Thursday, December 2, 2021

മുല്ലപ്പെരിയാർ ഉപസമിതി ഇന്ന് അണക്കെട്ട് സന്ദർശിക്കും

Must Read

മുല്ലപ്പെരിയാർ ഉപസമിതി ഇന്ന് അണക്കെട്ട് സന്ദർശിക്കും. സുപ്രീംകോടതി നിയോഗിച്ച മുല്ലപ്പെരിയാർ മേൽനോട്ട സമിതി രൂപീകരിച്ച ഉപസമിതി ആണ് അണക്കെട്ട് പരിശോധിക്കുന്നത്.

കേന്ദ്ര ജലക്കമ്മീഷൻ എക്‌സികൂട്ടീവ് എഞ്ചിനീയർ ശരവണ കുമാർ അധ്യക്ഷനായ സമിതിയിൽ ജലവിഭവ വകുപ്പിലെ എൻ എസ് പ്രസീദ്, ഹരികുമാർ എന്നിവർ കേരളത്തിന്റെ പ്രതിനിധികളും തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരായ സാം ഇർവിൻ, കുമാർ എന്നിവർ തമിഴ്‌നാട് പ്രതിനിധികളുമാണ് അണക്കെട്ട് സന്ദർശിക്കുക.

ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് സിപിൽവേ തുറന്നതിനു ശേഷമുള്ള സ്ഥിതിഗതികൾ വിലയിരുത്തുന്നതിനാണ് പരിശോധന. അതേസമയം സിപിൽവേ ഷട്ടറുകൾ അടക്കുന്ന കാര്യത്തിൽ തമിഴ്‌നാട് ഇന്ന് തീരുമാനം എടുക്കും.

സ്പിൽവേ വഴി വെള്ളം തുറന്ന് വിട്ടതിനൊപ്പം അണക്കെട്ടിലേക്കുള്ള നീരൊഴുക്കും കുറഞ്ഞട്ടുണ്ട്. ഇത് അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നുന്നതിന് കാരണമായി. 138.15 അടിയാണ് മുല്ലപ്പെരിയാറിലെ ഇപ്പോഴത്തെ ജലനിരപ്പ്. അതേസമയം സിപിൽവേ വഴി പുറത്തേക്ക് ഒഴുകുന്ന വെള്ളത്തിന്റെ അളവ് ചെറിയ തോതിൽ കുറഞ്ഞു. സെക്കൻഡിൽ 2164 ഘനയടി വെള്ളമാണ് ഇപ്പോൾ പുറത്തേക്ക് ഒഴുകുന്നത്.

Leave a Reply

Latest News

മണിയുടെ പ്രസ്‌താവന കെണിയായി മുല്ലപ്പെരിയാര്‍: കരുതലോടെ സി.പി.എം.

കട്ടപ്പന: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ അപകടാവസ്‌ഥയിലാണെന്ന മുന്‍ മന്ത്രി എം.എം. മണിയുടെ പ്രസ്‌താവന സംസ്‌ഥാന വ്യാപകമായി ചര്‍ച്ചയായതോടെ കരുതലോടെ സി.പി.എം. ജില്ലാ ഘടകം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വെറുതെ...

More News