മാവേലിക്കര:പ്രണയിച്ചു വിവാഹിതരായ നവദമ്പതികളെ പെണ്‍വീട്ടുകാര്‍ മര്‍ദ്ദിച്ചതായി പരാതി. പുന്നമ്മൂട് പോനകം കാവുള്ളതില്‍ തെക്കേതില്‍ സന്തോഷിനേയും പോനകം കൊട്ടയ്ക്കാത്തേത്ത് സ്നേഹയേയുമാണ് ബൈക്കില്‍ പോകവേ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ചത്. ആക്രമണത്തില്‍ യുവാവിന്റെ തലയ്ക്ക് പരിക്കേറ്റു. തുടര്‍ന്ന് പരാതിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയെ ബന്ധുവീട്ടില്‍നിന്നു കണ്ടെത്തി ഭര്‍ത്താവിനൊപ്പം അയച്ചു.
പുല്ലംപ്ലാവ് റെയില്‍വേ മേല്‍പാലത്തിനു സമീപം ഇന്നലെ രാവിലെ 9.45നായിരുന്നു സംഭവം. സ്നേഹയുടെ വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് കഴിഞ്ഞ 13നു ക്ഷേത്രത്തില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം.
ഇന്നലെ രാവിലെ ക്ഷേത്ര ദര്‍ശനത്തിനു ശേഷം ബൈക്കില്‍ വീട്ടിലേക്കു പോകുകയായിരുന്ന ഇരുവരെയും സ്നേഹയുടെ പിതാവ് ബാബുവും സഹോദരന് ജിനുവും ചില ബന്ധുക്കളും ചേര്‍ന്നു തടഞ്ഞു. തന്നെ ബൈക്കില്‍നിന്നു തള്ളി വീഴ്ത്തി ഇഷ്ടികകൊണ്ടു തലയ്ക്ക് ഇടിച്ച ശേഷം സ്നേഹയെ ബലം പ്രയോഗിച്ചു കൊണ്ടുപോകുകയായിരുന്നു. മൊഴിയുടെ അടിസ്ഥാനത്തില്‍ ബാബു, ജിനു എന്നിവര്‍ക്കും സ്നേഹയുടെ അമ്മ സുമയ്ക്കും രണ്ടു ബന്ധുക്കള്‍ക്കും എതിരെ കേസെടുത്തു. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന യുവാവിനെ മകള്‍ വിവാഹം കഴിച്ചതിലുള്ള വിരോധമാണ് ആക്രമണത്തിനു പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.
English summary
The newlyweds who were in love and married complained that they were beaten by the housewives