ഈ ​ദി​വ​സ​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​ക​രെ അ​നു​വ​ദി​ക്കി​ല്ല.

വൈ​കി​ട്ട് 8:30 മു​ത​ൽ രാത്രി ഒൻപത് വ​രെ, 9 മു​ത​ൽ 9:30 വ​രെ, 9:30 മു​ത​ൽ 10 വ​രെ എ​ന്നി​ങ്ങ​നെ​യാ​ണ് രാ​ത്രി സ​ന്ദ​ർ​ശ​ന​ത്തി​ന് സ​മ​യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ഓ​രോ സ​മ​യ​ത്തും 50 സ​ന്ദ​ർ​ശ​ക​രെ വ​രെ​യാ​ണ് അ​നു​വ​ദി​ക്കു​ക.

സു​പ്രീം​ കോ​ട​തി ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന നി​യ​ന്ത്ര​ണം അ​നു​സ​രി​ച്ചാ​ണി​ത്. ടി​ക്ക​റ്റു​ക​ൾ ഒ​രു ദി​വ​സം മു​ൻ​പ് ബു​ക്ക് ചെ​യ്യാ​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Leave a Reply