Tuesday, April 20, 2021

മുസ്ലീം ലീഗ് സ്ഥാനാർത്ഥികളെ നാളെ പ്രഖ്യാപിക്കും

Must Read

റെംഡിസിവിർ മരുന്നിന്‍റെ വിവിധ കമ്പനികളുടെ ഒഴിഞ്ഞ കുപ്പികളിൽ ഉപ്പുവെള്ളവും ആന്‍റി ബയോട്ടിക്കും നിറച്ച് കോവിഡ് വാക്സിനെന്ന പേരിൽ വിൽപന

ബംഗളൂരു: വ്യാജ കോവിഡ്​ മരുന്ന്​ കരിഞ്ചന്തയിൽ വിൽപന നടത്തിയ നഴ്​സ്​ മൈസൂരുവിൽ​ അറസ്റ്റിൽ. ഗിരിഷ്​ എന്നയാളാണ്​ പിടിയിലായത്​. റെംഡിസിവിർ മരുന്നിന്‍റെ വിവിധ കമ്പനികളുടെ ഒഴിഞ്ഞ കുപ്പികളിൽ...

മൂന്നാം ജനിതകമാറ്റം വന്ന വൈറസിന്‍റെ വകഭേദവും ഇന്ത്യയില്‍;കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 20 ലക്ഷത്തിന് മുകളിലെത്തി

ദില്ലി: രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 20 ലക്ഷത്തിന് മുകളിലെത്തി. 10 ദിവസം കൊണ്ടാണ് രോഗബാധിതരുടെ എണ്ണം ഇരട്ടിയായത്. മൂന്ന് ജനിതകമാറ്റം വന്ന വൈറസിന്‍റെ...

18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് കോവിഡ് വാക്സിൻ ലഭിക്കാൻ രജിസ്ട്രേഷൻ ഇങ്ങനെ

ന്യൂഡൽഹി: 18 വയസിന്​ മുകളിൽ പ്രായമുള്ള എല്ലാവരെയും വാക്​സിനേഷന്​ വിധേയമാക്കുന്നതിനുള്ള യജ്ഞത്തിന്​ മെയ്​ ഒന്നിന്​ തുടക്കമാകുമെന്ന്​ കേന്ദ്ര സർക്കാർ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. കോവിഡ്​ വ്യാപനം അതിഗുരുതരാവസ്​ഥയിലെത്തിയ സാഹചര്യത്തിൽ...

മലപ്പുറം: മുസ്ലീം ലീഗ് സ്ഥാനാർത്ഥികളെ നാളെ പ്രഖ്യാപിക്കും. ലീഗിന് അധികമായി കിട്ടുന്ന സീറ്റുകളുടെ കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനാലാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നാളത്തേക്ക് മാറ്റിയതെന്നാണ് വിശദീകരണം. നിയമസഭാ സ്ഥാനാർത്ഥികൾക്കൊപ്പം തന്നെ മലപ്പുറം ലോക്സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയെയും നാളെ പ്രഖ്യാപിക്കും.

സ്ഥാനാർത്ഥികകളെ തീരുമാനിക്കാനുള്ള മുസ്ലീം ലീഗ് പാർലമെൻ്ററി ബോർഡ് യോഗം രാവിലെ പാണക്കാട് നടന്നു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ എന്നിവരടക്കം ഏഴുപേരടങ്ങുന്ന പാർലമെൻ്ററി ബോർഡ് യോഗമാണ് രാവിലെ ചേർന്നത്.

കളമശ്ശേരി സീറ്റിന്റെ കാര്യത്തിലടക്കം അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. പാലാരിവട്ടം അഴിമതിയിൽ അന്വേഷണം നേരിടുന്ന സിറ്റിംഗ് എംഎൽഎ ഇബ്രാഹിം കുഞ്ഞിനെ കളമശ്ശേരിയിൽ ഇത്തവണ മത്സരിപ്പിക്കുന്നതിനോടും യുഡിഎഫ് മുന്നണിയിൽ വലിയ താൽപ്പര്യം ഇല്ല. ഇബ്രാഹിം കുഞ്ഞിനെ മാറ്റുകയാണെങ്കിൽ പകരം പരിഗണിക്കുന്നവിരിൽ പ്രധാനി കെ എം ഷാജിയാണ്.

കളമശ്ശേരിയിൽ ഇറങ്ങാൻ ഷാജിയും സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ കളമശ്ശേരിയിൽ കെ എം ഷാജിയെ സ്ഥാനാർത്ഥിയാക്കിയാൽ അംഗീകരിക്കില്ലെന്ന മുന്നറിയിപ്പുമായി കോൺഗ്രസ് എ, ഐ ഗ്രൂപ്പുകൾ രംഗത്തെത്തിക്കഴിഞ്ഞു.

കുഞ്ഞാലിക്കുട്ടി രാജി വച്ച ഒഴിവിൽ മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ ആർക്കായിരിക്കും ലീഗ് അവസരം നൽകുകയെന്നും നാളെ അറിയാം.

English summary

The Muslim League candidates will be announced tomorrow

Leave a Reply

Latest News

ബൈക്കുകള്‍ കൂട്ടിയിടിച്ച് ബിരുദ വിദ്യാര്‍ത്ഥി മരിച്ചു

മട്ടന്നൂര്‍: ബൈക്കുകള്‍ കൂട്ടിയിടിച്ച് ബിരുദ വിദ്യാര്‍ത്ഥി മരിച്ചു. നാലാങ്കേരി ഷാഹിദ മന്‍സിലില്‍ റഫ്‌നാസാണ്(19) മരണപ്പെട്ടത്. ബന്ധുവിന്‍റെ ഹോട്ടലില്‍ പാര്‍ട് ടൈം ജോലി ചെയ്തിരുന്ന റഫ്‌നാസ് തിങ്കളാഴ്ച...

More News