Monday, January 17, 2022

അടുത്ത സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ഫൈനല്‍ മഞ്ചേരി സ്റ്റേഡിയത്തില്‍;വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ടീമിന്റെ ഇന്ത്യാ പര്യടനത്തിന്റെ ഭാഗമായി നടക്കുന്ന പരമ്പരയിലെ ഒരു മത്സരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍

Must Read

മലപ്പുറം: അടുത്ത സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ഫൈനല്‍ മഞ്ചേരി സ്റ്റേഡിയത്തില്‍ നടക്കും. ടൂര്‍ണമെന്റിലെ മത്സരക്രമം സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും സംസ്ഥാന കായിക മന്ത്രി വി അബ്ദുറഹിമാന്‍ വ്യക്തമാക്കി.

അണ്ടര്‍ 16 ഫുട്‌ബോള്‍ ക്യാമ്പ് കേരളത്തില്‍ സംഘടിപ്പിക്കാനും ധാരണയായതായി മന്ത്രി പറഞ്ഞു. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനുമായി ചേര്‍ന്നാണ് പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. സ്റ്റേഡിയങ്ങളുടെ പരിപാലനത്തിനായി കമ്പനി രൂപീകരിച്ചതായും മന്ത്രി വ്യക്തമാക്കി.”വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ടീമിന്റെ ഇന്ത്യാ പര്യടനത്തിന്റെ ഭാഗമായി നടക്കുന്ന പരമ്പരയിലെ ഒരു മത്സരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Latest News

കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്നു ; മൃതദേഹം തോളിലിട്ട് പ്രതി ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ ; പിടിയിലായത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ജോമോൻ കെ ജോസ്; ഗുണ്ടാപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക നിഗമനം

കോട്ടയം: കോട്ടയം ന​ഗരത്തിൽ യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷനു മുന്നിലിട്ടു. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത് . വിമല​ഗിരി സ്വദേശി...

More News