കുവൈത്തില്‍ അടുത്ത ദിവസങ്ങളില്‍ ചൂട് വര്‍ധിക്കുമെന്ന്  കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം

0

കുവൈത്ത് സിറ്റി: കുവൈത്തില്‍ അടുത്ത ദിവസങ്ങളില്‍ ചൂട് വര്‍ധിക്കുമെന്ന്  കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ നേരത്തെ തന്നെ ചൂട് ഉയരുകയാണ്.
48 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് ഇപ്പോള്‍ താപനില രേഖപ്പെടുത്തുന്നത. മരുഭൂമി പ്രദേശങ്ങളില്‍ ഇത് 52 ഡിഗ്രി വരെ ഉയരാറുണ്ട്. കടുത്ത ചൂട് അനുഭവപ്പെടുന്ന ഘട്ടം ജൂലൈ മൂന്ന് മുതല്‍ ജൂലൈ 26 വരെയാണ്.
അതേസമയം മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും ചൂടി ഉയരുകയാണ്. യുഎഇയില്‍ ആദ്യമായി താപനില 50 ഡിഗ്രി സെല്‍ഷ്യസ് കടന്നിരുന്നു. നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയുടെ വിവരം പ്രകാരം രാജ്യത്ത് അല്‍ ദഫ്ര മേഖലയിലെ ഔവ്‌ടൈഡിലാണ് 50.5 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് 2.45 മണിക്കാണ് ഈ താപനില രേഖപ്പെടുത്തിയത്. അതേസമയം രാജ്യത്തിന്റെ മറ്റൊരു വശത്ത് റാസല്‍ഖൈമയിലെ ജബല്‍ മെബ്രേഹില്‍ അതേ ദിവസം ഏറ്റവും കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തിയത്. 21.3 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില. രാവിലെ  5.15നാണ് ഇത് രേഖപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here