ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയനിൽ;പുതിയ ഭരണസമിതി നിലവിൽ വന്നു.

0

കൊച്ചി : ഫെഫ്ക ഡയറക്‌ടേഴ്‌സ്‌ യൂണിയന്റെ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും ഇന്ന് എറണാകുളത്ത് വെച്ച് നടന്നു . ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ മുഖ്യാഥിതിയായി പങ്കെടുത്ത യോഗത്തിൽ സംഘടനയുടെ പ്രസിഡന്റായി രൺജി പണിക്കരെയും , ജനറൽ സെക്രട്ടറിയായി ജി എസ്‌ വിജയനെയും , ട്രഷറർ ആയി ബൈജുരാജ് ചേകവരെയും തെരഞ്ഞെടുത്തു .

ജിത്തു ജോസഫ് ( വൈസ് പ്രസിഡന്റ് ),
സോഹൻ സീനുലാൽ ( വൈസ് പ്രസിഡന്റ്),
മാളു എസ് ലാൽ ( ജോയിന്റ് സെക്രട്ടറി ),
ഷാജൂൺ കാര്യാൽ ( ജോയിന്റ് സെക്രട്ടറി ),
നിർവാഹക സമിതി അംഗങ്ങൾ:
സിബി മലയിൽ, സലാം ബാപ്പു ,
ഒ എസ് ഗിരീഷ് , വൈ എസ് ജയസൂര്യ ,
സിദ്ധാർത്ഥ ശിവ , സോഫിയ ജോസ് ,
ഷാജി അസീസ് , എം.പത്മകുമാർ ,
ഷിബു ഗംഗാധരൻ , എബ്രിഡ് ഷൈൻ ,
സജിൻ ബാബു , അജയ് വാസുദേവ്,
ജിബു ജേക്കബ് , ചാക്കോ കാഞ്ഞൂപ്പറമ്പൻ.
എന്നിവരടങ്ങിയതാണ് പുതിയ ഭരണസമിതി .

ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയന്റെ ധനസമാഹരണാർത്ഥം നിർമ്മിക്കുന്ന സിനിമയെക്കുറിച്ച് പൊതുയോഗത്തിൽ പ്രഖ്യാപനമുണ്ടായി .

ജീത്തു ജോസഫ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരനാണ് നായകനാകുന്നത് . ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയന് വേണ്ടി അഭിഷേക് ഫിലിംസിന്റെ ബാനറിൽ രമേശ് പി പിള്ളയാണ് ചിത്രം നിർമ്മിക്കുന്നത് . സിനിമയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു .

LEAVE A REPLY

Please enter your comment!
Please enter your name here