Tuesday, June 15, 2021

നവജാത ശിശുവിന്‍റെ മൃതദേഹം പാറമടയിൽ കല്ലുകെട്ടി താഴ്ത്തിയ സംഭവത്തിൽ അമ്മയെ റിമാൻഡ് ചെയ്തു

Must Read

കോ​ല​ഞ്ചേ​രി: ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം പാ​റ​മ​ട​യി​ൽ ക​ല്ലു​കെ​ട്ടി താ​ഴ്ത്തി​യ സം​ഭ​വ​ത്തി​ൽ അ​മ്മ​യെ റി​മാ​ൻ​ഡ് ചെ​യ്തു. തി​രു​വാ​ണി​യൂ​ർ ആ​റ്റി​നി​ക്ക​ര തെ​ക്കു​ചേ​രി​മ​ല​യ്ക്കു സ​മീ​പം താ​മ​സി​ക്കു​ന്ന ശാ​ലി​നി(40)​യെ​യാ​ണ് ആ​ശു​പ​ത്രി​യി​ൽ റി​മാ​ൻ​ഡ് ചെ​യ്ത​ത്. കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്കാ​യി ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റി.

പ്ര​സ​വ​ത്തി​ന് പി​ന്നാ​ലെ​യു​ണ്ടാ​യ ര​ക്ത​സ്രാ​വ​ത്തെ​ത്തു​ട​ർ​ന്നു ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ യു​വ​തി​യെ തൃ​പ്പൂ​ണി​ത്തു​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​തോ​ടെ​യാ​ണ് ഞെ​ട്ടി​പ്പി​ക്കു​ന്ന സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണു യു​വ​തി ആ​ണ്‍​കു​ഞ്ഞി​നു ജ​ന്മം ന​ല്കി​യ​ത്. കു​ഞ്ഞി​ല്ലാ​തെ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ യു​വ​തി​യു​ടെ വി​വ​ര​ങ്ങ​ൾ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ അ​റി​യി​ച്ചു. തു​ട​ർ​ന്നു ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് കു​ഞ്ഞി​നെ പാ​റ​മ​ട​യി​ൽ എ​റി​ഞ്ഞ​താ​യി വ്യ​ക്ത​മാ​യ​ത്. യു​വ​തി​ക്കു വേ​റെ നാ​ല് മ​ക്ക​ൾ കൂ​ടി​യു​ണ്ട്. ഭ​ർ​ത്താ​വ് ഒ​രു വ​ർ​ഷ​മാ​യി ഇ​വ​ർ​ക്കൊ​പ്പ​മ​ല്ല താ​മ​സി​ക്കു​ന്ന​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

യു​വ​തി​യെ വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ ആം​ബു​ല​ൻ​സി​ൽ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​ച്ചു തെ​ളി​വെ​ടു​ത്തു. പാ​റ​ക്കെ​ട്ടി​ന് മു​ക​ളി​ൽ​നി​ന്നു കു​ഞ്ഞി​നെ ഇ​ട്ട സ്ഥ​ലം ഇ​വ​ർ പോ​ലീ​സി​ന് കാ​ണി​ച്ചു​കൊ​ടു​ത്തു. യാ​തൊ​രു ഭാ​വ​ഭേ​ദ​വു​മി​ല്ലാ​തെ​യാ​യി​രു​ന്നു യു​വ​തി​യു​ടെ പെ​രു​മാ​റ്റം.

തു​ണി​യി​ൽ പൊ​തി​ഞ്ഞു ക​ല്ലു​കെ​ട്ടി താ​ഴ്ത്തി​യ​നി​ല​യി​ലു​ള്ള ചോ​ര​ക്കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം പാ​യ​ൽ മൂ​ടി​യ പാ​റ​മ​ട​യി​ൽ​നി​ന്നു ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ സ്കൂ​ബാ ടീം ​പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു. പു​ത്ത​ൻ​കു​രി​ശ് ഡി​വൈ​എ​സ്പി ജി. ​അ​ജ​യ്നാ​ഥ്, സി​ഐ യു. ​രാ​ജീ​വ് കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

Leave a Reply

Latest News

ഇതുവരെ പതിനേഴ് കോടി എഴുപത് ലക്ഷം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്; പതിനാറ് കോടി പതിനൊന്ന് ലക്ഷം പേർ രോഗമുക്തി നേടി

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 38.27 ലക്ഷം പിന്നിട്ടു. ഇതുവരെ പതിനേഴ് കോടി എഴുപത് ലക്ഷം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പതിനാറ്...

More News