Wednesday, December 1, 2021

സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്ന, സരിത് അടക്കമുള്ള പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ എന്‍ഐഎ

Must Read

സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്ന, സരിത് അടക്കമുള്ള പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ എന്‍ഐഎ. സുപ്രീം കോടതിയിൽ അപ്പീല്‍ നല്‍കാനാണ് എന്‍ഐഎ തീരുമാനം. കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കാന്‍ എന്‍ഐഎ ആവശ്യപ്പെടും.

നയതന്ത്ര സ്വര്‍ണ്ണക്കടത്തില്‍ എന്‍ഐഎ കേസിന്റെ നിലനില്‍പ് തന്നെ ചോദ്യം ചെയ്യുന്ന ഗൗരവതരമായ പരാമര്‍ശങ്ങളാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവില്‍ ഉണ്ടായിരുന്നത്. കേസില്‍ യുഎപിഎ നിലനില്‍ക്കില്ലെന്ന നിരീക്ഷണത്തിനൊപ്പം, പ്രതികളെ തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുത്തുന്ന ഒരു തെളിവും പ്രഥമ ദൃഷ്ട്യാ കാണാനാകുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. ഈ പശ്ചാത്തലത്തിലാണ് കേസില്‍ അപ്പീല്‍ നല്‍കാന്‍ എന്‍ഐഎ തീരുമാനിച്ചത്.

അതേസമയം സ്വർണക്കടത്തുക്കേസിൽ ജാമ്യം ലഭിച്ച സ്വപ്ന സുരേഷ് ഇന്ന് ജയിൽ മോചിതയാകും. എൻഐഎ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞിരുന്ന സ്വപ്നയ്ക്ക് ഒരു വർഷത്തിന് ശേഷമാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. എൻഐഎ കോടതി വിധിക്കെതിരെ സ്വപ്ന നൽകിയ അപ്പീലിലാണ് ഹൈക്കോടതി വിധി വന്നത്.

Leave a Reply

Latest News

പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു

കാഞ്ഞിരപ്പള്ളി: പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു. കാഞ്ഞിരപ്പള്ളി 26-ാം മൈലിലെ അപകടാവസ്ഥയിലുള്ള പാലത്തിലൂടെയാണ് പോലീസ് വാഹനം ഓടിച്ചത്. അയ്യപ്പഭക്തരും...

More News