കിഴക്കൻ ലഡാക്കിനു സമീപം പാംഗോങ് തടാകത്തിനു കുറുകെ ചൈന പാലം നിർമിക്കുന്നുവെന്ന റിപ്പോർട്ടുകൾ സംബന്ധിച്ച് സുക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നു വിദേശകാര്യമന്ത്രാലയം

0

ന്യൂഡൽഹി∙ കിഴക്കൻ ലഡാക്കിനു സമീപം പാംഗോങ് തടാകത്തിനു കുറുകെ ചൈന പാലം നിർമിക്കുന്നുവെന്ന റിപ്പോർട്ടുകൾ സംബന്ധിച്ച് സുക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നു വിദേശകാര്യമന്ത്രാലയം. പാലം നിർമിക്കുന്നതായി പറയുന്ന പ്രദേശം പതിറ്റാണ്ടുകളായി ചൈനയുടെ അധിനിവേശത്തിൻ കീഴിലാണെന്നും വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

ചൈ​ന പാ​ലം നി​ർ​മി​ക്കു​ന്നു​വെ​ന്ന വാ​ർ​ത്ത​ക​ളും റി​പ്പോ​ർ​ട്ടു​ക​ളും ക​ണ്ടു. ര​ണ്ടാ​മ​ത്തെ പാ​ലം നി​ർ​മി​ക്കു​ന്ന​താ​ണെ​ന്നും അ​ല്ല, ആ​ദ്യ​ത്തെ പാ​ലം വി​ക​സി​പ്പി​ക്കു​ന്ന​താ​ണെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ന​യ​ത​ന്ത്ര, സൈ​നി​ക ത​ല​ങ്ങ​ളി​ൽ ചൈ​ന​യു​മാ​യി ഇ​ന്ത്യ ച​ർ​ച്ച​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​തു തു​ട​രു​മെ​ന്നും അ​രി​ന്ദം ബാ​ഗ്ചി കൂ​ട്ടി​ച്ചേ​ർ​ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here