Monday, June 21, 2021

പണം തന്റേതും സുനില്‍ നായിക്കിന്റേതും; മറ്റാര്‍ക്കും അവകാശമില്ല; ധര്‍മരാജന്‍

Must Read

പണം തന്റേതും സുനില്‍ നായിക്കിന്റേതുമാണെന്നും മറ്റാര്‍ക്കും അവകാശമില്ലെന്നും ധര്‍മരാജന്‍.

കൊടകര കള്ളപ്പണക്കവര്‍ച്ചാ കേസിലെ മുഖ്യപ്രതിയായ ധര്‍മരാജന്‍ കോടതിയെ സമീപിച്ചു. കവര്‍ച്ചാ കേസില്‍ പൊലീസ് കണ്ടെടുത്ത 1.40 കോടിരൂപ വരുന്ന കുഴല്‍പ്പണം തിരികെ കിട്ടാന്‍ വേണ്ടിയാണ് ധര്‍മരാജന്‍ കോടതിയെ സമീപിച്ചത്. ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഇത് സംബന്ധിച്ച ഹര്‍ജി നല്‍കിയത്. പണം തന്റേതും സുനില്‍ നായിക്കിന്റേതുമാണെന്നും മറ്റാര്‍ക്കും അവകാശമില്ലെന്നും ധര്‍മരാജന്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. ഡല്‍ഹിയിലുള്ള മാര്‍വാടിയാണ് പണം തന്നതെന്നും ധര്‍മരാജന്റെ ഹര്‍ജിയില്‍ പറയുന്നു.

അതേസമയം, കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസിന്റെ അന്വേഷണം ഏറ്റെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഡല്‍ഹി ആസ്ഥാനത്ത് നടപടിക്രമങ്ങള്‍ ആരംഭിച്ചു. ഡെപ്യൂട്ടി ഡയറക്ടര്‍ റാങ്കിലുള്ള ഐആര്‍എസ് ഉദ്യോഗസ്ഥനാണ് അന്വേഷണ ചുമതല. കേസില്‍ പ്രാഥമിക അന്വേഷണവും തുടരന്വേഷണവും നടത്തും. കൊച്ചി യൂണിറ്റ് സംഘമാണ് കേസ് അന്വേഷിക്കുക. കള്ളപ്പണം സംബന്ധിച്ച കേസ് ആയതിനാല്‍ ഇഡിയുടെ അന്വേഷണ പരിധിയില്‍ വരും. എന്നാല്‍ തങ്ങള്‍ക്ക് ഇതുവരെ കേസുമായി ബന്ധപ്പെട്ട് പരാതിയൊന്നും ലഭിച്ചില്ലെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന വിശദീകരണം.പിന്നീട് ഹൈക്കോടതിയിൽ അന്വേഷണം ആരംഭിച്ചതായി അറിയിച്ചിരുന്നു .

Leave a Reply

Latest News

കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയും പിടികൂടി; രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി

കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയും പിടികൂടി. രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി. മറ്റു സംസ്ഥാനങ്ങളിൽ...

More News