Sunday, November 28, 2021

മുന്ദ്ര പോര്‍ട്ടില്‍നിന്നു വന്‍തോതില്‍ ലഹരി പിടികൂടിയ സംഭവത്തിലെ എന്‍.ഐ.എ. അന്വേഷണം

Must Read

കൊച്ചി : സെപ്‌റ്റംബറില്‍ ഗുജറാത്തിലെ മുന്ദ്ര പോര്‍ട്ടില്‍നിന്നു വന്‍തോതില്‍ ലഹരി പിടികൂടിയ സംഭവത്തിലെ എന്‍.ഐ.എ. അന്വേഷണം കേരളത്തിലേക്കും.ഏപ്രിലില്‍ വിഴിഞ്ഞം തീരത്തിനടുത്തു 300 കിലോ ഹെറോയിനും എ.കെ. 47 തോക്കുകളും പിടികൂടിയ സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരും മുന്ദ്ര സംഭവത്തിനു പിന്നിലുള്ളവരും ഒരേ ശൃംഖലയില്‍പെട്ടവരാണെന്നു കണ്ടെത്തിയതിനേതുടര്‍ന്നാണിത്‌.
മുന്ദ്ര കേസ്‌ അന്വേഷിക്കുന്ന എന്‍.ഐ.എ. മുംബൈ യൂണിറ്റും വിഴിഞ്ഞം കേസ്‌ അന്വേഷിക്കുന്ന കൊച്ചി, ഡല്‍ഹി യൂണിറ്റുകളും സംയുക്‌തമായാണു അന്വേഷണം. മുന്ദ്ര പോര്‍ട്ടില്‍ നിന്ന്‌ 20,000 കോടി രൂപ മൂല്യം വരുന്ന മയക്കുമരുന്നാണു പിടികൂടിയത്‌. വിജയവാഡയിലെ ടാല്‍കം പൗഡര്‍ കമ്പനിയിലേക്കുള്ള കണ്ടെയ്‌നറിലാണു ലഹരി ഒളിപ്പിച്ചിരുന്നത്‌. ചെന്നെയില്‍ പിടിയിലായ ദമ്പതിമാരുടെ പേരിലാണു കണ്‍സൈന്‍മെന്റ്‌ വന്നത്‌. അന്നുതന്നെ ഗുജറാത്തില്‍നിന്നുള്ള ഡി.ആര്‍.ഐ. സംഘം രണ്ടു സംഘമായി തിരിഞ്ഞു വിജയവാഡയിലും ചെന്നെയിലും നടത്തിയ റെയ്‌ഡിലാണു തമിഴ്‌ ദമ്പതികള്‍ പിടിയിലായത്‌. ഇതിനു മുമ്പു വന്‍തോതില്‍ മയക്കുമരുന്ന്‌ എത്തിയതായി വിവരമുണ്ട്‌. കസ്‌റ്റംസ്‌, ഡി.ആര്‍.ഐ., എന്‍.ഐ.എ., ഐ.ബി. കോസ്‌റ്റ്‌ഗാര്‍ഡ്‌, നേവി എന്നീ ഏജന്‍സികളുമായി സഹകരിച്ചാണു എന്‍.ഐ.എ. അന്വേഷണം.
കഴിഞ്ഞാഴ്‌ച നവി മുംബൈയിലെ നവ ഷേവ പോര്‍ട്ടില്‍നിന്നു രാജ്യാന്തര വിപണിയില്‍ 125 കോടി രൂപ മൂല്യം വരുന്ന മയക്കുമരുന്നു പിടികൂടിയിരുന്നു. കടലയെണ്ണ കണ്ടെയ്‌നറിലാണിവ കടത്തിയത്‌. ഈ കേസും എന്‍.ഐ.എയ്‌ക്കു കൈമാറും. മൂന്നു സംഭവത്തിനു പിന്നിലും അഫ്‌ഗാനിസ്‌ഥാന്‍, ഇറാനിയന്‍ ബന്ധം തെളിഞ്ഞിട്ടുണ്ട്‌. അഫ്‌ഗാനിസ്‌ഥാന്‍ വഴി ഇറാനിയന്‍ തുറമുഖം വഴിയാണു കപ്പലുകളും ബോട്ടുകളും വഴി ലഹരി പശ്‌ചിമേന്ത്യന്‍ തീരത്ത്‌ എത്തുന്നത്‌.
ഇറാനില്‍നിന്നു ചരക്കുകള്‍ ഇറക്കുമതി ചെയ്യുന്നതിന്റെ മറവിലാണു ഹെറോയിന്‍ കടത്തുന്നതെന്നാണു റിപ്പോര്‍ട്ട്‌. പിടിയിലായവരില്‍ വ്യവസായികളും ഇറക്കുമതിക്കാരും ഉള്‍പ്പെടും. കമ്പനികളുടെ മറവിലാണു വന്‍തോതില്‍ ഇറക്കുമതി നടത്തുന്നത്‌. കഴിഞ്ഞമാസം മുെൈബ പോര്‍ട്ടില്‍നിന്ന്‌ അഞ്ചുകിലോ ഹെറോയിന്‍ കസ്‌റ്റംസ്‌ പിടികൂടിയിരുന്നു. 25 കോടി രൂപ മൂല്യമുള്ള ഹെറോയിന്‍ കടത്തിയ കേസില്‍ രണ്ടു സ്‌ത്രീകളെയാണ്‌ അന്ന്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.
തുറമുഖം വഴി വന്‍തോതില്‍ മയക്കുമരുന്ന്‌ രാജ്യത്ത്‌ എത്തുന്നുവെന്ന കണ്ടെത്തലിന്റെ വെളിച്ചത്തില്‍ കൊച്ചി ഉള്‍പ്പെടെയുള്ള തുറമുഖങ്ങളില്‍ പരിശോധന ശക്‌തമാക്കാനാണു അന്വേഷണ ഏജന്‍സികളുടെ തീരുമാനം.
അഫ്‌ഗാനില്‍നിന്നു ശ്രീലങ്കയിലേക്ക്‌ ഇതിനായി ഇന്ത്യന്‍തീരം വഴി പ്രത്യേക ലഹരി പാത തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ്‌ ഐ.ബി. ഉദ്യോഗസ്‌ഥര്‍ പറയുന്നത്‌. പാകിസ്‌താന്‍ അതിര്‍ത്തിവഴി കരമാര്‍ഗം ഹെറോയിന്‍ ഇന്ത്യയില്‍ എത്തിക്കുന്ന പതിവുണ്ടെങ്കിലും ഇതിനെക്കാള്‍ സുരക്ഷിതവും എളുപ്പവും എന്ന നിലയിലാണു ജലമാര്‍ഗമുള്ള കടത്തു ശക്‌തമായത്‌.

Leave a Reply

Latest News

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും. നിലവിലെ ഷിഫ്റ്റ് സംബ്രദായത്തില്‍ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ വൈകിട്ട് വരെയാക്കാന്‍ വിദ്യാഭ്യാസവകുപ്പ്...

More News