Thursday, December 2, 2021

മാർപാപ്പ അയച്ച സന്ദേശം ശ്രദ്ധേയ ചർച്ചയാകുന്നു

Must Read

റോം: ഒക്ടോബർ 16ന് റോമിൽ ചേർന്ന സാമൂഹ്യ സംഘടനകളുടെ നാലാമത് ആഗോള സമ്മേളനത്തിന് മാർപാപ്പ അയച്ച സന്ദേശം ശ്രദ്ധേയ ചർച്ചയാകുന്നു. സമൂഹത്തിലെ വിവിധ തലങ്ങളിൽ ഉള്ളവരുടെ മുന്നിൽ മാർപാപ്പ മുന്നോട്ടുവച്ച ഒൻപതു നിർദേങ്ങളാണ് ഇവയിൽ ശ്രദ്ധേയമായത്. ഇവ ഇതിനകം മാധ്യമങ്ങളിൽ ചർച്ചയായിക്കഴിഞ്ഞു.

  1. മ​രു​ന്നു​ത്പാ​ദി​പ്പി​ക്കു​ന്ന ല​ബോ​റ​ട്ട​റി​ക​ളോ​ട്: ഓ​രോ മ​നു​ഷ്യ​വ്യ​ക്തി​ക്കും പ്ര​തി​രോ​ധ മ​രു​ന്നു​ക​ൾ ല​ഭ്യ​മാ​ക്കാ​ൻ, മ​നു​ഷ്യ​ത്വ​ത്തി​ന്‍റെ അ​ട​യാ​ള​മാ​യി ബൗ​ദ്ധി​ക​സ്വ​ത്ത​വ​കാ​ശം ഇ​ള​വു​ചെ​യ്യു​ക. മൂ​ന്നോ നാ​ലോ ശ​ത​മാ​നം ജ​ന​ങ്ങ​ൾ​ക്കു മാ​ത്രം വാ​ക്സി​ൻ ന​ൽ​കാ​ൻ ക​ഴി​ഞ്ഞ രാ​ജ്യ​ങ്ങ​ളു​ണ്ടെ​ന്നോ​ർ​ക്ക​ണം.
  2. അ​ന്ത​ർ​ദേ​ശീ​യ ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളോ​ട്: ദ​രി​ദ്ര​രാ​ജ്യ​ങ്ങ​ളി​ലെ ആ​ളു​ക​ളു​ടെ അ​ടി​സ്ഥാ​നാ​വ​ശ്യ​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് ആ ​രാ​ജ്യ​ങ്ങ​ളു​ടെ ക​ട​ങ്ങ​ൾ ഇ​ള​ച്ചു​കൊ​ടു​ക്കു​ക. അ​വ​രു​ടെ താ​ത്പ​ര്യ​ത്തി​നു വി​രു​ദ്ധ​മാ​യാ​ണ് ഈ ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.
  3. ചൂ​ഷ​ണാ​ത്മ​ക​മാ​യ ക​ന്പ​നി​ക​ളോ​ട് (ഖ​ന​നം, എ​ണ്ണ​ഖ​ന​നം, റി​യ​ൽ എ​സ്റ്റേ​റ്റ്, കാ​ർ​ഷി​ക ബി​സി​ന​സ്): കാ​ടു​ക​ളും ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ളും മ​ല​ക​ളും ന​ശി​പ്പി​ക്കു​ന്ന​തും ന​ദി​ക​ളും ക​ട​ലും ദു​ഷി​പ്പി​ക്കു​ന്ന​തും ഭ​ക്ഷ​ണ​ത്തെ​യും ജ​ന​ങ്ങ​ളെ​യും വി​ഷ​ലി​പ്ത​മാ​ക്കു​ന്ന​തും അ​വ​സാ​നി​പ്പി​ക്കു​ക.
  4. വ​ന്പ​ൻ ഭ​ക്ഷ്യ​വ​സ്തു കോ​ർ​പ​റേ​റ്റു​ക​ളോ​ട്: വി​ല​വ​ർ​ധി​പ്പി​ക്കാ​നും അ​ങ്ങ​നെ വി​ശ​ക്കു​ന്ന​വ​രു​ടെ അ​പ്പം പി​ടി​ച്ചു​വ​യ്ക്കാ​നും കാ​ര​ണ​മാ​കു​ന്ന ഉ​ത്പാ​ദ​ന​ത്തി​ന്‍റെ​യും വി​ത​ര​ണ​ത്തി​ന്‍റെ​യും കു​ത്ത​ക​സം​വി​ധാ​ന​ങ്ങ​ൾ അ​ടി​ച്ചേ​ല്പി​ക്കു​ന്ന​തു നി​ർ​ത്തു​ക.
  5. ആ​യു​ധ​നി​ർ​മാ​താ​ക്ക​ളോ​ടും വി​ല്പ​ന​ക്കാ​രോ​ടും: ദ​ശ​ല​ക്ഷ​ങ്ങ​ളു​ടെ മ​ര​ണ​ത്തി​നും പ​ലാ​യ​ന​ത്തി​നും കാ​ര​ണ​മാ​കു​ന്ന മ​ണ്ണി​നും രാ​ഷ്‌​ട്രീ​യ​ത്തി​നും​വേ​ണ്ടി​യു​ള്ള വൃ​ത്തി​കെ​ട്ട ക​ളി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ന്പൂ​ർ​ണ​മാ​യി അ​വ​സാ​നി​പ്പി​ക്കു​ക.
  6. സാ​ങ്കേ​തി​ക​വി​ദ്യാ ഭീ​മ​ന്മാ​രോ​ട്: ലാ​ഭ​ത്തി​നു​വേ​ണ്ടി വി​ദ്വേ​ഷ​പ്ര​ചാ​ര​ണം, മു​ഖം​മി​നു​ക്ക​ൽ, വ്യാ​ജ​വാ​ർ​ത്ത​ക​ൾ, ഗൂ​ഢാ​ലോ​ച​നാ സി​ദ്ധാ​ന്ത​ങ്ങ​ൾ, രാ​ഷ്‌​ട്രീ​യ കൈ​ക​ട​ത്ത​ലു​ക​ൾ എ​ന്നി​വ പ​രി​ഗ​ണി​ക്കാ​തെ ജ​ന​ങ്ങ​ളു​ടെ ദൗ​ർ​ബ​ല്യ​വും പോ​രാ​യ്മ​ക​ളും ചൂ​ഷ​ണം ചെ​യ്യു​ന്ന​തു നി​ർ​ത്തു​ക.
  7. ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ വ​ന്പ​ന്മാ​രോ​ട്: അ​ട​ച്ചി​ട​ൽ​വേ​ള​ക​ളി​ൽ​പോ​ലും പാ​വ​പ്പെ​ട്ട കു​ട്ടി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സം ന​ൽ​കു​ന്ന​തി​നു​വേ​ണ്ടി ഇ​ന്‍റ​ർ​നെ​റ്റി​ലൂ​ടെ അ​ധ്യാ​പ​ക​ർ​ക്ക് പ​ഠ​ന​സാ​മ​ഗ്രി​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നു ത​യാ​റാ​കു​ക.
  8. മാ​ധ്യ​മ​ങ്ങ​ളോ​ട്: സ​ത്യാ​ന​ന്ത​ര ത​ന്ത്ര​ങ്ങ​ളും തെ​റ്റാ​യ വി​വ​ര​ദാ​ന​വും അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്ത​ലും അ​ഴു​ക്കി​നോ​ടും അ​പ​വാ​ദ​ങ്ങ​ളോ​ടു​മു​ള്ള അ​നാ​രോ​ഗ്യ​ക​ര​മാ​യ ആ​ക​ർ​ഷ​ണ​വും അ​വ​സാ​നി​പ്പി​ച്ച് മ​നു​ഷ്യ​സാ​ഹോ​ദ​ര്യ​ത്തി​നും ഏ​റ്റ​വു​മ​ധി​കം ന​ഷ്‌​ടം വ​ന്നി​ട്ടു​ള്ള​വ​രോ​ടു​ള്ള സ​ഹാ​നു​ഭൂ​തി​ക്കും​വേ​ണ്ടി നി​ല​കൊ​ള്ളു​ക.
  9. പ്ര​ബ​ല​രാ​ജ്യ​ങ്ങ​ളോ​ട്: ഏ​തു രാ​ജ്യ​ത്തെ​യും ക​ട​ന്നാ​ക്ര​മി​ക്കു​ന്ന​തും ഏ​ക​പ​ക്ഷീ​യ​മാ​യി ഉ​പ​രോ​ധ​മേ​ർ​പ്പെ​ടു​ത്തു​ന്ന​തും അ​വ​സാ​നി​പ്പി​ക്കു​ക. ന​വ​കൊ​ളോ​ണി​യ​ലി​സം പാ​ടി​ല്ല. യു​എ​ൻ പോ​ലു​ള്ള ബ​ഹു​സ്വ​ര​വേ​ദി​ക​ളി​ലാ​ണ് സം​ഘ​ർ​ഷ​ങ്ങ​ൾ പ​രി​ഹൃ​ത​മാ​കേ​ണ്ട​ത്. ശ്രേ​ഷ്ഠ​മാ​യ ല​ക്ഷ്യ​ങ്ങ​ളോ​ടും വി​ശേ​ഷ​ണ​ങ്ങ​ളോ​ടും​കൂ​ടെ ന​ട​ത്ത​പ്പെ​ട്ട ഏ​ക​പ​ക്ഷീ​യ​മാ​യ ഇ​ട​പെ​ട​ലു​ക​ളും ക​ട​ന്നു​ക​യ​റ്റ​ങ്ങ​ളും അ​ധി​നി​വേ​ശ​ങ്ങ​ളും അ​വ​സാ​നി​ച്ച​തെ​ങ്ങ​നെ​യെ​ന്നു നാം ​ക​ണ്ടു​ക​ഴി​ഞ്ഞു.

ഇ​പ്പോ​ഴ​ത്തെ ലോ​ക​ക്ര​മ​ത്തെ നി​യ​ന്ത്രി​ക്കു​ന്ന ഒ​ന്പ​തു ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളോ​ടു ന​യ​ങ്ങ​ൾ തി​രു​ത്താ​ൻ ദൈ​വ​നാ​മ​ത്തി​ൽ അദ്ദേഹം ആവശ്യപ്പെടുകയാണ്.. ഇ​പ്പോ​ഴ​ത്തെ സം​വി​ധാ​ന​ങ്ങ​ൾ ലാ​ഭ​ക്കൊ​തി​മൂ​ലം മ​നു​ഷ്യ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കു വെ​ളി​യി​ലാ​ണ്.

ഈ ​യ​ന്ത്ര​ത്തി​നു ബ്രേ​ക്കി​ടാ​ൻ സ​മ​യ​മാ​യി. അ​ഗാ​ധ​മാ​യ കൊ​ക്ക​യി​ലേ​ക്കാ​ണ് ഈ ​യ​ന്ത്രം ന​മ്മെ ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഭ​ര​ണ​കൂ​ട​ങ്ങ​ളും രാഷ്‌ട്രീയ നേ​താ​ക്ക​ളും ജ​ന​ങ്ങ​ളെ പ്ര​തി​നി​ധാ​നം ചെ​യ്യ​ണ​മെ​ന്നും അ​വ​രു​ടെ പൊ​തു ന​ന്മ​യ്ക്കാ​യി പ്ര​യ​ത്നി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

സാ​ധാ​ര​ണ പൗ​ര​ജ​ന​ങ്ങ​ളെ​യും അ​വ​ർ ശ്ര​വി​ക്ക​ണം. സാ​ന്പ​ത്തി​ക​ശേ​ഷി​യു​ള്ള​വ​രെ മാ​ത്രം കേ​ട്ടാ​ൽ പോ​രാ. കാ​ര​ണം മ​നു​ഷ്യ​ജാ​തി​യു​ടെ യ​ഥാ​ർ​ഥ പ്ര​ശ്ന​ങ്ങ​ളിൽനിന്ന് ഒ​ഴി​ഞ്ഞു​മാ​റു​ന്ന ഉ​പ​രി​പ്ല​വ​മാ​യ ആ​ശ​യ​ഗ​തി​ക​ളാ​ണ് അ​വ​രു​ടേ​ത്.

മാ​ർ​പാ​പ്പ മ​ത​നേ​താ​ക്ക​ളോ​ടും ഒ​രു പ്ര​ധാ​ന​ കാ​ര്യം പ​റ​ഞ്ഞു. അ​വ​ർ യു​ദ്ധ​ങ്ങ​ളെ​യോ വി​പ്ല​വ​ങ്ങ​ളെ​യോ സ​ഹാ​യി​ക്കാ​ൻ ദൈ​വ​നാ​മം ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ല. അ​വ​ർ ജ​ന​ങ്ങ​ളോ​ടൊ​പ്പം നി​ന്നു​കൊ​ണ്ട് മ​നു​ഷ്യ​ന്‍റെ സ​മ​ഗ്ര പു​രോ​ഗ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ ശ്ര​മി​ക്ക​ണം. സ​മൂ​ഹ​ത്തി​ന്‍റെ പാ​ർ​ശ്വ​ങ്ങ​ളി​ൽ ക​ഴി​യു​ന്ന​വ​രു​ടെ നെ​ടു​വീ​ർ​പ്പു​ക​ളും അ​വ​രു​ടെ സം​ഗീ​ത​വും സ​മൂ​ഹ​ത്തി​ലാ​ക​മാ​നം പ്ര​തി​ധ്വ​നി​പ്പി​ക്കു​ന്ന സ്നേ​ഹ​ത്തി​ന്‍റെ പാ​ല​ങ്ങ​ളാ​ക​ണം അ​വ​ർ

Leave a Reply

Latest News

മണിയുടെ പ്രസ്‌താവന കെണിയായി മുല്ലപ്പെരിയാര്‍: കരുതലോടെ സി.പി.എം.

കട്ടപ്പന: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ അപകടാവസ്‌ഥയിലാണെന്ന മുന്‍ മന്ത്രി എം.എം. മണിയുടെ പ്രസ്‌താവന സംസ്‌ഥാന വ്യാപകമായി ചര്‍ച്ചയായതോടെ കരുതലോടെ സി.പി.എം. ജില്ലാ ഘടകം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വെറുതെ...

More News