Sunday, September 26, 2021

മാനസികവെല്ലുവിളി നേരിടുന്ന മകളുടെ വെട്ടേറ്റ് അമ്മ മരിച്ചു

Must Read

മാനസികവെല്ലുവിളി നേരിടുന്ന മകളുടെ വെട്ടേറ്റ് അമ്മ മരിച്ചു. മൃതദേഹം വീടിനുമുന്നിലിട്ട് കത്തിക്കാൻ ശ്രമിച്ചപ്പോഴാണ് നാട്ടുകാർ സംഭവമറിഞ്ഞത്. മൊട്ടമൂട് വെള്ളംകെട്ടുവിള കല്ലറയ്ക്കൽ ചാനൽക്കര വീട്ടിൽ അന്നമ്മ(88)യാണ് കൊല്ലപ്പെട്ടത്. മകൾ ലീല(62)യെ അറസ്റ്റു ചെയ്തു. വെള്ളിയാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. രാവിലെ അമ്മയും മകളും തമ്മിലുള്ള വാക്കുതർക്കം കേട്ടതായി അയൽവാസികൾ പറയുന്നു. വീട്ടിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ചാണ് അന്നമ്മയുടെ തലയിൽ വെട്ടിയത്‌. അതിനുശേഷം വീടിനുള്ളിൽനിന്നു മൃതദേഹം പുറത്തെടുത്ത് വഴിയിലിട്ട് വിറകും ചിരട്ടയും കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തു. തീയും പുകയും ഉയരുന്നത് കണ്ട നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്. പോലീസെത്തി നാട്ടുകാരുടെ സഹായത്തോടെ തീയണച്ചു.

നരുവാമൂട് ഇൻസ്പെക്ടർ ധനപാലന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കിയശേഷം മൃതദേഹം പരിശോധനയ്ക്കായി മെഡിക്കൽകോളേജ് ആശുപത്രിയിലേക്കു മാറ്റി. ലീലയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.

അന്നമ്മയുടെ അഞ്ചുമക്കളിൽ രണ്ടാമത്തെയാളാണ് ലീല. ഭർത്താവുമായി പിണങ്ങിക്കഴിയുന്ന ലീലയ്ക്ക് മാനസികപ്രശ്‌നങ്ങളുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു.

മറ്റുമക്കളോടൊപ്പം മാറിമാറി താമസിക്കുന്ന അന്നമ്മ ഒന്നരവർഷത്തിലേറെയായി ലീലയോടൊപ്പമാണ് കഴിയുന്നത്. ദാസ്, സെൽവി, സെൽവരാജ്, തങ്കപ്പൻ എന്നിവരാണ് മറ്റുമക്കൾ. പാൽരാജാണ് ലീലയുടെ ഭർത്താവ്. വിജയകുമാരി, റാണി, പരേതനായ വിശ്വംഭരൻ എന്നിവരാണ് മരുമക്കൾ.

Leave a Reply

Latest News

പയ്യന്നൂരിലെ ടയർ വ്യാപാരിയായ യുവാവിനെതിരെ വ്യാജ പോക്സോ കേസ് ചുമത്തിയെന്ന് പരാതി

പയ്യന്നൂർ: പയ്യന്നൂരിലെ ടയർ വ്യാപാരിയായ യുവാവിനെതിരെ വ്യാജ പോക്സോ കേസ് ചുമത്തിയെന്ന് പരാതി. പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തിവൈരാഗ്യം തീർക്കാൻ വ്യാപാരി ഷമീമിനെ കള്ളക്കേസിൽ കുടുക്കിയെന്നാണ് ആരോപണം.ആഗസ്​ത്​...

More News