Sunday, September 26, 2021

ഒഡിഷയിലെ ഇക്കൊല്ലത്തെ പത്താം ക്ലാസ് പരീക്ഷ വിജയിച്ചവരുടെ കൂട്ടത്തിൽ എംഎൽഎയും

Must Read

ഭുവനേശ്വർ: ഒഡിഷയിലെ ഇക്കൊല്ലത്തെ പത്താം ക്ലാസ് പരീക്ഷ വിജയിച്ചവരുടെ കൂട്ടത്തിൽ എംഎൽഎയും. ഭരണകക്ഷിയായ ബിജു ജനതാദൾ എംഎൽഎ പൂർണചന്ദ്ര സ്വൈനാണ് ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ നടത്തിയ പരീക്ഷ പാസ്സായത്. നാൽപത്തിയൊമ്പതുകാരനായ പൂർണചന്ദ്ര അറുപത് ശതമാനം മാർക്ക് നേടിയാണ് വിജയിച്ചത്.

നേരത്തെ ഓൺലൈനായി പരീക്ഷ നടത്തിയിരുന്നെങ്കിലും പരീക്ഷാഫലത്തിൽ തൃപ്തരാകാതെ ഓഫ്ലൈനായി വീണ്ടും പരീക്ഷയെഴുതിയവരിൽ പൂർണചന്ദ്ര സ്വൈനുൾപ്പെടെ 5,233 പേർ വിജയിച്ചു, 141 പേർ തോറ്റു.

ഗഞ്ജം ജില്ലയിലെ സുരദ സ്വദേശിയായ ചന്ദ്ര 500 ൽ 340 മാർക്ക് നേടി B-2 ഗ്രേഡിന് അർഹനായി. എംഎൽഎ ഏറ്റവുമധികം മാർക്ക് നേടിയത് പെയിന്റിങ്ങിനാണ്. ഈ വിഷയത്തിൽ 80 മാർക്ക് നേടിയ പൂർണ ചന്ദ്ര ഒഡിയ, സാമൂഹികശാസ്ത്രം എന്നിവയിൽ 60 ശതമാനത്തിലധികം മാർക്ക് കരസ്ഥമാക്കി.

ഭാഞ്ജനഗർ സുരദ ഗേൾസ് സ്കൂളിൽ പരീക്ഷയെഴുതിയ എംഎൽഎയ്ക്ക് പ്രത്യേക മുറി അനുവദിച്ചിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില പരിഗണിച്ചാണ് പ്രത്യേക മുറി അനുവദിച്ചത്. മുമ്പ് പല തവണ പരീക്ഷയെഴുതിയെങ്കിലും രാഷ്ട്രീയപ്രവർത്തനവും മറ്റ് തിരക്കുകളും കാരണം പരീക്ഷയിൽ വേണ്ടവിധം ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കാത്തതിനാൽ പൂർണ ചന്ദ്രയ്ക്ക് പരീക്ഷ പാസ്സാകാൻ സാധിച്ചിരുന്നില്ല.

ജൂലായ് 30 മുതൽ ഓഗസ്റ്റ് അഞ്ച് വരെ 504 കേന്ദ്രങ്ങളിൽ നടത്തിയ പരീക്ഷയ്ക്കായി 15,155 പേർ അപേക്ഷിച്ചിരുന്നു. ഇതിൽ 6,596 പേർ എച്ച് എസ് സി പരീക്ഷയ്ക്കും 8,493 പേർ ഓപ്പൺ സ്കൂൾ സർട്ടിഫിക്കറ്റ് പരീക്ഷയ്ക്കും 66 പേർ മാധ്യമ പരീക്ഷയ്ക്കുമാണ് അപേക്ഷിച്ചത്.

Leave a Reply

Latest News

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍

മലപ്പുറം: കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍. കൊടുവള്ളി സ്വദേശി മുഹമ്മദ്‌ ബഷീറി(ചിന്നന്‍ ബഷീര്‍ 47) നെയാണ്‌ ബംഗളുരുവില്‍നിന്നു പ്രത്യേക അന്വേഷണ...

More News