“നിങ്ങൾ ഇരന്നുവാങ്ങിയ രക്തസാക്ഷിത്വം’; സിപിഎമ്മിനെതിരേ കടുപ്പിച്ച് സുധാകരൻ

0

കൊല്ലം: ധീ​ര​ജി​ന്‍റേ​ത് സി​പി​എം ഇ​ര​ന്നു​വാ​ങ്ങി​യ ര​ക്ത​സാ​ക്ഷി​ത്വ​മെ​ന്ന് ആ​വ​ർ​ത്തി​ച്ച് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ. ഓ​ടി​പ്പി​ടി​ച്ചു വാ​ങ്ങി​യ ര​ക്ത​സാ​ക്ഷി​ത്വം സി​പി​എം ആ​ഘോ​ഷി​ക്കു​ക​യാ​ണെ​ന്നും സു​ധാ​ക​ര​ൻ വി​മ​ർ​ശി​ച്ചു.

ധീ​ര​ജി​ന്‍റെ വി​ലാ​പ​യാ​ത്ര​യ്ക്കൊ​പ്പം ഒ​രു വ​ണ്ടി നി​റ​യെ ഗു​ണ്ട​ക​ളും ഉ​ണ്ടാ​യി​രു​ന്നു. അ​വ​ർ പോ​ലീ​സ് സം​ര​ക്ഷ​ണ​യി​ൽ അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ക​യാ​ണ് ഉ​ണ്ടാ​യ​തെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

വി​ലാ​പ​യാ​ത്ര ന​ട​ക്കു​മ്പോ​ൾ സി​പി​എം മു​തി​ർ​ന്ന നേ​താ​വ് എം.​എ ബേ​ബി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ തി​രു​വ​ന​ന്ത​പു​ര​ത്തു മെ​ഗാ തി​രു​വാ​തി​ര ന​ട​ത്തി ആ​ഘോ​ഷി​ച്ചു​വെ​ന്ന് സു​ധാ​ക​ര​ൻ നേ​ര​ത്തേ വി​മ​ർ​ശി​ച്ചി​രു​ന്നു.

ധീ​ര​ജ് മ​രി​ച്ച​ശേ​ഷം ക​ണ്ണൂ​രി​ൽ ര​ക്ത​സാ​ക്ഷി മ​ണ്ഡ​പം പ​ണി​യാ​നാ​ണ് സി​പി​എ​മ്മു​കാ​ർ ആ​ദ്യം പോ​യ​ത്. ര​ക്ത​സാ​ക്ഷി​ത്വം ആ​ഹ്ലാ​ദ​മാ​ക്കാ​നാ​ണ് ക​മ്യൂ​ണി​സ്റ്റു​കാ​ർ​ക്ക് താ​ൽ​പ​ര്യ​മെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

Leave a Reply