Monday, December 6, 2021

സൈബര്‍ തട്ടിപ്പുകളുടെ കാലത്തും മലയാളികളെ ഊതി വീഴ്ത്താന്‍ മന്ത്രിവാദികള്‍ സജ്ജം

Must Read

സൈബര്‍ തട്ടിപ്പുകളുടെ കാലത്തും മലയാളികളെ ഊതി വീഴ്ത്താന്‍ മന്ത്രിവാദികള്‍ സജ്ജം. കുടുംബ പ്രശ്‌നങ്ങള്‍ നീക്കി ഐശ്വര്യ ലബ്ദിക്കും മറ്റുമായി മന്ത്രം ജപിച്ച് ഊതാന്‍ തയാറായി നിരവധി മന്ത്രവാദികള്‍ ഇപ്പോഴും സജീവമായുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. മലപ്പുറത്തും കോഴിക്കോടും കേന്ദ്രീകരിച്ചാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്.

സം​സ്ഥാ​ന​ത്തെ മി​ക്ക ജി​ല്ല​ക​ളി​ലും ഇ​വ​രു​ടെ ഏ​ജ​ന്‍റു​മാ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടെ​ന്നും സ​മൂ​ഹ​ത്തി​ലെ താ​ഴെ ത​ട്ടു​മു​ത​ല്‍ ഉ​ന്ന​ത ശ്രേ​ണി​യി​ലു​ള്ള​വ​രെ വ​രെ വീ​ഴ്ത്താ​ന്‍ ഇ​വ​ര്‍ ശ്ര​മി​ക്കു​ന്ന​താ​യും പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സ് പ​രി​ധി​യി​ലെ ഫ​റോ​ക്ക് സ്റ്റേ​ഷ​നി​ല്‍ ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സം മു​മ്പാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു​ള്ള പ​രാ​തി ല​ഭി​ച്ച​ത്. മാ​ന​ഹാ​നി ഭ​യ​ന്ന് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​രു​തെ​ന്നു പ​റ​ഞ്ഞാ​ണ് ഡോ​ക്ട​റാ​യ യു​വ​തി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. അ​തേ​സ​മ​യം, ഐ​ശ്വ​ര്യം ആ​വോ​ള​മു​ണ്ടാ​കു​മെന്നു വാ​ഗ്ദാ​നം ന​ല്‍​കി മു​ങ്ങി​യ മ​ന്ത്ര​വാ​ദി​യെക്കുറി​ച്ചു പോ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്.

ഊ​തി വീ​ഴ്ത്തി​

ചി​കി​ത്സാ​രം​ഗ​ത്ത് അ​റി​യ​പ്പെ​ടു​ന്ന ഫ​റോ​ക്കി​ലെ ഡോ​ക്ട​ര്‍ ക​ഴി​ഞ്ഞ മാ​സ​മാ​ണ് മ​ന്ത്രി​വാ​ദി​യു​ടെ കെ​ണി​യി​ല്‍​പ്പെ​ടു​ന്ന​ത്. ഡോ​ക്ട​റു​ടെ അ​ടു​ത്തു പ​തി​വാ​യി യു​വാ​വ് ചി​കി​ത്സ​ക്കെ​ത്ത​റു​ണ്ട്. ഡോ​ക്ട​റു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ച യു​വാ​വ് കു​ടും​ബ​ത്തെ കു​റി​ച്ചും മ​റ്റു വി​വ​ര​ങ്ങ​ളും ചോ​ദി​ക്കു​ക പ​തി​വാ​യി​രു​ന്നു.

കു​ടും​ബ​ത്തി​ന്‍റെ ഐ​ശ്വ​ര്യം വ​ര്‍​ധി​പ്പി​ക്കാ​നും സ​മാ​ധാ​ന​ത്തി​നും സൗ​ഖ്യ​ത്തി​നും പോം​വ​ഴി​യു​ണ്ടെ​ന്നും യു​വാ​വ് ഡോ​ക്ട​റെ പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ചു. മ​ല​പ്പു​റ​ത്തു​ള്ള മ​ന്ത്ര​വാ​ദി​ക്ക് ഇ​ത്ത​രം സി​ദ്ധി​യു​ണ്ടെ​ന്നും അ​ദ്ദേ​ഹ​ത്തെ ക്ലി​നി​ക്ക​ല്‍ എ​ത്തി​ക്കാ​മെ​ന്നും യു​വാ​വ് ഡോ​ക്ട​ര്‍​ക്ക് വാ​ഗ്ദാ​ന​വും ന​ല്‍​കി. ഇ​തോ​ടെ പ​രീ​ക്ഷി​ച്ച​റി​യാ​മെ​ന്നു ഡോ​ക്ട​റും വി​ശ്വ​സി​ച്ചു.

സ്വ​ര്‍​ണം വ​ച്ച് പൂ​ട്ടും

വി​ശി​ഷ്ടാ​തി​ഥി വ​രു​ന്നു​ണ്ടെ​ന്ന പ്ര​തീ​തി തീ​ര്‍​ത്താ​ണ് യു​വാ​വ് കൊ​ണ്ടു​വ​രു​ന്ന മ​ന്ത്ര​വാ​ദി​യെ കാത്ത് ഡോ​ക്ട​റിരു​ന്ന​ത്. വെ​ള്ള വ​സ്ത്രം ധ​രി​ച്ചു ക്ലി​നി​ക്കി​ലെ​ത്തി​യ മ​ന്ത്ര​വാ​ദി​യെ യു​വാ​വ് ഡോ​ക്ട​റെ പ​രി​ച​യ​പ്പെ​ടു​ത്തി. മ​ന്ത്ര​വാ​ദി കാ​ര്യ​ങ്ങ​ളെ​ല്ലാം ചോ​ദി​ച്ച​റി​ഞ്ഞു.

ഒ​ടു​വി​ല്‍ മ​ന്ത്ര​വാ​ദം ന​ട​ത്താ​മെ​ന്ന് അ​റി​യി​ക്കു​ക​യും ചെ​യ്തു. ഓ​രോ കു​ടും​ബാം​ഗ​ത്തി​ന്‍റെ പേ​രി​ലും സ്വ​ര്‍​ണാ​ഭ​ര​ണം ആ​വ​ശ്യ​മാ​ണെ​ന്നും ഇ​വ സു​ര​ക്ഷി​ത​മാ​യി ഡോ​ക്ട​റു​ടെ ക്ലി​നി​ക്കി​ലെത​ന്നെ അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ക്കു​മെ​ന്നും മ​ന്ത്ര​വാ​ദി അ​റി​യി​ച്ചു. ഈ ​അ​ല​മാ​രി​യി​ലെ സ്വ​ര്‍​ണാ​ഭ​ര​ണം നി​ശ്ചി​ത ദി​വ​സ​ങ്ങ​ളി​ലെ​ത്തി ഊ​തി മ​ന്ത്ര​ങ്ങ​ളോ​തി പൂ​ജി​ക്കാ​മെ​ന്നും മ​ന്ത്ര​വാ​ദി അ​റി​യി​ച്ചു.

ഇ​തു​പ്ര​കാ​രം ഡോ​ക്ട​ര്‍ പ​ര​മാ​വ​ധി ആ​ഭ​ര​ണ​ങ്ങ​ള്‍ അ​ടു​ത്ത ദി​വ​സം ക്ലി​നി​ക്കി​ല്‍ എ​ത്തി​ച്ചു. 42 പ​വ​ൻ ആ​ഭ​ര​ണ​ങ്ങ​ളാ​യി​രു​ന്നു പൂ​ജ​യ്ക്കാ​യി എ​ത്തി​ച്ച​ത്. ആ​ഭ​ര​ണ​ങ്ങ​ള്‍ ക​ണ്ട മ​ന്ത്ര​വാ​ദി സ​ന്തു​ഷ്ട​വാ​നാ​യി. ഡോ​ക്ട​റു​ടെ ക്ലി​നി​ക്കി​ലെ അ​ല​മാ​ര​യി​ല്‍ വ​ച്ച് 42 പ​വ​ന്‍ ആ​ഭ​ര​ണ​ങ്ങ​ളും ഭ​ദ്ര​മാ​യി പൂ​ട്ടി.

ചി​ല ദി​വ​സ​ങ്ങ​ളി​ല്‍ മ​ന്ത്ര​വാ​ദി എ​ത്തു​ക​യും അ​ല​മാ​ര​യ്ക്കു മു​ന്നി​ലെ​ത്തി മ​ന്ത്ര​മോ​തു​ക​യും ചെ​യ്യു​ന്ന​തു ഡോ​ക്ട​ര്‍ ക​ണ്ടു. ഇ​പ്ര​കാ​രം ഒ​രു മാ​സ​ത്തോ​ളം അ​ല​മാ​ര​യി​ലെ സ്വ​ര്‍​ണം ഊ​തു​ക​യും മ​ന്ത്ര​മോ​തു​ക​യും ചെ​യ്തു.

ശ​ല്യ​പ്പെ​ടു​ത്തേ​ണ്ടന്നു ക​രു​തി പ​ല ദി​വ​സ​ങ്ങ​ളി​ലും ഡോ​ക്ട​ര്‍ മ​ന്ത്ര​വാ​ദ സ​മ​യ​ത്തു മാ​റി നി​ന്നു. ദി​വ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞെ​ങ്കി​ലും ജീ​വി​ത​ത്തി​ല്‍ കാ​ര്യ​മാ​യ മാ​റ്റ​ങ്ങ​ളൊ​ന്നും ഡോ​ക്ട​ര്‍​ക്കു​ണ്ടാ​യി​ല്ല. ഒ​ടു​വി​ല്‍ മ​ന്ത്ര​വാ​ദി പ​റ​ഞ്ഞ ദി​വ​സം അ​ല​മാ​ര തു​റ​ന്ന​തോ​ടെ ഡോ​ക്ട​ര്‍ ഞെ​ട്ടി !

42 പ​വ​ന്‍ ആ​ഭ​ര​ണ​ങ്ങ​ള്‍ വ​ച്ചി​രു​ന്ന സ്ഥാ​ന​ത്തു പൊ​ടി​പോ​ലു​മു​ണ്ടാ​യി​രു​ന്നി​ല്ല. ഉ​ട​ന്‍ മ​ന്ത്ര​വാ​ദി​യെ ബ​ന്ധ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും യാ​തൊ​രു വി​വ​ര​വും ല​ഭി​ച്ചി​ല്ല. ത​ട്ടി​പ്പാ​ണെ​ന്നു തി​രി​ച്ച​റി​ഞ്ഞ ഡോ​ക്ട​ര്‍ ഒ​ടു​വി​ല്‍ പോ​ലീ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

ചെ​ട്ടി​പ്പ​ടി​യി​ലുംത​ട്ടി​പ്പ്

മലപ്പുറം ചെട്ടിപ്പടിയിലും അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണം ഊതി മന്ത്രവാദി തട്ടിപ്പ് നടത്തിയിരുന്നു. അന്നു കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ചു പ്രതിയെ പിടികൂടുകയും ചെയ്തു. മാനഹാനി ഭയന്നു കേസിന്‍റെ തുടര്‍നടപടികളുമായി മുന്നോട്ടു പോവാന്‍ പരാതിക്കാര്‍ തയാറായില്ല. ഇതോടെ മോഷ്ടിച്ച സ്വര്‍ണം തിരികെ നല്‍കി മന്ത്രവാദി രക്ഷപ്പെടുകയും ചെയ്തു. മന്ത്രിവാദികള്‍ ഇപ്പോഴും ഈ തന്ത്രങ്ങളുമായി സജീവമായി രംഗത്തുണ്ട്.

എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലും ഇ​വ​ര്‍ മോ​ഷ​ണം ന​ട​ത്താ​റി​ല്ല. ഇ​തു വ‌​ഴി ല​ഭി​ക്കു​ന്ന വി​ശ്വാ​സ്യ​ത​യി​ലൂ​ടെ​യാ​ണ് സാ​മ്പ​ത്തി​ക​മാ​യി മു​ന്നോ​ക്കം നി​ല്‍​ക്കു​ന്ന​വ​രി​ലേ​ക്കും ഇ​വ​ര്‍ ഊ​ത​ല്‍ മ​ന്ത്ര​വു​മാ​യി എ​ത്തു​ന്ന​ത്. ഇ​വി​ടെ ത​ട്ടി​പ്പ് ന​ട​ത്തു​ക​യും ചെ​യ്യും. പ​ല​രും നാ​ണ​ക്കേ​ട് ഓ​ര്‍​ത്തു പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​ല്ല. അ​തി​നാ​ല്‍ത്തന്നെ സ്ഥി​രം ത​ട്ടി​പ്പു​കാ​രെ പി​ടി​കൂ​ടാ​നും സാ​ധി​ക്കി​ല്ല.

Leave a Reply

Latest News

മലയാളി യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം യുവതി വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു

മലയാളി യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം യുവതി വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. കോയമ്പത്തൂരിലെ പീളമേട്ടിലാണു സംഭവം. തിരുവനന്തപുരം കൊടിപുരം സ്വദേശി ആർ. രാകേഷിന്റെ...

More News