Sunday, September 26, 2021

വിനയൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പത്തൊമ്പതാം നൂറ്റാണ്ടിലെ ആദ്യ കാരക്റ്റർ പോസ്റ്റർ പുറത്ത്

Must Read

വിനയൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പത്തൊമ്പതാം നൂറ്റാണ്ടിലെ ആദ്യ കാരക്റ്റർ പോസ്റ്റർ പുറത്ത്. അനൂപ് മേനോന്റെ കാരക്റ്റർ പോസ്റ്ററാണ് പുറത്തുവന്നത്. പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ച മഹാരാജാവായാണ് താരം എത്തുന്നത്. ക്ലീൻ ഷേവ് ലുക്കിൽ കിരീട് അണിഞ്ഞ് നിൽക്കുന്ന അനൂപിനെയാണ് പോസ്റ്ററിൽ കാണുന്നത്. ഏതു മഹാരാജാവിനെ ആണ് അനൂപ് പ്രതിനിധാനം ചെയ്യുന്നത് എന്ന് സിനിമ കാണുമ്പോൾ നിങ്ങൾക്കു മനസ്സിലാകുമെന്നാണ് പോസ്റ്റർ പങ്കുവെച്ച് വിനയൻ കുറിച്ചത്. അറുപതോളം പ്രധാന കഥാ പാത്രങ്ങളുടെ പോസ്റ്ററുകൾ പുറത്തുവരാനുണ്ടെന്നും അദ്ദേഹം കുറിക്കുന്നുണ്ട്.

വിനായകന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്

പ്രിയങ്കരരായ എല്ലാ സുഹൃത്തുക്കൾക്കും എൻെറ ഹൃയം നിറഞ്ഞ ഒാണാശംസകൾ നേർന്നു കൊള്ളട്ടെ…

“പത്തൊമ്പതാം നൂറ്റാണ്ടി”ൻ്റെ ആദ്യ character poster ഇന്നു റിലീസ് ചെയ്യുകയാണ്.. ഇനിയും അറുപതോളം പ്രധാന കഥാ പാത്രങ്ങളുടെ പോസ്റ്റേഴ്സ് ഈ വലിയ ചരിത്ര സിനിമയുടേതായി നിങ്ങളേ പരിചയപ്പെടുത്തേണ്ടതായിട്ടുണ്ട്.പ്രിയ നടൻ അനൂപ് മേനോൻ അഭിനയിക്കുന്ന, പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ച മഹാരാജാവിൻെറ കഥാപാത്രത്തെയാണ് ആദ്യ പോസ്റ്ററിലൂടെ അവതരിപ്പിക്കുന്നത്.. ഏതു മഹാരാജാവിനെ ആണ് അനൂപ് പ്രതിനിധാനം ചെയ്യുന്നത് എന്ന് സിനിമ കാണുമ്പോൾ നിങ്ങൾക്കു മനസ്സിലാകും.

പത്തൊമ്പതാം നൂറ്റാണ്ടിൻെറ ആദ്യ വർഷങ്ങളിൽ 1810 വരെ അവിട്ടം തിരുന്നാൾ മഹാരാജാവായിരുന്നു തിരുവിതാംകൂറിൻെറ ഭരണാധി കാരി. അതു കഴിഞ്ഞ്1815 വരെ റാണി ഗൗരീ ലക്ഷ്മീഭായി ആയിരുന്നു മഹാറാണി..1829 വരെ ബാലനായിരുന്ന സ്വാതി തിരുനാളിനു വേണ്ടി രാജ്യംഭരിച്ച റാണി ഗൗരി പാർവ്വതി ഭായി തിരുവിതാംകൂറിൻെറ റീജൻറ് ആയിരുന്നു. അതിനു ശേഷം 1846 വരെ സ്വാതി തിരുനാളും 1860 വരെ ഉത്രം തിരുന്നാളും 1880 വരെ ആയില്യം തിരുന്നാളും തിരുവിതാംകൂറിൻെറ മഹാരാജാക്കൻമാർ ആയിരുന്നു. പൂർണ്ണമായും ഒരു ആക്ഷൻ ഒാറിയൻറഡ് ഫിലിം ആണങ്കിൽ കൂടി ഇൗ കാലഘട്ടങ്ങളുടെ ചരിത്രത്തിലൂടെ പത്തൊൻപതാം നൂറ്റാണ്ട് എന്ന ചിത്രം കടന്നു പോകുന്നുണ്ട്..

1812 ഡിസംബർ 5ന് റാണി ഗൗരി ലക്ഷ്മിഭായി തിരുവിതാംകൂറിൽ അടിമപ്പണിയും, അടിമക്കച്ചവടവും നിർത്തലാക്കിക്കൊണ്ട് വിജ്ഞാപനം ഇറക്കിയിരുന്നതാണ്. പക്ഷേ തങ്ങളുടെ വയലുകളിൽ മാടുകളെ പോലെ പണിയെടുപ്പിക്കാൻ ഈ അടിമകൾ അനിവാര്യമെന്നു തോന്നിയിരുന്ന ചില പ്രമാണികൾ ആ നിയമം കാറ്റിൽ പറത്തിക്കൊണ്ടു മുന്നോട്ടു പോയി. ഒടുവിൽ 1854 ൽ ഉത്രം തിരുന്നാൾ മഹാരാജാവിൻെറ ശക്തമായ ഇടപെടൽ വീണ്ടും വേണ്ടി വന്നു അടിമക്കച്ചവടം നിർത്തലാക്കാൻ… അതു പോലെ താണ ജാതിയിൽ പെട്ട സ്ത്രീകൾക്ക് മാറു മറയ്കാനുള്ള അവകാശം നൽകിക്കൊണ്ട് 1812ൽ തന്നെ റാണി ഗൗരി ലക്ഷ്മിഭായ് വിളംബരം ചെയ്തിട്ടും പിന്നെയും ഒരു നൂറ്റാണ്ടിലേറെ എടുത്തു അധ: സ്ഥിതർക്ക് ആ അവകാശം വേണ്ടരീതിയിൽ ഈനാട്ടിൽ ലഭ്യമാകുവാൻ…

നമ്മുടെ സാഹിത്യത്തിലോ, സിനിമയിലോ, ഈ വിഷയം വേണ്ട രീതിയിൽ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ടോ? പത്തൊമ്പതാം നൂറ്റാണ്ട് അതിനുള്ള ശ്രമം കൂടി നടത്തുന്നുണ്ട്..

എല്ലാവർക്കും ഒരിക്കൽകൂടി എൻെറയും പത്തൊമ്പതാം നൂറ്റാണ്ട് ടീമിൻെറയും ഹൃദയം നിറഞ്ഞ ഒാണാശംസകൾ നേരുന്നു..

Leave a Reply

Latest News

ജയിലിനുള്ളിൽ തന്നെ വധിക്കാനുള്ള ക്വട്ടേഷൻ ഏറ്റെടുത്തയാളെന്നു കൊടി സുനി സംശയിക്കുന്ന ഗുണ്ടാനേതാവിന് വിയ്യൂർ അതിസുരക്ഷാ ജയിലിൽ മർദനം

ജയിലിനുള്ളിൽ തന്നെ വധിക്കാനുള്ള ക്വട്ടേഷൻ ഏറ്റെടുത്തയാളെന്നു കൊടി സുനി സംശയിക്കുന്ന ഗുണ്ടാനേതാവിന് വിയ്യൂർ അതിസുരക്ഷാ ജയിലിൽ മർദനം. വരടിയം സിജോ വധക്കേസിലെ മുഖ്യപ്രതിയായ കുറ്റൂർ ഈച്ചരത്ത്...

More News