Wednesday, May 12, 2021

വിദ്യാര്‍ത്ഥികളെ ചീത്തവിളിച്ച ഐഐടിയിലെ പ്രൊഫസര്‍ക്കെതിരെ നാഷണല്‍ കമ്മിഷന്‍ ഫോര്‍ ഷെഡ്യൂള്‍ഡ് കാസ്റ്റ് സ്വമേധയാ കേസെടുത്തു

Must Read

വിദ്യാര്‍ത്ഥികളെ ചീത്തവിളിച്ച ഖൊരഗ്പൂര്‍ ഐഐടിയിലെ പ്രൊഫസര്‍ക്കെതിരെ നാഷണല്‍ കമ്മിഷന്‍ ഫോര്‍ ഷെഡ്യൂള്‍ഡ് കാസ്റ്റ് സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ കുറ്റാരോപിതയായ പ്രൊഫസര്‍, ഐഐടി ഖൊരഗ്പൂര്‍, വിദ്യാഭ്യാസ മന്ത്രാലയം, പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ എന്നിവരോട് കമ്മീഷന്‍ വിശദീകരണം തേടി.

15 ദിവസത്തിനകം മറുപടി നല്‍കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു. പട്ടികജാതി , പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസില്‍ വിദ്യാര്‍ത്ഥികളെ അസഭ്യ ഭാഷയില്‍ പ്രൊഫസര്‍ ചീത്തവിളിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെയാണ് കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്.

Leave a Reply

Latest News

സംസ്ഥാനത്തെ കൊവിഡ് മരണം സംബന്ധിച്ച് സര്‍ക്കാര്‍ പുറത്ത് വിടുന്ന കണക്ക് ശരിയല്ലെന്ന് ആവര്‍ത്തിച്ച് കെ സുധാകരന്‍ എംപി

സംസ്ഥാനത്തെ കൊവിഡ് മരണം സംബന്ധിച്ച് സര്‍ക്കാര്‍ പുറത്ത് വിടുന്ന കണക്ക് ശരിയല്ലെന്ന് ആവര്‍ത്തിച്ച് കെ സുധാകരന്‍ എംപി. സര്‍ക്കാരിന്റെ ഉദ്ദേശ ശുദ്ധിയെ വിമര്‍ശിക്കുന്നില്ലെന്നും കെ സുധാകരന്‍...

More News