Wednesday, June 16, 2021

നന്ദകുമാറിന്റെ സഹായി ജയകുമാര്‍ വഴിയായിരുന്നു പണം നല്‍കിയത്, ഗൂഗിള്‍ പേ വഴി ഒന്നര ലക്ഷം രൂപയും നാല് ലക്ഷം രൂപ നേരിട്ടും കൈമാറി;
സ്ഥാനാർത്ഥിയാക്കിയതും ചെലവ് വഹിച്ചതും ദല്ലാൾ നന്ദകുമാർ ; നടി പ്രിയങ്കയു‌‌ടെ മൊഴി

Must Read

കൊല്ലം : നിയമസഭാ തെരഞ്ഞെടുപ്പിൽ തന്നെ മത്സരിപ്പിച്ചത് വിവാദ ദല്ലാൾ നന്ദകുമ‌ാറാണെന്ന് നടി പ്രിയങ്കയുടെ മൊഴി. തന്റെ തെരഞ്ഞെടുപ്പ് ചെലവുകള്‍ എല്ലാം നിര്‍വ്വഹിച്ചത് നന്ദകുമാര്‍ ആണെന്നും പ്രിയങ്ക മൊഴി നല്‍കിയിട്ടുണ്ട്.

നന്ദകുമാറാണ് ഷിജുവർഗീസിനെ പരിചയപ്പെടുത്തി തന്നത്. മന്ത്രി മേഴ്സികുട്ടിക്കെതിരെ മത്സരിക്കുന്ന സ്ഥാനാർത്ഥി എന്നു പറഞ്ഞാണ് പരിചയപ്പെടുത്തിയതെന്നും പ്രിയങ്ക പറഞ്ഞു.

നന്ദകുമാറിന്റെ സഹായി ജയകുമാര്‍ വഴിയായിരുന്നു പണം നല്‍കിയത്. ഗൂഗിള്‍ പേ വഴി ഒന്നര ലക്ഷം രൂപയും നാല് ലക്ഷം രൂപ നേരിട്ടും ആണ് കൈമാറിയത് എന്നും പ്രിയങ്കയുടെ മൊഴിയിലുണ്ട്. ഏഴ് ലക്ഷം രൂപയാണ് മൊത്തം ചെലവ്.

ജനങ്ങൾക്കു വേണ്ടി എന്തെങ്കിലും നല്ലത് ചെയ്യണമെന്ന് തോന്നിയത് കൊണ്ടാണ് താൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയാറായതെന്നും അവർ വ്യക്തമാക്കി.

തനിക്ക് ഒന്നും ഒളിപ്പിക്കാനില്ലെന്ന് അവർ പറഞ്ഞു. ഷിജു എം വർഗീസുമായി തനിക്ക് യാതൊരു ബന്ധവും ഇല്ല. വാർത്തയിലൂടെയാണ് കൂടുതൽ കാര്യങ്ങൾ അറിയുന്നത്. നന്ദകുമാർ തനിക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കി.

തന്റെ ഫോൺ നമ്പർ നന്ദകുമാർ ബ്ലോക്ക് ആക്കി. തെരഞ്ഞെടുപ്പ് ചിലവ് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകാൻ കഴിഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പ് കണക്കുകൾ നന്ദകുമാറിന്റെ പക്കൽ. കണക്കുകൾ സംബന്ധിക്കുന്ന രേഖകൾ തനിക്ക് വേണമെന്നാവശ്യപ്പെട്ട് പാലാരിവട്ടം പോലീസിന് പരാതി നൽകിയിട്ടുണ്ടെന്നും പ്രിയങ്ക പറഞ്ഞു . ഇന്ന് ഉച്ചക്ക് 1.45 ന് എത്തിയ പ്രിയങ്കയെ രണ്ടര മണിക്കൂറോളം ചോദ്യം ചെയ്തു.

നിയമസഭ തെരഞ്ഞെടുപ്പില്‍ അരൂര്‍ മണ്ഡലത്തിലെ ഡിഎസ്ജെപി സ്ഥാനാര്‍ഥിയായിരുന്നു സീരിയല്‍ സിനിമ നടി പ്രിയങ്ക. ഇഎംസിസി ഡയറക്ടര്‍ ഷിജു എം.വര്‍ഗീസും ഡിഎസ്ജെപിയുടെ ബാനറിലാണ് ഫിഷറീസ് മന്ത്രിയായിരുന്ന ജെ.മേഴ്സിക്കുട്ടിയമ്മയ്ക്കെതിരെ കുണ്ടറയില്‍ മല്‍സരിച്ചത്.

Leave a Reply

Latest News

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗിക ചൂഷണത്തിന് വിധേനയാക്കിയെന്ന കേസില്‍ ആള്‍ദൈവം ശിവശങ്കര്‍ ബാബ അറസ്റ്റില്‍

ചെന്നൈ : സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗിക ചൂഷണത്തിന് വിധേനയാക്കിയെന്ന കേസില്‍ ആള്‍ദൈവം ശിവശങ്കര്‍ ബാബ അറസ്റ്റില്‍. ഡല്‍ഹിയില്‍ നിന്നാണ് ബാബയെ തമിഴ്‌നാട് സിബിസിഐഡി അറസ്റ്റ് ചെയ്തത്....

More News