Tuesday, December 1, 2020

ലഹരിപ്പണക്കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) കസ്റ്റഡി ഇന്ന് അവസാനിക്കും; ലഹരിമരുന്ന് ഉപയോഗിച്ചെന്നും ലഹരിയിടപാടിന് സാമ്പത്തികസഹായം നൽകിയെന്നുമുള്ള മൊഴിയുടെ അടിസ്ഥാനത്തിൽ ബിനീഷിനെതിരേ എൻ.സി.ബി. കേസെടുത്തേക്കും

Must Read

സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളിൽ ക്രമക്കേട് ഉണ്ടോ എന്ന് കണ്ടെത്താനാണ് വിജിലൻസ് റെയ്ഡ്;കെഎസ്എഫ്ഇ ശാഖകളിലെ പരിശോധനയ്ക്കു വിജിലൻസ് ഡയറക്ടറാണ് നിർദേശം നൽകിയതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം∙സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളിൽ ക്രമക്കേട് ഉണ്ടോ എന്ന് കണ്ടെത്താനാണ് വിജിലൻസ് റെയ്ഡ്. ഏതെങ്കിലും സർക്കാർ സ്ഥാപനത്തില്‍ ക്രമക്കേട് നടക്കുന്നതായി വിവരം ലഭിച്ചാൽ...

കാസര്‍കോട് ഫാഷന്‍ ഗോൾഡ് തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: കാസര്‍കോട് ഫാഷന്‍ ഗോല്‍ഡ് തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ആവശ്യമെങ്കില്‍ ചികിത്സയ്ക്ക് സൗകര്യം ഒരുക്കാന്‍ ജയില്‍...

കോവിഡ് രോഗികളുടെയും ക്വാറന്റൈൻ ഉളളവരുടെയും പട്ടിക തയ്യാറാക്കും; തെരഞ്ഞെടുപ്പിന് പത്ത് ദിവസം മുൻപ് തയ്യാറാക്കുന്ന ഈ പട്ടിക അനുസരിച്ച് പോസ്റ്റൽ ബാലറ്റ്

തിരുവനന്തപുരം: കോവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും ഇത്തവണ പോസ്റ്റൽ വോട്ട് ഉണ്ടായിരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്‌കരൻ. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ...

ബെംഗളൂരു:ലഹരിപ്പണക്കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) കസ്റ്റഡി ശനിയാഴ്ച അവസാനിക്കും. ലഹരിയിടപാടുകേസിൽ അറസ്റ്റിലായ മുഹമ്മദ് അനൂപുമായുള്ള സാമ്പത്തിക ഇടപാടും ബിനാമി ഇടപാടുകളുംസംബന്ധിച്ച് കഴിഞ്ഞ എട്ടുദിവസമായി ബിനീഷിനെ ഇ.ഡി. സോണൽ ഓഫീസിൽ ചോദ്യംചെയ്തുവരികയാണ്.

വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ ബിനീഷിനെ ഇ.ഡി. സോണൽ ഓഫീസിലെത്തിച്ചു. പത്തിന് ആരംഭിച്ച ചോദ്യംചെയ്യൽ രാത്രി എട്ടരവരെ തുടർന്നു. ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടിലും അദ്ദേഹത്തിന്റെ ബിനാമികളെന്നു സംശയിക്കുന്നവരുടെ വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡിൽ ലഭിച്ച വിവരത്തിൽ വിശദീകരണം തേടി. ബിനീഷ് ചെറിയതോതിൽ സഹകരിക്കുന്നുണ്ടെങ്കിലും ബിനാമി ഇടപാടുകളിൽ തൃപ്തികരമായ മറുപടിയല്ല നൽകുന്നതെന്നാണ് ഇ.ഡി. വൃത്തങ്ങളിൽനിന്ന് അറിയുന്നത്. അബ്ദുൽ ലത്തീഫുമായുള്ള ബിസിനസ് പങ്കാളിത്തം ബിനീഷ് സമ്മതിച്ചിട്ടുണ്ടെന്നാണ് വിവരം.

ശനിയാഴ്ച വൈകുന്നേരം മൂന്നുമണിവരെയാണ് ബിനീഷിന്റെ കസ്റ്റഡി അനുവദിച്ചത്. വൈകുന്നേരം ബെംഗളൂരുവിലെ പ്രത്യേക കോടതിയിൽ ഹാജരാക്കും. കേരളത്തിൽ നടത്തിയ റെയ്ഡിന്റെ അടിസ്ഥാനത്തിൽ ചോദ്യംചെയ്യാൻ ഇ.ഡി. കൂടുതൽദിവസത്തെ കസ്റ്റഡി ആവശ്യപ്പെടുമെന്നാണ് അറിയുന്നത്. കേരളത്തിൽ റെയ്ഡ് നടത്തിയതിനെത്തുടർന്നുള്ള സംഭവങ്ങളും കോടതിയെ അറിയിക്കും. ബനീഷിന്റെ ബിനാമിയാണെന്ന് വിശ്വസിക്കുന്ന അബ്ദുൽ ലത്തീഫ്, 2015-ൽ മുഹമ്മദ് അനൂപ് ബെംഗളൂരുവിൽ തുടങ്ങിയ ഹയാത്ത് റസ്റ്റോറന്റിലെ പങ്കാളി കോഴിക്കോട് സ്വദേശി റഷീദ് എന്നിവരെ ചോദ്യംചെയ്യേണ്ടതുണ്ട്. ഇവരെ ബീനിഷിനോടൊപ്പമിരുത്തി ചോദ്യംചെയ്യാനാണ് തീരുമാനം. അബ്ദുൽ ലത്തീഫ് കസ്റ്റഡിയിലാണെന്ന സൂചനയുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.

ലഹരിക്കേസിൽ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻ.സി.ബി.) സ്വീകരിക്കുന്ന നിലപാടും ബിനീഷിന് നിർണായകമാകും. ലഹരിമരുന്ന് ഉപയോഗിച്ചെന്നും ലഹരിയിടപാടിന് സാമ്പത്തികസഹായം നൽകിയെന്നുമുള്ള മൊഴിയുടെ അടിസ്ഥാനത്തിൽ ബിനീഷിനെതിരേ എൻ.സി.ബി. കേസെടുത്തേക്കും. ബനീഷിനെ കോടതിയിൽ ഹാജരാക്കുമ്പോൾ എൻ.സി.ബി. കസ്റ്റഡിയിൽ ആവശ്യപ്പെടാനും സാധ്യതയുണ്ട്.

ബിനീഷിന്റെ ബെംഗളൂരുവിലെ ബിനാമി ഇടപാടുകളിലും അന്വേഷണം തുടങ്ങി. 2015 മുതൽ മുഹമ്മദ് അനൂപ് തുടങ്ങിയ ബിസിനസുകളെക്കുറിച്ചാണ് അന്വേഷണം. മുഹമ്മദ് അനൂപ് ബിനീഷിന്റെ ബിനാമിയാണെന്നു കണ്ടെത്തിയ സാഹചര്യത്തിൽ റസ്റ്റോറന്റ്, കല്യാൺ നഗറിലെ റോയൽ സ്യൂട്ട് അപ്പാർട്ട്മെന്റ് എന്നിവയിലെ പങ്കാളികളെക്കുറിച്ചാണ് അന്വേഷണം തുടങ്ങിയത്. റോയൽ സ്യൂട്ട് അപ്പാർട്ട്മെന്റിലെ സ്ഥിരം സന്ദർശകരെക്കുറിച്ചും അന്വേഷണം തുടങ്ങി. കർണാടക സ്വദേശികളുമായിച്ചേർന്ന് ബിനീഷിന് ബിനാമി ഇടപാടുകളുണ്ടെന്നാണ് ഇ.ഡി.ക്കു ലഭിച്ച വിവരം. ബിനീഷിന്റെ സുഹൃത്തുക്കളായ സുഹാസ് കൃഷ്ണ ഗൗഡ, സോണറ്റ് ലോബൊ എന്നിവരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.

English summary

The NCB, has filed a case against, Bineesh, on the basis of his statement that he used drugs, and provided financial assistance, to the drug deal, The case may be registered

Leave a Reply

Latest News

സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളിൽ ക്രമക്കേട് ഉണ്ടോ എന്ന് കണ്ടെത്താനാണ് വിജിലൻസ് റെയ്ഡ്;കെഎസ്എഫ്ഇ ശാഖകളിലെ പരിശോധനയ്ക്കു വിജിലൻസ് ഡയറക്ടറാണ് നിർദേശം നൽകിയതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം∙സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളിൽ ക്രമക്കേട് ഉണ്ടോ എന്ന് കണ്ടെത്താനാണ് വിജിലൻസ് റെയ്ഡ്. ഏതെങ്കിലും സർക്കാർ സ്ഥാപനത്തില്‍ ക്രമക്കേട് നടക്കുന്നതായി വിവരം ലഭിച്ചാൽ...

കാസര്‍കോട് ഫാഷന്‍ ഗോൾഡ് തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: കാസര്‍കോട് ഫാഷന്‍ ഗോല്‍ഡ് തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ആവശ്യമെങ്കില്‍ ചികിത്സയ്ക്ക് സൗകര്യം ഒരുക്കാന്‍ ജയില്‍ അധികൃതര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. കീഴ്‌ക്കോടതി...

കോവിഡ് രോഗികളുടെയും ക്വാറന്റൈൻ ഉളളവരുടെയും പട്ടിക തയ്യാറാക്കും; തെരഞ്ഞെടുപ്പിന് പത്ത് ദിവസം മുൻപ് തയ്യാറാക്കുന്ന ഈ പട്ടിക അനുസരിച്ച് പോസ്റ്റൽ ബാലറ്റ്

തിരുവനന്തപുരം: കോവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും ഇത്തവണ പോസ്റ്റൽ വോട്ട് ഉണ്ടായിരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്‌കരൻ. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. കോവിഡ് രോഗികളുടെയും ക്വാറന്റൈൻ...

നെടുങ്കണ്ടം തൂവല്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

നെടുങ്കണ്ടം: തൂവല്‍ അരുവിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. മുരിക്കാശേരി പാട്ടത്തില്‍ പരേതനായ സാബുവിന്റെ മകന്‍ സജോമോന്‍(21), ഇഞ്ചനാട്ട് ഷാജിയുടെ മകന്‍ സോണി(16) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ്...

ഡിസംബര്‍ മൂന്നോടെ കന്യാകുമാരിയുടെ അടുത്ത് വരെ ചുഴലിക്കാറ്റ് എത്തും; അസാധാരണമായ ഒരു ചുഴലിക്കാറ്റ് രൂപീകരണമാണ് നടക്കുന്നത്; കേരളത്തില്‍ കാറ്റിന്റെ ശക്തി എത്രമാത്രം ഉണ്ടാകുമെന്ന് വരും മണിക്കൂറുകളില്‍ വ്യക്തത വരും; ഏത് സാഹചര്യത്തെയും നേരിടാനുള്ള...

തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പ് തെക്കന്‍ കേരളത്തിന് ചുഴലിക്കാറ്റ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളോട് യുദ്ധകാലാടിസ്ഥാനത്തില്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍...

More News