Saturday, May 15, 2021

ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസ് സാന്നിധ്യം യുഎഇയിൽ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം

Must Read

ദുബൈ: ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസ് സാന്നിധ്യം യുഎഇയിൽ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം. വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരിലാണ് വൈറസിെൻറ വകഭേദം കണ്ടെത്തിയിരിക്കുന്നത്. എന്നാൽ വളരെ കുറഞ്ഞ ആളുകളിൽ മാത്രമാണ് വൈറസ് ബാധ കണ്ടെത്തിയിട്ടുള്ളതെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ആരോഗ്യ വിഭാഗം അധികൃതർ മുന്നറിയിപ്പ് നൽകി.

എ​മി​റേ​റ്റി​ലേ​ക്ക് യാ​ത്ര ചെ​യ്ത് എ​ത്തി​യ​വ​രി​ലാ​ണ് കൂ​ടു​ത​ൽ പ​ക​ർ​ച്ച​വ്യാ​ധി​ക്ക് സാ​ധ്യ​ത​യു​ള്ള വൈ​റ​സു​ക​ളു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ പ​രി​മി​ത​മാ​യ എ​ണ്ണം ആ​ളു​ക​ളി​ൽ മാ​ത്ര​മാ​ണ് ഇ​വ ക​ണ്ടെ​ത്തി​യ​ത്. രാ​ജ്യ​ത്തെ ക​ർ​ശ​ന​മാ​യ ആ​രോ​ഗ്യ പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് ഇ​വ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള എ​ല്ലാ സു​ര​ക്ഷാ​മു​ൻ​ക​രു​ത​ലു​ക​ളും ആ​രോ​ഗ്യ വി​ഭാ​ഗം ഇ​തി​ന​കം ന​ട​പ്പാ​ക്കി​ക​ഴി​ഞ്ഞു​വെ​ന്നും അ​ധി​കൃ​ത​ർ അ​റ​യി​ച്ചു.

എന്നാൽ എത്ര പേരിൽ പുതിയ വൈറസ് കണ്ടെത്തിയെന്നോ, ഏതു രാജ്യങ്ങളിൽ നിന്നെത്തി‍യവരിലാണ് വ്യാപനം സംഭവിച്ചിരിക്കുന്നത് എന്നത് സംബന്ധിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.

English summary

The Ministry of Health has detected the presence of the genetically modified Kovid virus in the UAE

Leave a Reply

Latest News

കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി പ്രഖ്യാപിച്ചു

കോഴിക്കോട്: കോവിഡ് രോഗബാധ വർധിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി ജില്ലാ കലക്ടർ എസ്. സാംബശിവറാവു പ്രഖ്യാപിച്ചു. ടെസ്റ്റ്...

More News