Thursday, July 16, 2020

ഭാര്യയെ കാണാനില്ലെന്ന യുവാവിന്റെ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെ കാണാതായ യുവതിയും യുവാവും വിഷം കഴിച്ച ശേഷം പൊലീസ് സ്റ്റേഷനിൽ എത്തി

Must Read

മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്യാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.ശിവശങ്കറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുന്നതിന് ചീഫ്...

പൊലീസുകാർക്ക് മാത്രമായി ക്വാറന്റൈൻ കേന്ദ്രം; എല്ലാ ജില്ലകളിലും പ്രത്യേക കേന്ദ്രങ്ങൾ ഒരുക്കും

തിരുവനന്തപുരം: കോവിഡ് പ്രതിരോധ രംഗത്ത് മുൻപന്തിയിലുള്ള പൊലീസുകാർക്ക് രോഗം പിടിപെടുന്നത് കൂടുന്ന സാഹചര്യത്തിൽ അവർക്ക് മാത്രമായി ക്വാറന്റൈൻ കേന്ദ്രം തുടങ്ങുന്നു. ഇക്കാര്യത്തിൽ നിർദേശം...

പെരുമ്പാവൂരിൽ വീണ്ടും സമ്പർക്കം വഴി കോവിഡ്; രോഗം സ്ഥിരീകരിച്ചത് 29 വയസുള്ള വെങ്ങോല സ്വദേശിക്ക്; രായമംഗലത്ത് ഇന്ന് പരിശോധനക്കായി ശേഖരിച്ചത് 56 പേരുടെ സ്രവങ്ങൾ

കൊച്ചി: പെരുമ്പാവൂരിൽ ഇന്ന് സമ്പർക്കം വഴി ഒരാൾക്ക് കൂടി കോവിഡ് 19 രോഗം ബാധിച്ചു. 29 വയസ്സുള്ള വെങ്ങോല സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾക്ക് രോഗം...

പത്തനംതിട്ട; കാണാതായ യുവതിയും യുവാവും വിഷം കഴിച്ച ശേഷം പൊലീസ് സ്റ്റേഷനിൽ എത്തി. ഭാര്യയെ കാണാനില്ലെന്ന യുവാവിന്റെ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടയിലാണ് സംഭവം. കുറ്റൂർ തെങ്ങേലി സ്വദേശികളായ ജയന്തി (25), വിഷ്ണു (21) എന്നിവരെയാണ് വിഷം കഴിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.

കുറ്റൂർ സ്വദേശി നിതിനാണ് തന്റെ ഭാര്യ ജയന്തിയെ കാണാനില്ല എന്ന പരാതിയുമായി ചൊവ്വാഴ്ച തിരുവല്ല പോലീസിനെ സമീപിച്ചത്. ഇതിൽ അന്വേഷണം നടക്കുന്നതിനിടെ ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെ ജയന്തി സുഹൃത്തിനൊപ്പം പോലീസ് സ്റ്റേഷനിലെത്തി. തുടർന്ന് മൊഴി രേഖപ്പെടുത്തുന്നതിനിടയിൽ വിഷം കഴിച്ചിട്ടുള്ളതായി ഇരുവരും പോലീസ് ഉദ്യോഗസ്ഥരെ അറിയിച്ചു.

തുടർന്ന് ഇരുവരേയും പൊലീസ് ജീപ്പിൽ താലൂക്കാശുപത്രിയിൽ എത്തിച്ചു. അവിടെനിന്നും സ്വകാര്യ മെഡിക്കൽ കോളേജിലേക്കും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്കും മാറ്റി. യുവതി അബോധാവസ്ഥയിലാണെന്ന് പോലീസ് പറഞ്ഞു. നിതിനാണ് യുവതിയുടെ സഹായത്തിനായി മെഡിക്കൽ കോളേജിൽ ഒപ്പമുള്ളത്. ദമ്പതിമാർക്ക് മൂന്ന് മക്കളുണ്ട്. പരാതി സംബന്ധിച്ച് വിശദമായി അന്വേഷിച്ചുവരുകയാണെന്ന് പോലീസ് പറഞ്ഞു.

English summary

The missing woman and the young man were taken to the police station after being poisoned. The incident is being investigated by a youth complaining that his wife is missing. Jayanthi (25) and Vishnu (21) from Kuttur Thengeli were admitted to Kottayam Medical College after consuming poison.

Leave a Reply

Covid-19 Tracker

All countries
13,739,632
Total confirmed cases
Updated on July 16, 2020 7:53 pm

Latest News

മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്യാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.ശിവശങ്കറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുന്നതിന് ചീഫ്...

പൊലീസുകാർക്ക് മാത്രമായി ക്വാറന്റൈൻ കേന്ദ്രം; എല്ലാ ജില്ലകളിലും പ്രത്യേക കേന്ദ്രങ്ങൾ ഒരുക്കും

തിരുവനന്തപുരം: കോവിഡ് പ്രതിരോധ രംഗത്ത് മുൻപന്തിയിലുള്ള പൊലീസുകാർക്ക് രോഗം പിടിപെടുന്നത് കൂടുന്ന സാഹചര്യത്തിൽ അവർക്ക് മാത്രമായി ക്വാറന്റൈൻ കേന്ദ്രം തുടങ്ങുന്നു. ഇക്കാര്യത്തിൽ നിർദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

പെരുമ്പാവൂരിൽ വീണ്ടും സമ്പർക്കം വഴി കോവിഡ്; രോഗം സ്ഥിരീകരിച്ചത് 29 വയസുള്ള വെങ്ങോല സ്വദേശിക്ക്; രായമംഗലത്ത് ഇന്ന് പരിശോധനക്കായി ശേഖരിച്ചത് 56 പേരുടെ സ്രവങ്ങൾ

കൊച്ചി: പെരുമ്പാവൂരിൽ ഇന്ന് സമ്പർക്കം വഴി ഒരാൾക്ക് കൂടി കോവിഡ് 19 രോഗം ബാധിച്ചു. 29 വയസ്സുള്ള വെങ്ങോല സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത് സംബദ്ധിച്ച കൂടുതൽ വിവരങ്ങൾ ശേഖരിച്ചു...

ഡിപ്ലോമാറ്റിക് ബാഗില്‍ സ്വര്‍ണം കടത്താനായി പ്രതികള്‍ ഉപയോഗിച്ചത് യുഎഇയുടെ വ്യാജമുദ്രയും സ്റ്റിക്കറും; ഫൈസല്‍ ഫരീദിന്റെ പാസ്‌പോര്‍ട്ട് മരവിപ്പിച്ചു

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിന്റെ പാസ്‌പോര്‍ട്ട് മരവിപ്പിച്ചു. അന്വേഷണസംഘത്തിന്റെ ആവശ്യത്തെ തുടര്‍ന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ നടപടി. ഇപ്പോള്‍ യുഎഇയിലുള്ള ഫൈസലിനെ ഇന്ത്യയിലെത്തിക്കാന്‍ അന്വേഷണസംഘം ശ്രമം തുടരുകയാണ്....

അറ്റാഷെയും സ്വപ്‌നയും ജൂണ്‍ മാസത്തില്‍ 117 തവണ വിളിച്ചു. ജൂലൈ 1 മുതല്‍ 4 വരെ 35 തവണ അറ്റാഷെയും സ്വപ്‌നയും സംസാരിച്ചു; യുഎഇ അറ്റാഷെയ്ക്ക് പങ്കുണ്ടെന്ന് സരിത്തിന്റെ അഭിഭാഷകന്റെ വെളിപ്പെടുത്തല്‍

തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണക്കടത്തില്‍ യുഎഇ അറ്റാഷെയ്ക്ക് പങ്കുണ്ടെന്ന് സരിത്തിന്റെ അഭിഭാഷകന്റെ വെളിപ്പെടുത്തല്‍. കേസില്‍ നിന്ന് രക്ഷപ്പെടാനായി അറ്റാഷെ സ്വപ്ന സുരേഷിനെ കേസില്‍ കുടുക്കുമെന്ന് സരിത് തന്നോട് പറഞ്ഞതായി അഭിഭാഷകന്‍ മാധ്യമങ്ങളോട്...

More News