ന്യൂയോർക്ക്: 2020ൽ ലോകം നിഘണ്ടുവിൽ ഏറ്റവും കൂടുതൽ തിരഞ്ഞ വാക്ക് ഏതായിരിക്കും? മെറിയം വെബ്സ്റ്റർ ഡിക്ഷനറിയുടെ ഓൺലൈൻ പതിപ്പിൽ ഈ വർഷം ഏറ്റവും കൂടുതൽ തവണ തിരയപ്പെട്ട വാക്ക് ‘പാൻഡെമിക് (pandemic)’ ആണ്. കോവിഡ് ലോകത്ത് പിടിമുറുക്കിയതിനിടയിൽ ‘മഹാമാരി’ എന്നർഥമുള്ള ഈ വാക്കിനെപ്പറ്റി കൂടുതലറിയാനാണ് ആളുകൾ ശ്രമിച്ചത്.
ചൈനയിലെ വുഹാൻ ആണ് കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായി കരുതുന്നത്. മാർച്ച് 11നാണ് കോവിഡിനെ ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് ആളുകൾ ഈ വാക്കിനൊപ്പം കൂടിയത്. അസിംപ്റ്റമാറ്റിക്, ക്വാറന്റൈൻ, കൊറോണവൈറസ് തുടങ്ങിയ വാക്കുകളാണ് പാൻഡമിക്കിന് പിന്നാലെ ആളുകൾ കൂടുതൽ അറിയാൻ ശ്രമിച്ച പദങ്ങൾ.
ലാറ്റിൻ, ഗ്രീക്ക് ഭാഷയിൽനിന്ന് ഉത്ഭവിച്ച വാക്കാണ് പാൻഡെമിക്. പ്ലേഗ് ബാധയ്ക്കുശേഷം 1660 മുതലാണ് ഇത് വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയത്.
English summary
The most searched word this year in the online edition of the Merriam-Webster Dictionary is ‘pandemic’.