Thursday, January 27, 2022

പ്രസവിച്ച ഉടനെ കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്ന് കനാലിൽ തള്ളിയെന്ന് അമ്മ

Must Read

പ്രസവിച്ച ഉടനെ കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്ന് കനാലിൽ തള്ളിയെന്ന് അമ്മ. തൃശൂർ വരിയത്താണ് മനസാക്ഷിയെ ഞടുക്കുന്ന സംഭവം. കുട്ടിയുടെ അമ്മ വരിയം സ്വദേശി മേഘ (22), ഇവരുടെ അയൽവാസിയും കാമുകനുമായ ഇമ്മാനുവൽ (25) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. കുറ്റകൃത്യം ഒളിപ്പിക്കാൻ കൂട്ടുനിന്നതിന് ഇമ്മാനുവലിന്‍റെ സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.

ശ​നി​യാ​ഴ്ച രാ​ത്രി 11 ന് ​ആ​ണ് മേ​ഘ പ്ര​സ​വി​ച്ച​ത്. ഉ​ട​നെ ത​ന്നെ ബ​ക്ക​റ്റി​ൽ ക​രു​തി​യി​രു​ന്ന വെ​ള്ള​ത്തി​ൽ കു​ഞ്ഞി​നെ മു​ക്കി​ക്കൊ​ന്നു. ഇ​തി​നു ശേ​ഷം ഇ​മ്മാ​നു​വേ​ലി​നെ വി​വ​രം അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​ണ് ഇ​മ്മാ​നു​വ​ലും സു​ഹൃ​ത്തും കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം ഉ​പേ​ക്ഷി​ക്കാ​ൻ കൊ​ണ്ടു​പോ​യ​ത്. അ​തു​വ​രെ ഒ​രു ദി​വ​സ​ത്തോ​ളം മൃ​ത​ദേ​ഹം ബ​ക്ക​റ്റി​ലെ വെ​ള്ള​ത്തി​ൽ ക​ട്ടി​ലി​ന​ടി​യി​ൽ ഒ​ളി​പ്പി​ച്ചു. മേ​ഘ ഗ​ർ​ഭി​ണി​യാ​യ​തും പ്ര​സ​വി​ച്ച​തും അ​ച്ഛ​നും അ​മ്മ​യും ഇ​ള​യ സ​ഹോ​ദ​രി​യും അ​റി​ഞ്ഞി​രു​ന്നി​ല്ല. പോ​ലീ​സ് വീ​ട്ടി​ലെ​ത്തു​മ്പോ​ൾ മാ​ത്ര​മാ​ണ് ഇ​വ​ർ വി​വ​രം അ​റി​യു​ന്ന​ത്.

ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം ക​നാ​ലി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ലാ​ണ് വ​ഴി​ത്തി​രി​വു​ണ്ടാ​യ​ത്. തൃ​ശൂ​ർ പൂ​ങ്കു​ന്നം – കു​റ്റൂ​ർ എം​എ​ൽ​എ റോ​ഡി​ലാ​ണ് ന​വ ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം കാ​രി​ബാ​ഗി​ലാ​ക്കി ക​നാ​ലി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ പ്ര​ദേ​ശ​ത്തു​കൂ​ടി ബൈ​ക്കി​ൽ​പോ​യ ര​ണ്ടു പേ​രെ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കൊ​ല​പാ​ത​ക​ത്തി​ന്‍റെ ചു​രു​ൾ നി​വ​ർ​ന്ന​ത്.

മേ​ഘ​യും അ​യ​ൽ‌​വാ​സി​യാ​യ ഇ​മ്മാ​നു​വ​ലും ര​ണ്ട് വ​ർ​ഷ​മാ​യി അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു. ഇ​മ്മാ​നു​വ​ലി​ൽ​നി​ന്നും ഗ​ർ​ഭം​ധ​രി​ച്ച മേ​ഘ ഇ​ക്കാ​ര്യം വീ​ട്ടു​കാ​രി​ൽ​നി​ന്നും മ​റ​ച്ചു​വ​ച്ചു. ധ​ന​കാ​ര്യ​സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​യ ഇ​വ​ർ വ​യ​റ്റി​ൽ തു​ണി​ചു​റ്റി​യാ​യി​രു​ന്നു ഗ​ർ​ഭം​ധ​രി​ച്ച വി​വ​രം മ​റ​ച്ചു​പി​ടി​ച്ച​ത്. വീ​ട്ടി​ലെ മു​റി​യി​ൽ സ്വ​ന്തം മു​റി​യി​ൽ പ്ര​സ​വി​ച്ച ഉ​ട​നെ കു​ട്ടി​യെ കൊ​ല്ലു​ക​യാ​യി​രു​ന്നു.

Leave a Reply

Latest News

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും ആറ് പെണ്‍കുട്ടികളെ കാണാതായി

കോ​ഴി​ക്കോ​ട്: വെ​ള്ളി​മാ​ടു​കു​ന്നി​ലെ ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ നി​ന്നും സ​ഹോ​ദ​രി​മാ​ർ ഉ​ൾ​പ്പ​ടെ ആ​റ് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യി. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മു​ത​ലാ​ണ് കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത്. ചി​ൽ​ഡ്ര​ൻ​സ് ഹോം ​അ​ധി​കൃ​ത​ർ ന​ൽ​കി​യ...

More News