Sunday, September 26, 2021

ദേശീയ വനിതാ ഖോ-ഖോ താരത്തെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

Must Read

ലക്‌നൗ: ദേശീയ വനിതാ ഖോ-ഖോ താരത്തെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ബിജ്‌നോർ ജില്ലയിലെ റെയിൽവേ സ്ലീപേഴ്‌സുകൾക്കിടയിലാണ് മൃതദേഹം കണ്ടെത്തിയത്. മകൾ ബലാത്സംഗം ചെയ്യപ്പെട്ട ശേഷമാണ് കൊല്ലപ്പെട്ടതെന്ന് കുടുംബം ആരോപിച്ചു.

ബിജ്‌നോർ ജില്ലയിലെ കുടിയ കോളനിയിലായിരുന്നു താരം താമസിച്ചിരുന്നത്. മത്സരങ്ങൾക്കു പുറമെ സമീപത്തെ സ്‌കൂളിൽ ഖോ-ഖോ പരിശീലിപ്പിച്ച് വരുമാനം നേടിയിരുന്നു. എന്നാൽ കൊറോണ പ്രതിസന്ധി മൂലം വരുമാനം നിലച്ചു. സ്വകാര്യ സ്‌കൂളിൽ ജോലിക്കായി അഭിമുഖത്തിന് പോയ താരം തിരികെ വരാത്തതിനെ തുടർന്ന് കുടുംബവും നാട്ടുകാരും ചേർന്ന് തിരച്ചിലാരംഭിച്ചു.

തിരച്ചിലാരംഭിച്ച് മണിക്കൂറുകൾക്ക് ശേഷം റെയിൽവേ സ്ലീപേഴ്‌സുകൾക്കിടയിൽ അബോധാവസ്ഥയിൽ താരത്തെ കണ്ടെത്തി. കഴുത്തിൽ ഷാൾ മുറുക്കി കെട്ടിയിരുന്നു. ഇതുമൂലം ശ്വാസം എടുക്കുവാൻ സാധിച്ചിരുന്നില്ല.

താരത്തെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വിദഗ്ദ പരിശോധനക്കയച്ചു.

പോലീസ് സ്ഥലത്തെത്തി നിയമനടപടികൾ ആരംഭിച്ചു. കുടുംബത്തിന്റെ ആരോപണത്തെ തുടർന്ന് അന്വേഷണം ഊർജ്ജിതമാക്കി.

Leave a Reply

Latest News

ഓണ്‍ലൈന്‍ ഗെയിമിന് അടിമപ്പെടുന്ന കുട്ടികളെ സമൂഹത്തിന്‍റെ പൊതുധാരയിലേയ്ക്കു കൊണ്ടുവരുന്നതിനു പൊലീസിന്‍റെ ആഭിമുഖ്യത്തില്‍ ഡിജിറ്റല്‍ ഡി-അഡിക്‌ഷന്‍ സെന്‍ററുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ഓണ്‍ലൈന്‍ ഗെയിമിന് അടിമപ്പെടുന്ന കുട്ടികളെ സമൂഹത്തിന്‍റെ പൊതുധാരയിലേയ്ക്കു കൊണ്ടുവരുന്നതിനു പൊലീസിന്‍റെ ആഭിമുഖ്യത്തില്‍ ഡിജിറ്റല്‍ ഡി-അഡിക്‌ഷന്‍ സെന്‍ററുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്‍റെ പലഭാഗത്തായി പൊലീസിനായി...

More News