Tuesday, October 26, 2021

കോവിഡ്‌ വ്യാപനത്തെത്തുടര്‍ന്ന്‌ ഏര്‍പ്പെടുത്തിയ സീറ്റ്‌ നിയന്ത്രണം ആഭ്യന്തര വിമാന സര്‍വീസുകളില്‍നിന്നു നീക്കാന്‍ വ്യോമയാന മന്ത്രാലയം തീരുമാനിച്ചു

Must Read

ന്യൂഡല്‍ഹി: കോവിഡ്‌ വ്യാപനത്തെത്തുടര്‍ന്ന്‌ ഏര്‍പ്പെടുത്തിയ സീറ്റ്‌ നിയന്ത്രണം ആഭ്യന്തര വിമാന സര്‍വീസുകളില്‍നിന്നു നീക്കാന്‍ വ്യോമയാന മന്ത്രാലയം തീരുമാനിച്ചു. 18 മുതല്‍ മുഴുവന്‍ സീറ്റിലും യാത്രക്കാരെ അനുവദിക്കാം.
യാത്രക്കാരും വിമാന ജീവനക്കാരും കോവിഡ്‌ പെരുമാറ്റച്ചട്ടം അടക്കമുള്ള ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കുന്നുണ്ടെന്ന്‌ ഉറപ്പാക്കണമെന്നു വിമാനക്കമ്പനികള്‍ക്കു നിര്‍ദേശം നല്‍കി.
വിമാന സര്‍വീസുകളുടെ എണ്ണം കോവിഡിനു മുമ്പുണ്ടായിരുന്ന നിലയിലേക്കു തിരിച്ചെത്തുകയാണ്‌. കഴിഞ്ഞ ഒമ്പതിനു വിമാനക്കമ്പനികള്‍ 2,340 സര്‍വീസുകളാണു നടത്തിയത്‌ – മുമ്പുണ്ടായിരുന്നതിന്റെ 71.5 ശതമാനം. യാത്രക്കാരുടെ എണ്ണം സെപ്‌റ്റംബറില്‍ തലേ മാസത്തെ അപേക്ഷിച്ച്‌ മൂന്നു ശതമാനം കൂടി- 69 ലക്ഷം പേരാണ്‌ സെപ്‌റ്റംബറില്‍ ആഭ്യന്തര വിമാനയാത്ര നടത്തിയത്‌.
കോവിഡ്‌ രണ്ടാം തരംഗത്തിലെ രണ്ടു മാസത്തെ ഇടവേളയ്‌ക്കു ശേഷം കഴിഞ്ഞ മേയിലാണ്‌ ആഭ്യന്തര സര്‍വീസ്‌ പുനരാരംഭിച്ചത്‌. 72.5 ശതമാനം യാത്രക്കാരെ കൊണ്ടുപോകാന്‍ നല്‍കിയ അനുമതി സെപ്‌റ്റംബറില്‍ 85 ശതമാനമായി വര്‍ധിപ്പിച്ചിരുന്നു. കോവിഡ്‌ വ്യാപനം കുറഞ്ഞതോടെയാണു മുഴുവന്‍ സീറ്റുകളും നിറയ്‌ക്കാന്‍ അനുവാദം നല്‍കിയത്‌.

Leave a Reply

Latest News

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. കുണ്ടറ പെരുമ്പുഴ സ്വദേശിനി രശ്മി (21)ഉമയനല്ലൂര്‍ വാഴപ്പിള്ളി സ്വദേശിനി അസിയ (18) എന്നിവരെയാണ് കാണാതായത്.കൊല്ലത്ത് സ്വകാര്യസ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിങ്...

More News