തിരുവനന്തപുരം: കടയ്ക്കാവൂർ പോക്സോ കേസിൽ പ്രതിയായ മാതാവ് ജാമ്യത്തിലിറങ്ങി. കഴിഞ്ഞ ദിവസം ഹൈകോടതി ജാമ്യം അനുവദിച്ചതിെൻറ അടിസ്ഥാനത്തിലാണ് അട്ടക്കുളങ്ങര വനിത ജയിലിൽ നിന്ന് അവർ ശനിയാഴ്ച മോചിതയായത്. കോടതിയുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണത്തിൽ വിശ്വാസമുണ്ടെന്ന് യുവതിയുടെ പിതാവ് പ്രതികരിച്ചു.
ജസ്റ്റിസ് ഷെർസിയുടെ സിംഗിൾ െബഞ്ചാണ് ജാമ്യം അനുവദിച്ചത്. 13 വയസ്സുള്ള സ്വന്തം മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് പോക്സോ കേസ് ചുമത്തപ്പെട്ട് ഇവർ ജയിലിലായത്. ഉപാധികളോടെയാണ് മാതാവിന് കോടതി ജാമ്യം അനുവദിച്ചിട്ടുള്ളത്.
English summary
The mother of the accused in the Kadakkavur poxo case has been released on bail