Sunday, September 26, 2021

നാട്ടുകാർ പിരിവെടുത്ത് സ്ഥലം വാങ്ങി നൽകി; എന്നിട്ടും പത്തു വർഷമായി വാടക കെട്ടിടത്തിൽ തന്നെ

Must Read

മലയാലപ്പുഴ പഞ്ചായത്തിലെ നാലാം വാർഡായ പുതുക്കുളം ജങ്ഷനിൽ തപാൽ വകുപ്പിന്റെ അധീനതയിലുള്ള 40 സെന്റ് സ്ഥലം ഉപയോഗശൂന്യമായി കിടക്കുന്നു. പുതുക്കുളം തപാൽ ഒാഫീസിന് വേണ്ടി 40 വർഷം മുൻപ് നാട്ടുകാർ വാങ്ങി നൽകിയ സ്ഥലമാണിത്.

തപാൽ ഓഫീസ് വാടകകെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. നാട്ടുകാർ പിരിവെടുത്ത് നൽകിയ തുക കൊണ്ടാണ് പുതുക്കുളത്ത് സ്ഥലം വാങ്ങിയത്. തപാൽ ഒാഫീസും ടെലഫോൺ എക്സേഞ്ചും വാടക കെട്ടിടത്തിലാണ് കാടുകയറികിടക്കുന്ന സ്ഥലം ഉപയോഗപ്പെടുത്തിയാൽ പുതുക്കുളത്തിന്റെ വികസനത്തിന് സഹായിക്കും.

പഞ്ചായത്ത് ഈ സ്ഥലം വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് തപാൽ വകുപ്പിനെ സമീപിച്ചെങ്കിലും അനുകൂല നടപടി ലഭിച്ചില്ല. മലയാലപ്പുഴ പഞ്ചായത്തിലെ കിഴക്കൻ പ്രദേശത്തെ പ്രധാന ജങ്ഷൻ ആണ് പുതുക്കുളം. അട്ടച്ചാക്കൽ കുമ്പളാംപൊയ്ക റോഡും കുമ്പഴ റോഡും ചേരുന്നത് പുതുക്കുളത്താണ്. പഞ്ചായത്ത് വക സാംസ്കാരികനിലയം മാത്രമേ ഇപ്പോൾ ഉള്ളൂ. ചെങ്ങറ തോട്ടത്തിലെ തൊഴിലാളികളുടെ അടുത്ത ജങ്ഷൻ ആണ് പുതുക്കുളം.

Leave a Reply

Latest News

വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച യോഗത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ രൂക്ഷമായി വിമർശിച്ച് ആർഎസ്എസ് അനുയായിയായ നടൻ സന്തോഷ്

വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച യോഗത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ രൂക്ഷമായി വിമർശിച്ച് ആർഎസ്എസ് അനുയായിയായ നടൻ സന്തോഷ്. നേതാവായല്ല, ദൈവമായാണ് പലരും ഹിന്ദുസംഘടനാ...

More News