Tuesday, June 15, 2021

സൊമാറ്റോ വഴി ഓർഡർ ചെയ്ത ബിരിയാണിയിൽ അധികം പറഞ്ഞ കോഴിക്കാലും മസാലയും ലഭിച്ചില്ലെന്ന് മന്ത്രിക്ക് പരാതി

Must Read

തെലങ്കാനക്കാരനായ തോട്ടകുറി രഘുപതി ഒരു ബിരിയാണി പ്രിയനാണ്.
ബിരിയാണിയുടെ അളവിലും നിലവാരത്തിലും ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ല.

സൊമാ​റ്റോ വഴി ഓർഡർ ചെയ്​ത ബിരിയാണിയിൽ അധികം പറഞ്ഞ കോഴിക്കാലും മസാലയും ലഭിച്ചില്ലെന്ന് ട്വിറ്ററിലൂവടെ പരാതിപ്പെടുകയായിരുന്നു അദ്ദേഹം. എന്നാൽ രസം എന്താണെന്ന്​ വെച്ചാൽ തെലങ്കാന മന്ത്രിയും മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവി​െൻറ മകനുമായ കെ.ടി. രാമറാവുവി​നെ ടാഗ്​ ​െചയ്​തായിരുന്നു ട്വീറ്റ്​.

‘അധികം മസാലയും കോഴിക്കാലും​ ഞാൻ ബിരിയാണിയുടെ കൂടെ​ ഓർഡർ ചെയ്തിരുന്നു​. എന്നാൽ എനിക്ക്​ ഇവ രണ്ടും ലഭിച്ചില്ല. ഇങ്ങനെയാണോ ജനങ്ങളെ സേവിക്കുന്നത്​’ -രഘുപതി ട്വീറ്റ്​ ചെയ്​തു​ .

കെ.ടി.ആറിനൊപ്പം ഓൺലൈൻ ഭക്ഷണ വിതരണക്കാരായ സൊമാറ്റോയെയും ടാഗ്​ ചെയ്​തിട്ടുണ്ട്​. യുവാവ്​ ട്വീറ്റ്​ ഡിലീറ്റ്​ ചെയ്​തെങ്കിലും ഇത്​ മന്ത്രിയുടെ ശ്രദ്ധയിൽ പെട്ടിരുന്നു. ‘ഇതിൽ എന്നെ ടാഗ്​ ചെയ്​തത്​ എന്തിനാണ്​ സഹോദരാ? ഞാൻ എന്ത്​ ചെയ്യുമെന്നാണ്​ നിങ്ങൾ പ്രതീക്ഷിക്കുന്നത്’ -കെ.ടി.ആർ മറുപടി നൽകി. ​

ഹൈദരാബാദ്​ എം.പി അസദുദ്ദീൻ ഉവൈസിയും നിരവധി ട്വിറ്ററാറ്റികളും ബിരിയാണി സ്​നേഹിയുടെ പരാതി പരിഹരിക്കാൻ മന്ത്രിയോട്​ ആവശ്യപ്പെട്ടു. ഹൈദരാബാദികളുടെ ബിരിയാണി സ്​നേഹത്തി​െൻറ ഉദാഹരണമാണ്​ ഇതെന്നാണ്​ നെറ്റിസൺസ്​ പറയുന്നത്

Leave a Reply

Latest News

ഒറ്റ ‍ഡോസിന് 16–18 കോടി രൂപയാണു വേണ്ടത്; ഈ മരുന്ന് വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യാനും ആവശ്യമായ ചികിത്സ നൽകാനും സർക്കാരിനു നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: ഒറ്റ ‍ഡോസിന് 16–18 കോടി രൂപയാണു വേണ്ടത്. ഈ മരുന്ന് വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യാനും ആവശ്യമായ ചികിത്സ നൽകാനും സർക്കാരിനു നിർദേശം നൽകണമെന്നാവശ്യപ്പെട്ട്...

More News