ബ്രിട്ടനില്‍ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ കർണാടകയിൽ ഏര്‍പ്പെടുത്തിയ രാത്രികാല കര്‍ഫ്യൂ പിന്‍വലിച്ചു. പൊതുജനങ്ങളില്‍ നിന്നുണ്ടായ പ്രതിഷേധത്തെ തുടര്‍ന്നാണ് കര്‍ഫ്യൂ പിന്‍വലിക്കാനുള്ള തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ പ്രസ്താവനയിലൂടെ അറിയിച്ചു.
ഡിസംബര്‍ 24 മുതല്‍ രാത്രി 11 നും രാവിലെ 5 നും ഇടയില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്നാണ് കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ജനുവരി 2 വരെ ഇത് തുടരാനും തീരുമാനിച്ചിരുന്നു. ബുധനാഴ്ചയാണ് രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന് പിന്നാലെ ജനങ്ങളിൽ നിന്ന് വ്യാപക പ്രതിഷേധം ഉയർന്നു. തുടർന്ന് മന്ത്രിമാരും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി കർഫ്യൂ പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു.
നേരത്തെ, രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് സാങ്കേതിക ഉപദേശക സമിതി സര്‍ക്കാരിന് ഉപദേശം നല്‍കിയതായി കര്‍ണാടക ആരോഗ്യമന്ത്രി കെ. സുധാകര്‍ പറഞ്ഞിരുന്നു. രാത്രികാല കര്‍ഫ്യൂവിനായി സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങളും പുറപ്പെടുവിച്ചിരുന്നു.
English summary
The night curfew imposed in Karnataka has been lifted