Monday, January 25, 2021

പൊലിസ് കള്ളക്കേസിൽ കുടുക്കിയതിനെ തുടർന്ന് മകന്‍റെ വിവാഹ ബന്ധം തകർന്നു; തടവ് കഴിഞ്ഞ് പുറത്തിറങ്ങിയിട്ടും പൊലീസ് പീഡനം; പൊലിസ് നോക്കി നൽക്കെ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസിനെതിരെ ആരോപണവുമായി അമ്മ

Must Read

ടെന്റ് ഉൾപ്പെടെയുള്ള ഔട്ട്‌ഡോർ സ്റ്റേകൾക്ക് മാർഗരേഖ വരും: മന്ത്രി

തിരുവനന്തപുരം∙ കാട്ടാന ആക്രമണത്തിൽ വയനാട് മേപ്പാടിക്കു സമീപം റിസോർട്ടിൽ വിനോദസഞ്ചാരി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ ടെന്റ് ഉൾപ്പെടെയുള്ള ഔട്ട്‌ഡോർ സ്റ്റേകൾക്കു മാർഗരേഖ പുറത്തിറക്കുമെന്നു...

എളിമ്പിലേരിയിലെ റിസോർട്ട് അടച്ചുപൂട്ടാൻ കലക്ടറുടെ നിർദേശം; ഇന്നു റവന്യു-പഞ്ചായത്ത് അധികൃതരെത്തി റിസോർട്ടിനു താഴിടും

മേപ്പാടി ∙ കാട്ടാനയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ എളിമ്പിലേരിയിലെ റിസോർട്ട് അടച്ചുപൂട്ടാൻ കലക്ടറുടെ നിർദേശം. ഇന്നു റവന്യു-പഞ്ചായത്ത് അധികൃതരെത്തി റിസോർട്ടിനു താഴിടും....

1996-ൽ ഖമറുന്നീസ അൻവറിനുശേഷം നിയമസഭാ തിരഞ്ഞെടുപ്പിൽ വനിതകൾക്ക് പ്രാതിനിധ്യം നൽകുന്നില്ല; പരാതി വ്യാപകമാകുന്നതിനിടെ വനിതകളെ മത്സരിപ്പിക്കാൻ ഒരുങ്ങി മുസ്ലിം ലീഗ്

മലപ്പുറം:നിയമസഭാ തിരഞ്ഞെടുപ്പിൽ വനിതാ പ്രാതിനിധ്യം ഉറപ്പുവരുത്താൻ മുസ്ലിംലീഗ് തയ്യാറാകുന്നതായി സൂചന. 1996-ൽ ഖമറുന്നീസ അൻവറിനുശേഷം നിയമസഭാ തിരഞ്ഞെടുപ്പിൽ വനിതകൾക്ക് പ്രാതിനിധ്യം നൽകുന്നില്ലെന്ന പരാതി...

കോഴിക്കോട്: പൊലിസ് നോക്കി നൽക്കെ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസിനെതിരെ ആരോപണവുമായി അമ്മ. കോഴിക്കോട് കോട്ടൂപാടം സ്വദേശി മുപ്പത്തിരണ്ടുകാരനായ രാജേഷ് ഇന്നലെയാണ് മരിച്ചത്. പൊലിസ് കള്ളക്കേസിൽ കുടുക്കിയതിനെ തുടർന്ന് മകന്‍റെ വിവാഹ ബന്ധം തകർന്നെന്നും, തടവ് കഴിഞ്ഞ് പുറത്തിറങ്ങിയിട്ടും പൊലീസ് പീഡനം തുടർന്നെന്നും രാജേഷിന്‍റെ അമ്മ വസന്ത ആരോപിച്ചു.

ഫേസ്ബുക്കിലും വീഡിയോ പോസ്റ്റ് ചെയ്യുകയും സുഹൃത്തുക്കൾക്ക് ശബ്ദ സന്ദേശം അയയ്ക്കുകയും ചെയ്ത ശേഷമാണ് രാജേഷ് പൊലീസ് നോക്കി നിൽക്കെ തൂങ്ങിമരിച്ചത്. ആത്മഹത്യ കുറിപ്പും തയ്യാറാക്കിയിരുന്നു. കള്ളക്കേസിൽ തടവിലായതോടെ ഭാര്യയെ നഷ്ടമായെന്നും കടുത്ത മാനസിക വിഷമത്തിലാണെന്നും നിരപരാധിത്വം മരണത്തിലൂടെ തെളിയട്ടെയെന്നുമാണ് കുറിപ്പിലും സന്ദേശത്തിലുമുള്ളത്.

24 മാസത്തെ ജയിൽവാസത്തിന് ശേഷം അഞ്ച് മാസം മുന്പാണ് രജേഷ് പുറത്തിറങ്ങിയത്. തടവ് കഴിഞ്ഞ ശേഷവും രാജേഷിനെ പൊലിസ് പീഡിപ്പിച്ചെന്നാണ് അമ്മ പറയുന്നത്. രാജേഷിനോടുള്ള പൊലിസിന്‍റെ മോശം പെരുമാറ്റത്തെ കുറിച്ച് കമ്മീഷണർക്ക് വസന്ത പരാതി നൽകിയിരുന്നു.

ശനിയാഴ്ച ഭാര്യ ഗോപികയുടെ വീട്ടിലെത്തിയ രാജേഷ് മരത്തിൽ കയറിയാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. തുടർന്ന് ചേവായൂർ പൊലീസ് സ്ഥലത്തെത്തി രാജേഷിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ അഗ്നിശമന സേനയുടെ സൈറൺ ശബ്ദം കേട്ടതോടെ കഴുത്തിലെ കുരുക്കുമായി രാജേഷ് താഴേക്ക് ചാടുകയായിരുന്നു. കൈ ഞരന്പ് മുറിച്ച നിലയിലുമായിരുന്നു. അതേസമയം രാജേഷിനെതിരെ നിരവധി മോഷണക്കേസുകളുണ്ടെന്നും ഭാര്യയുടെ പഠനാവശ്യത്തിന് വേണ്ടിയാണ് കളവ് നടത്തിയെന്നാണ് രാജേഷിന്‍റെ മൊഴിയെന്നും പൊലീസ് പറയുന്നു.

English summary

The mother of the accused in the incident where the young man committed suicide while looking at the police

Leave a Reply

Latest News

ടെന്റ് ഉൾപ്പെടെയുള്ള ഔട്ട്‌ഡോർ സ്റ്റേകൾക്ക് മാർഗരേഖ വരും: മന്ത്രി

തിരുവനന്തപുരം∙ കാട്ടാന ആക്രമണത്തിൽ വയനാട് മേപ്പാടിക്കു സമീപം റിസോർട്ടിൽ വിനോദസഞ്ചാരി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ ടെന്റ് ഉൾപ്പെടെയുള്ള ഔട്ട്‌ഡോർ സ്റ്റേകൾക്കു മാർഗരേഖ പുറത്തിറക്കുമെന്നു...

എളിമ്പിലേരിയിലെ റിസോർട്ട് അടച്ചുപൂട്ടാൻ കലക്ടറുടെ നിർദേശം; ഇന്നു റവന്യു-പഞ്ചായത്ത് അധികൃതരെത്തി റിസോർട്ടിനു താഴിടും

മേപ്പാടി ∙ കാട്ടാനയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ എളിമ്പിലേരിയിലെ റിസോർട്ട് അടച്ചുപൂട്ടാൻ കലക്ടറുടെ നിർദേശം. ഇന്നു റവന്യു-പഞ്ചായത്ത് അധികൃതരെത്തി റിസോർട്ടിനു താഴിടും. ശനിയാഴ്ച രാത്രി എട്ടരയോടെയാണു മേപ്പാടിക്കു സമീപം...

1996-ൽ ഖമറുന്നീസ അൻവറിനുശേഷം നിയമസഭാ തിരഞ്ഞെടുപ്പിൽ വനിതകൾക്ക് പ്രാതിനിധ്യം നൽകുന്നില്ല; പരാതി വ്യാപകമാകുന്നതിനിടെ വനിതകളെ മത്സരിപ്പിക്കാൻ ഒരുങ്ങി മുസ്ലിം ലീഗ്

മലപ്പുറം:നിയമസഭാ തിരഞ്ഞെടുപ്പിൽ വനിതാ പ്രാതിനിധ്യം ഉറപ്പുവരുത്താൻ മുസ്ലിംലീഗ് തയ്യാറാകുന്നതായി സൂചന. 1996-ൽ ഖമറുന്നീസ അൻവറിനുശേഷം നിയമസഭാ തിരഞ്ഞെടുപ്പിൽ വനിതകൾക്ക് പ്രാതിനിധ്യം നൽകുന്നില്ലെന്ന പരാതി വ്യാപകമാകുന്നതിനിടെയാണ് ഇത്തവണ വനിതകളെ മത്സരിപ്പിക്കാൻ ആലോചിക്കുന്നത്....

മനുഷ്യനും കാട്ടുമൃഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിൽ രൂക്ഷമായ പോരാട്ടം ആനയുമായി; എറ്റവും കൂടുതൽ മനുഷ്യർ കൊല്ലപ്പെടുന്നത് ആനയുടെ ആക്രമണത്തിൽ; ഏറ്റവും കൂടുതലായി കൊല്ലപ്പെടുന്ന വന്യജീവിയും കാട്ടാനതന്നെ

തൃശ്ശൂർ:മനുഷ്യനും കാട്ടുമൃഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിൽ രൂക്ഷമായ പോരാട്ടം ആനയുമായാണ്. എറ്റവും കൂടുതൽ മനുഷ്യർ കൊല്ലപ്പെടുന്നത് ആനയുടെ ആക്രമണത്തിലാണ്. ഏറ്റവും കൂടുതലായി കൊല്ലപ്പെടുന്ന വന്യജീവിയും കാട്ടാനതന്നെ. വർഷങ്ങളായി തുടരുന്ന പ്രതിഭാസമാണിതെങ്കിലും കാട്ടാനയുടെ...

കൊവിഡ് സുരക്ഷാ നടപടികള്‍ പാലിക്കുന്നതില്‍ വീഴ്‍ച വരുത്തിയ മൂന്ന് സ്ഥാപനങ്ങള്‍ ദുബൈ ഇക്കണോമി അധികൃതര്‍ പൂട്ടിച്ചു

ദുബൈ: കൊവിഡ് സുരക്ഷാ നടപടികള്‍ പാലിക്കുന്നതില്‍ വീഴ്‍ച വരുത്തിയ മൂന്ന് സ്ഥാപനങ്ങള്‍ ദുബൈ ഇക്കണോമി അധികൃതര്‍ പൂട്ടിച്ചു. രണ്ട് ജിമ്മുകളിലും ഒരു ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറിലുമാണ് പതിവ് പരിശോധനകളില്‍ വീഴ്‍ച കണ്ടെത്തിയത്.

More News