Thursday, January 27, 2022

പ്രഭാതസവാരിക്കിറങ്ങിയയാൾ കാറിടിച്ച് മരിച്ചു

Must Read

പ്രഭാതസവാരിക്കിറങ്ങിയയാൾ കാറിടിച്ച് മരിച്ചു. ഏറ്റുമാനൂർ ഗ്രാമപ്പഞ്ചായത്ത് മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും കെ.എസ്.ആർ.ടി.സി. റിട്ട.വർക്സ് മാനേജറുമായിരുന്ന ഏറ്റുമാനൂർ ശക്തിനഗർ രഞ്ജിനിയിൽ ബി.സുശീലൻ നായർ(77) ആണ് മരിച്ചത്.

ഏറ്റുമാനൂർ പടിഞ്ഞാറേനട എൻ.എസ്.എസ്. കരയോഗം പ്രസിഡന്റ്, ശക്തിനഗർ റസിഡൻറ്സ് അസോസിയേഷൻ രക്ഷാധികാരി തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിരുന്നു. ഏറ്റുമാനൂരിലെ പ്രമുഖ കോൺഗ്രസ് നേതാക്കളിലൊരാളായിരുന്നു.

വെള്ളിയാഴ്ച രാവിലെ 5.45-ന് എം.സി.റോഡിൽ മഹാലക്ഷ്മി സിൽക്സിന് സമീപത്തായിരുന്നു അപകടം. രാവിലെ പതിവുപോലെ ഏറ്റുമാനൂർ ക്ഷേത്രദർശനവും കഴിഞ്ഞ് വീട്ടിലെത്തിയശേഷം നടക്കാനിറങ്ങിയതായിരുന്നു.

എറണാകുളം ഭാഗത്തുനിന്നെത്തിയ കാർ സുശീലൻനായരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഏറെനേരം വഴിയിൽ കിടന്നശേഷം സ്ഥലത്തെത്തിയ ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാർ ഏറ്റുമാനൂർ പോലീസ് കസ്റ്റഡിയിൽ എടുത്തു.

ഭാര്യ: ഏറ്റുമാനൂർ ഗ്രാമപ്പഞ്ചായത്ത് മുൻ അംഗം അമ്മിണി സുശീലൻ നായർ (വിദ്യാഭ്യാസവകുപ്പ് റിട്ട.ഉദ്യോഗസ്ഥ).

മക്കൾ: രാജീവ് ഭാസ്കർ (യു.എൻ.ഫോഴ്സ്, സുഡാൻ), എസ്.രമേശ്(ഖത്തർ), എസ്. രഞ്ജിനി(അധ്യാപിക, മസ്കറ്റ്).

മരുമക്കൾ: ദീപാ രാജീവ്, ജ്യോതി രമേശ് (സ്റ്റാഫ് നഴ്സ്, ഖത്തർ), എസ്.പ്രമോദ് (ബിസിനസ്, മസ്കറ്റ്). സംസ്കാരം ഞായറാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.

Leave a Reply

Latest News

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും ആറ് പെണ്‍കുട്ടികളെ കാണാതായി

കോ​ഴി​ക്കോ​ട്: വെ​ള്ളി​മാ​ടു​കു​ന്നി​ലെ ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ നി​ന്നും സ​ഹോ​ദ​രി​മാ​ർ ഉ​ൾ​പ്പ​ടെ ആ​റ് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യി. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മു​ത​ലാ​ണ് കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത്. ചി​ൽ​ഡ്ര​ൻ​സ് ഹോം ​അ​ധി​കൃ​ത​ർ ന​ൽ​കി​യ...

More News