കണ്ണൂര്‍: ശസ്ത്രക്രിയയെ തുടര്‍ന്ന് അബോധാവസ്ഥയിലായ നവവരന് മരിച്ചു. കുന്നോത്തെ കൊല്ലന്നൂര്‍ ഡൊമിനിക്കിന്റെ മകന് ആല്‍ബിനാണ് (28) മരിച്ചത്.
ഒരു മാസം മുമ്പായിരുന്നു ആല്‍ബിന്റെ വിവാഹം. വിവാഹം നടന്ന് രണ്ടാം ദിവസം തലവേദനയെത്തുടര്‍ന്ന് ആല്‍ബിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ വെച്ചു നടത്തിയ ഓപറേഷനെത്തുടര്‍ന്ന് അബോധാവസ്ഥയിലായ ആല്ബിന് വ്യാഴാഴ്ച മരണത്തിന് കീഴടങ്ങി.
English summary
The newlyweds died unconscious following the surgery